Jump to content

ലോക ഉപഭോക്തൃ അവകാശ ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എല്ലാവർഷവും മാർച്ച് 15 ലോക ഉപഭോക്തൃ അവകാശ ദിനം (World Consumer rights day) ആയി ആചരിക്കുന്നു.[1] സാധനങ്ങൾ വാങ്ങുമ്പോഴും സേവനങ്ങൾ ഉപയോഗിക്കുമ്പോഴും അവ ന്യായമായ വിലയിലും ഗുണമേന്മയിലും ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനുള്ള അവകാശം ഉപയോക്താവിനുണ്ട്. അങ്ങനെ ലഭിച്ചില്ലെങ്കിൽ അതു നിയമം വഴി നേടിയെടുക്കുന്നതിനുള്ള സംവിധാനങ്ങൾ പല രാജ്യങ്ങളിലുമുണ്ട്. ഇതിനായി ഇന്ത്യയിൽ നിലവിലുള്ള ഒരു നിയമമാണ് 1986-ലെ ഉപഭോക്തൃ സംരക്ഷണ നിയമം. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഉപഭോക്താക്കൾക്കു ബോധവൽക്കരണം നൽകുന്നതിനായി 1983 മുതൽ എല്ലാവർഷവും മാർച്ച് 15 ലോക ഉപഭോക്തൃ അവകാശ ദിനമായി ആചരിച്ചുവരുന്നു.[2] 1962 മാർച്ച് 15-ന് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി അമേരിക്കൻ പാർലമെന്റിൽ ഉപഭോക്താക്കളുടെ അവകാശങ്ങളെപ്പറ്റി പ്രസംഗിച്ചു. ഈ വിഷയം കൈകാര്യം ചെയ്ത ആദ്യ നേതാവായിരുന്നു കെന്നഡി. ഈ പ്രസംഗം നടത്തിയ ദിവസമാണ് പിന്നീട് ഉപഭോക്തൃ അവകാശദിനമായത്.[3]

ഓരോ വർഷത്തെയും വിഷയങ്ങൾ

[തിരുത്തുക]
  • 2016 - ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാം.[2]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ഉപഭോക്താക്കൾക്കായി ഒരു ദിനം". വെബ് ദുനിയ. Archived from the original on 2019-12-21. Retrieved 2016 മേയ് 30. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  2. 2.0 2.1 "ഉണരാം നമുക്ക്". മലയാള മനോരമ പഠിപ്പുര, കൊല്ലം എഡിഷൻ, പേജ് - 18. 2016 മാർച്ച് 16. {{cite news}}: Check date values in: |date= (help)
  3. "World Consumer rights day". consumersinternational.org. Archived from the original on 2016-06-06. Retrieved 2016 മേയ് 30. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)