ലില്ലി ഗ്ലാഡ്‌സ്റ്റൺ
ലില്ലി ഗ്ലാഡ്‌സ്റ്റൺ | |
---|---|
ജനനം | ഓഗസ്റ്റ് 2, 1986 കാലിസ്പെൽ, മൊണ്ടാന, അമേരിക്കൻ ഐക്യനാടുകൾ |
വിദ്യാഭ്യാസം | ബാച്ചിലർ ഓഫ് ഫൈൻ ആർട്ട്സ്, യൂണിവേഴ്സിറ്റി ഓഫ് മൊണ്ടാന |
തൊഴിൽ | നടി |
സജീവ കാലം | 2012–തുടരുന്നു |
ബന്ധുക്കൾ | റെഡ് ക്രോ |
പുരസ്കാരങ്ങൾ | ഗോൾഡൻ ഗ്ലോബ് |
ഒരു അമേരിക്കൻ അഭിനേത്രിയാണ് ലില്ലി ഗ്ലാഡ്‌സ്റ്റൺ (ജനനം ഓഗസ്റ്റ് 2, 1986). മാർട്ടിൻ സ്‌കോർസേസിയുടെ ക്രൈം ഡ്രാമ ചിത്രമായ കില്ലേഴ്‌സ് ഓഫ് ദി ഫ്ലവർ മൂണിൽ (2023) മോളി കൈൽ എന്ന ഒസാജ് വംശജയായ തദ്ദേശീയ അമേരിക്കൻ സ്ത്രീയെ അവതരിപ്പിച്ചതിലൂടെ പ്രശസ്തിയിലേക്കുയർന്നു. ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ നിരൂപക പ്രശംസയും നിരവധി അംഗീകാരങ്ങളും നേടി. മോഷൻ പിക്ചർ - ഡ്രാമ വിഭാഗത്തിലെ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ്, മികച്ച നടിക്കുള്ള അക്കാഡമി അവാർഡിനായുള്ള നാമനിർദ്ദേശം എന്നീ അംഗീകാരങ്ങൾ നേടിയ ആദ്യത്തെ തദ്ദേശീയ അമേരിക്കക്കാരിയായി അവർ മാറി. [1][2]
ആദ്യകാലജീവിതം
[തിരുത്തുക]1986 ഓഗസ്റ്റ് 2-ന് മൊണ്ടാനയിലെ കാലിസ്പെൽ എന്ന പട്ടണത്തിലാണ് ലില്ലി ജനിച്ചത്. [3][4] പിതാവ് പീഗൻ ബ്ലാക്ക്ഫീറ്റ്, നെസ് പെർസെ എന്നീ തദ്ദേശീയ അമേരിക്കൻ വംശങ്ങളിൽ നിന്നുള്ളയാളും മാതാവ് യൂറോപ്യനും ആണ്. [5][6]
അഞ്ചാം വയസ്സിൽ റിട്ടേൺ ഓഫ് ദി ജെഡൈ എന്ന ചിത്രം കണ്ടപ്പോൾ അതിലെ ഇവോക് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ആഗ്രഹമാണ് ലില്ലിയെ ഒരു നടിയാകാൻ പ്രേരിപ്പിച്ചത്. [7][8][9] കുട്ടിക്കാലത്ത് മിസ്സൗള ചിൽഡ്രൻസ് തിയേറ്റർ ലില്ലിയുടെ പട്ടണത്തിലെത്തിയപ്പോൾ അവർ അവതരിപ്പിച്ച് സിൻഡ്രല്ല നാടകത്തിൽ സിൻഡ്രല്ലയുടെ ക്രൂരയായ അർദ്ധസഹോദരിയെ അവതരിപ്പിച്ചതാണ് ലില്ലിയുടെ അഭിനയകലയിലെ തുടക്കം.
