കർണാടകസംഗീതത്തിലെ 2ആം മേളകർത്താരാഗമായരത്നാംഗിയുടെ ജന്യരാഗമാണ് രേവതി.ഇത് ഒരു ഔഡവരാഗമാണ്. ഷഡ്ജം, ശുദ്ധഋഷഭം, ശുദ്ധമധ്യമം, പഞ്ചമം, കൈശികിനിഷാദം എന്നിവയാണ് സ്വരസ്ഥാനങ്ങൾ. തോഡി (8), നാടകപ്രിയ (10), വകുളാഭരണം (14), ചക്രവാകം (16) എന്നീ മേളകർത്താരാഗങ്ങളുടെയും ജന്യരാഗമാണിത്. ഇവയിലെ ഗാന്ധാരവും ധൈവതവും ഒഴിവാക്കിയാൽ രേവതിരാഗം കിട്ടും. ഭക്തിഗാനങ്ങൾക്കാണ് സാധാരണയായി ഈ രാഗം ഉപയോഗിച്ചുവരുന്നത്.