Jump to content

ലാസ് ക്രൂസസ്

Coordinates: 32°18′52″N 106°46′44″W / 32.31444°N 106.77889°W / 32.31444; -106.77889
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലാസ് ക്രൂസസ്, ന്യുമെക്സിക്കോ
Las Cruces with the Organ Mountains in the background
Our Lady of Health Church
പതാക ലാസ് ക്രൂസസ്, ന്യുമെക്സിക്കോ
Flag
Official seal of ലാസ് ക്രൂസസ്, ന്യുമെക്സിക്കോ
Seal
Nickname(s): 
The City of the Crosses
Motto(s): 
Mountains of Opportunity
Location of Las Cruces within Doña Ana County and New Mexico
Location of Las Cruces within Doña Ana County and New Mexico
Las Cruces is located in New Mexico
Las Cruces
Las Cruces
Location within New Mexico
Las Cruces is located in the United States
Las Cruces
Las Cruces
Location within the United States
Coordinates: 32°18′52″N 106°46′44″W / 32.31444°N 106.77889°W / 32.31444; -106.77889
Country United States
State New Mexico
CountyDoña Ana
Founded1849
Incorporated1907[1]:135
ഭരണസമ്പ്രദായം
 • MayorEric Enriquez
 • City CouncilCassie McClure, Bill Mattice, Becki Graham, Johana Bencomo, Becky Corran, Yvonne Flores
 • City ManagerIkani Taumoepeau
 • City Clerkക്രിസ്റ്റീൻ റിവേര
വിസ്തീർണ്ണം
 • City77.03 ച മൈ (199.51 ച.കി.മീ.)
 • ഭൂമി76.93 ച മൈ (199.26 ച.കി.മീ.)
 • ജലം0.10 ച മൈ (0.25 ച.കി.മീ.)
ഉയരം3,901 അടി (1,189 മീ)
ജനസംഖ്യ
 • City1,11,385
 • ജനസാന്ദ്രത1,447.82/ച മൈ (559.00/ച.കി.മീ.)
 • മെട്രോപ്രദേശം
217,552 (US: 202th)
Demonym(s)Las Crucen
സമയമേഖലUTC−07:00 (Mountain)
 • Summer (DST)UTC−06:00 (DST)
ZIP Codes
88001, 88003-88007, 88011-88013
ഏരിയ കോഡ്575
FIPS code35-39380
GNIS feature ID2411629[3]
വെബ്സൈറ്റ്www.lascruces.gov

ലാസ് ക്രൂസസ് യുഎസ് സംസ്ഥാനമായ ന്യൂ മെക്സിക്കോയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രണ്ടാമത്തെ നഗരവും ഡോണ അന കൗണ്ടിയുടെ ആസ്ഥാനവുമാണ്. 2020 ലെ സെൻസസ് പ്രകാരം ജനസംഖ്യ 111,385[5] ആയിരുന്നു, ഇത് ഡോന അന കൗണ്ടിയിലും തെക്കൻ ന്യൂ മെക്സിക്കോയിലും ഏറ്റവും ജനസംഖ്യയുള്ള നഗരമായി മാറുന്നു.[6] ലാസ് ക്രൂസസ് മെട്രോപൊളിറ്റൻ ഏരിയയിൽ 2017-ൽ 213,849 ജനസംഖ്യയുണ്ടായിരുന്നു.[7] 1,088,420 ജനസംഖ്യയുള്ള വലിയ എൽ പാസോ-ലാസ് ക്രൂസസ് സംയോജിത സ്ഥിതിവിവരക്കണക്ക് പ്രദേശത്തിൻ്റെ ഭാഗവും അമരിക്കൻ ഐക്യനാടുകളിലെ 56-ാമത്തെ വലിയ സംയുക്ത സ്ഥിതിവിവരക്കണക്ക് പ്രദേശവും ഉൾക്കൊള്ളുന്ന ഒരു മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ പ്രധാന നഗരമാണിത്.

ഹാച്ച് ഗ്രാമം മുതൽ ടെക്സസിലെ എൽ പാസോ നഗരത്തിന് പടിഞ്ഞാറ് ഭാഗത്തേക്കുവരെ വ്യാപിച്ചുകിടക്കുന്ന റിയോ ഗ്രാൻഡെ നദിയുടെ വെള്ളപ്പൊക്ക പ്രദേശത്തെ കാർഷിക മേഖലയായ മെസില്ല താഴ്വരയുടെ സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായ കേന്ദ്രമാണ് ലാസ് ക്രൂസസ്. ന്യൂ മെക്സിക്കോയിലെ ഒരേയൊരു ലാൻഡ് ഗ്രാൻ്റ് യൂണിവേഴ്സിറ്റിയായ ന്യൂ മെക്സിക്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ (NMSU) ആസ്ഥാനവുംകൂടിയാണ് ലാസ് ക്രൂസസ് നഗരം. അടുത്തുള്ള വൈറ്റ് സാൻഡ്സ് ടെസ്റ്റ് ഫെസിലിറ്റിയിലും വൈറ്റ് സാൻഡ്സ് മിസൈൽ റേഞ്ചിലുമായി ഫെഡറൽ സർക്കാരാണ് നഗരത്തിൻ്റെ പ്രധാന തൊഴിൽദാതാവ്. കിഴക്ക് 10 മൈൽ (16 കിലോമീറ്റർ) അകലെയായി സ്ഥിതിചെയ്യുന്ന ഓർഗൻ പർവതനിരകൾ, ഡോന അന പർവതനിരകൾ, റോബ്ലെഡോ പർവതനിരകൾ, പിക്കാച്ചോ കൊടുമുടി എന്നിവയ്‌ക്കൊപ്പം നഗരത്തിൻ്റെ ഭൂപ്രകൃതിയിൽ പ്രബലമാണ്. ലാസ് ക്രൂസസ് സ്ഥിതി ചെയ്യുന്നത് അൽബുക്കർക്കിന് 225 മൈൽ (362 കി.മീ) തെക്കായും, ടെക്സസിലെ എൽ പാസോ നഗരത്തിന് 42 മൈൽ (68 കി.മീ) വടക്ക് പടിഞ്ഞാറായും മെക്സിക്കൻ അതിർത്തിയിലെ സൺലാൻഡ് പാർക്ക് നഗരത്തിന് 41 മൈൽ (66 കി.മീ.) വടക്കുമായാണ്.