മിഡിൽ സ്കൂൾ കാലഘട്ടത്തിൽ ലില്ലിയുടെ കുടുംബം സിയാറ്റിൽ പ്രദേശത്തേക്ക് താമസം മാറ്റി. [10] അവിടെ കലാലയ സിനിമകളിലും തീസിസുകളിലും അഭിനയിച്ച ലില്ലി സിയാറ്റിൽ പ്രദേശത്തെ യുവാക്കൾക്കായി ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന നാടക കമ്പനിയായ സ്റ്റോൺ സൂപ്പ് തിയേറ്ററിൽ ചേർന്നു. 2004-ൽ വാഷിംഗ്ടണിലെ മൗണ്ട്‌ലേക്ക് ടെറസിലെ മൗണ്ട്‌ലേക്ക് ടെറസ് ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടി. 2008-ൽ മൊണ്ടാന സർവകലാശാലയിൽ നിന്ന് അഭിനയത്തിലും/സംവിധാനത്തിലും ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ് (ബിഎഫ്എ) ബിരുദവും നേറ്റീവ് അമേരിക്കൻ സ്റ്റഡീസ് മൈനറും നേടി. 2010-ൽ, ഓട്രിയിലെ നേറ്റീവ് വോയ്‌സ്, യുഎം സ്കൂൾ ഓഫ് തിയേറ്റർ ആൻഡ് ഡാൻസ്, ദി മൊണ്ടാന റിപ്പർട്ടറി തിയേറ്റർ എന്നിവയുടെ സഹനിർമ്മാണമായ ദി ഫ്രൈബ്രെഡ് ക്വീനിൽ അവർ അഭിനയിച്ചു.
ചലച്ചിത്രങ്ങളിൽ
[തിരുത്തുക]ജിമ്മി പി: സൈക്കോതെറാപ്പി ഓഫ് എ പ്ലെയിൻസ് ഇന്ത്യൻ (2012) എന്ന ചിത്രത്തിലൂടെയാണ് ഗ്ലാഡ്‌സ്റ്റോണിന്റെ ചലച്ചിത്ര അരങ്ങേറ്റം. 2022-ൽ മോറിസ മാൾട്ട്സ് സംവിധാനം ചെയ്ത ദി അൺനോൺ കൺട്രി എന്ന സിനിമയിൽ അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നായികാവേഷത്തിനുള്ള ഗോഥം ഇൻഡിപെൻഡന്റ് ഫിലിം അവാർഡ് ലഭിച്ചു.[11][12]
മാർട്ടിൻ സ്‌കോർസേസിയുടെ സംവിധാനത്തിൽ 2023 ഒക്ടോബറിൽ പുറത്തിറങ്ങിയ[13][14] കില്ലേഴ്‌സ് ഓഫ് ദി ഫ്ലവർ മൂൺ എന്ന ചിത്രത്തിലെ മുഖ്യകഥാപാത്രമായ മോളി കൈൽ എന്ന ഒസാജ് വംശജയായ തദ്ദേശീയ അമേരിക്കൻ സ്ത്രീയെ അവതരിപ്പിച്ചതിലൂടെ ലില്ലി ഗ്ളാഡ്സ്റ്റൺ പ്രശസ്തിയിലേക്കുയർന്നു. ഈ ചിത്രത്തിലെ ലില്ലിയുടെ പ്രകടനത്തിന് വ്യാപകമായ നിരൂപക പ്രശംസ ലഭിക്കുകയും ഈ പ്രകടനം ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുകയും ചെയ്തു.[15][16][17][18] 2024 ഫെബ്രുവരിയിൽ, കില്ലേഴ്‌സ് ഓഫ് ദി ഫ്ലവർ മൂണിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡ് നേടുന്ന ആദ്യത്തെ തദ്ദേശീയ അമേരിക്കൻ അഭിനേത്രിയായി.
വ്യക്തിജീവിതം
[തിരുത്തുക]എൽജിബിടിക്യു കമ്മ്യൂണിറ്റിയിലെ അംഗമായ ലില്ലി ഗ്ളാഡ്സ്റ്റൺ സ്വയം മിഡിൽ ജെൻഡർ എന്ന് വിശേഷിപ്പിക്കുന്നു."[19][20][21][22][23]
അവലംബം
[തിരുത്തുക]- ↑ Meyer, Carla (November 28, 2023). "Don't know Lily Gladstone? The 'Killers of the Flower Moon' star is no newcomer". Los Angeles Times. Retrieved November 30, 2023.
- ↑ Zuckerman, Esther (January 7, 2024). "Lily Gladstone Becomes First Indigenous Person to Win a Golden Globe for Best Actress". The New York Times.
- ↑ "Lily Gladstone profile". Golden Globes. Retrieved January 16, 2024.
- ↑ Seth, Radhika (May 25, 2023). "'She Survived Everything Imaginable': Lily Gladstone on the Real Story Behind 'Killers of the Flower Moon' and Working With Marty, Leo, and Bob". Vogue. Retrieved January 8, 2024.
- ↑ Bauer, Jennifer K. "Staying true to her heritage: 'Winter in the Blood' star Lily Gladstone talks about filmmaking, bucking Hollywood stereotypes". Retrieved October 5, 2016.
- ↑ Abramovitch, Seth (May 16, 2023). "Cannes: Native Actor Lily Gladstone Almost Quit the Biz — Then Scorsese Requested a Zoom". The Hollywood Reporter. Retrieved January 1, 2024.
- ↑ Wippel, Teresa (October 7, 2012). "Arts Around Terrace: MTHS grad Lily Gladstone's acting dreams coming true". MLTnews. Retrieved October 24, 2023.
- ↑ Seventh Row, An acting masterclass with Lily Gladstone and Frank Mosley (Lockdown Film School #9), retrieved October 24, 2023,
I really wanted to grow up to be an Ewok. Loved that life. Was all about it.
- ↑ "Lily Gladstone's Story | Native America: Northwest Stories". KCTS 9. Retrieved October 24, 2023 – via YouTube.
I realized I couldn't actually be an Ewok unless I became an actor.
- ↑ Tall, Jonathan (October 19, 2023). "Lily Gladstone, a Mountlake Terrace grad, stars in new Scorsese epic". The Everett Herald. Retrieved January 7, 2024.
- ↑ Warren, Matt (November 22, 2016). "2017 Film Independent Spirit Awards Nominations Announced!". Independent Spirit Awards. Retrieved October 2, 2020.
- ↑ Cox, Gordon (October 20, 2016). "Gotham Awards Nominations 2016: 'Manchester By The Sea' Leads with Four". Variety. Retrieved October 2, 2020.
- ↑ Jalbert, Jennifer (Oct 19, 2023). "Review: Native actresses shine bright in Killers of the Flower Moon". A Tribe Called Geek. Archived from the original on 2024-01-24. Retrieved Jan 23, 2024.
- ↑ Lang, Brett (March 27, 2023). "Martin Scorsese's 'Killers of the Flower Moon' with Leonardo DiCaprio Gets October Release Date". Variety. Retrieved March 27, 2023.
- ↑ Ryan, Jack (October 24, 2023). "'Certain Women', Lily Gladstone's breakout, is the perfect 'Killers of the Flower' Moon chaser". British GQ. Retrieved October 24, 2023.
- ↑ Willmore, Alison (October 20, 2023). "All Eyes on Lily Gladstone". Vulture. Retrieved October 25, 2023.
- ↑ Hutchinson, Chase (October 20, 2023). "'Killers of the Flower Moon' Is at Its Best When Lily Gladstone Is on Screen". Collider. Retrieved December 1, 2023.
- ↑ Spiegel, Josh (October 23, 2023). "Killers Of The Flower Moon Spoiler Review: One Of Martin Scorsese's Best Pictures". /Film. Retrieved December 3, 2023.
- ↑ Andersson, Eric (December 31, 2023). "Lily Gladstone on Why She Uses She/They Pronouns: A Way of 'Decolonizing Gender for Myself' (Exclusive)". People.
- ↑ Stenzel, Wesley (January 1, 2024). "'Killers of the Flower Moon' star Lily Gladstone says using she/they pronouns is 'a way of decolonizing gender'". Entertainment Weekly. Retrieved January 18, 2024.
- ↑ Parkel, Inga (January 2, 2024). "Killers of the Flower Moon star embraces she/they pronouns to 'decolonise gender'". The Independent. Retrieved 18 January 2024.
- ↑ Hale, Nardos (January 9, 2024). ""I'm not fully this either": Lily Gladstone discusses pronoun inclusivity". Salon. Retrieved February 26, 2024.
- ↑ "Pride Guide: 15 LGBTQ+ Filmmakers and Artists on the Rise in 2023". A.frame. Academy of Motion Pictures Arts and Sciences. June 16, 2023. Retrieved February 26, 2024.