ചരിത്രം

[തിരുത്തുക]
1887-ലെ സെൻ്റ് ജെനിവീവ് ദേവാലയം.

മെക്‌സിക്കൻ-അമേരിക്കൻ യുദ്ധസമയത്ത്, 1846-ലെ ക്രിസ്മസ് ദിനത്തിൽ എൽ ബ്രാസിറ്റോ യുദ്ധം നഗരത്തിനു സമീപം നടന്നിരുന്നു. 1849-ൽ അമേരിക്കൻ സൈന്യം ആദ്യമായി പട്ടണത്തിൽ സർവേ നടത്തിയപ്പോൾ ലാസ് ക്രൂസസ് വാസസ്ഥലം സ്ഥാപിക്കപ്പെടുകയും അങ്ങനെ അമേരിക്കൻ കുടിയേറ്റത്തിനായി ഈ പ്രദേശം തുറന്നുകൊടുക്കുകയും ചെയ്തു. ലാസ് ക്രൂസിനു ചുറ്റുമുള്ള ഭൂമി അമേരിക്കൻ ഐക്യനാടുകൾ ഏറ്റെടുത്തതിൻ്റെ ഫലമായി പട്ടണത്തിൽ ആദ്യമായി സർവേ നടത്തുകയും, അത് പിന്നീട് ന്യൂ മെക്സിക്കോ ടെറിട്ടറിയായി മാറുകയും ചെയ്തു. മെക്സിക്കൻ-അമേരിക്കൻ യുദ്ധം അവസാനിക്കാൻ കാരണമായ 1848 ലെ ഗ്വാഡലൂപ്പ് ഹിഡാൽഗോ ഉടമ്പടിയുടെ അനന്തരഫലമായി ഈ ഭൂമി അമേരിക്കൻ ഐക്യനാടുകൾക്ക് വിട്ടുകൊടുത്തു.:36,40 ഒരുകാലത്ത് പട്ടണത്തിന് വടക്ക് സ്ഥിതി ചെയ്തിരുന്ന മൂന്ന് കുരിശുകളാണ് പട്ടണത്തിന് "ലാസ് ക്രൂസസ്" എന്ന് പേര് ചാർത്തപ്പെടാൻ കാരണമായത്.[8]

ഭൂമിശാസ്ത്രം

[തിരുത്തുക]

ലാസ് ക്രൂസ് നഗരം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,908 അടി (1,191 മീ) ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, നഗരത്തിൻ്റെ ആകെ വിസ്തീർണ്ണം 76.6 ചതുരശ്ര മൈൽ (198.5 കിലോമീറ്റർ) ആണ്, അതിൽ 76.5 ചതുരശ്ര മൈൽ (198.1 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും 0.2 ചതുരശ്ര മൈൽ (0.4 ചതുരശ്ര കിലോമീറ്റർ) അല്ലെങ്കിൽ 0.18 ശതമാനം ഭാഗം ജലം ഉൾപ്പെട്ടതുമാണ്.[9]

അവലംബം

[തിരുത്തുക]
  1. Harris, Linda G. (1993). Las Cruces: An Illustrated History. Las Cruces: Arroyo Press. ISBN 0-9623682-5-3.
  2. "ArcGIS REST Services Directory". United States Census Bureau. Retrieved October 12, 2022.
  3. 3.0 3.1 U.S. Geological Survey Geographic Names Information System: ലാസ് ക്രൂസസ്
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusDecennial2020CenPopScriptOnly എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "U.S. Census Bureau QuickFacts: Las Cruces city, New Mexico". www.census.gov (in ഇംഗ്ലീഷ്). Retrieved 2021-09-26.
  6. "American FactFinder". Archived from the original on 2011-07-21. Retrieved 2011-04-23.
  7. "ACS DEMOGRAPHIC AND HOUSING ESTIMATES 2013-2017 American Community Survey 5-Year Estimates". U.S. Census Bureau, American Factfinder. Archived from the original on February 14, 2020. Retrieved March 27, 2019.
  8. Schurtz, Christopher (2012). "Historic Las Cruces". Historical Publishing Network. Retrieved 2021-06-28. See pages 9 - 11.
  9. "Geographic Identifiers: 2010 Demographic Profile Data (G001): Las Cruces city, New Mexico". U.S. Census Bureau, American Factfinder. Archived from the original on February 13, 2020. Retrieved November 3, 2015.
"https://ml.wikipedia.org/w/index.php?title=ലാസ്_ക്രൂസസ്&oldid=4122621" എന്ന താളിൽനിന്ന് ശേഖരിച്ചത്