Jump to content

വംശജനിതകവിജ്ഞാനീയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തന്മാത്രാശ്രേണീകരണ(Molecular sequencing)ത്തിൽ നിന്നും രൂപപരിണാമവിവരങ്ങളുടെ പട്ടികകളിൽ (morphological data matrices) നിന്നും ലഭിക്കുന്ന വിവരങ്ങൾ ഏകോപിപ്പിച്ച് അതിൽനിന്നും ലഭ്യമായ പാഠങ്ങളെ അവലംബിച്ച് ജീവിവംശങ്ങളുടെ അന്യോന്യമുള്ള ജനിതകബന്ധത്തെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖയാണു് വംശജനിതകശാസ്ത്രം അഥവാ ഫൈലോജെനറ്റിക്സ്(Phylogenetics)/[invalid input: 'icon']fl[invalid input: 'ɵ']ɪˈnɛtɪks/). ഫൈലോജെനറ്റിക്സ് എന്ന വാക്കുൽഭവിച്ചതു് ഗോത്രം അഥവാ വംശം എന്നർത്ഥമുള്ള ഫൈലേ (phyle (φυλή) / phylon (φῦλον)) [1], ജനനത്തെ സംബന്ധിച്ചതു് എന്നർത്ഥമുള്ള ജെനെറ്റിക്കോസ് (genetikos (γενετικός)) genesis (γένεσις) "origin" and "birth".[2] എന്നീ ഗ്രീക്ക് മൂലപദങ്ങളിൽ നിന്നാണു്.

ജീവിവർഗ്ഗങ്ങളുടെ തരംതിരിവും തിരിച്ചറിയലും നാമകരണവും കൈകാര്യം ചെയ്യുന്ന, ജീവശാസ്ത്രത്തിന്റെ തന്നെ മറ്റൊരു വിഭാഗമായ വർഗ്ഗവിഭജനവിജ്ഞാനീയം (taxonomy) ശാസ്ത്രീയമായി വികസിപ്പിക്കുന്നതിലും സമ്പുഷ്ടമാക്കുന്നതിലും വംശജനിതകശാസ്ത്രം നല്ലൊരു പങ്കു വഹിക്കുന്നുണ്ടു്. എങ്കിലും രീതിശാസ്ത്രത്തിലും (methodology) യുക്തിമാർഗ്ഗത്തിലും വേറിട്ട അസ്തിത്വമുള്ള ശാസ്ത്രശാഖകളാണിവ രണ്ടും.[3]

വംശജനിതകവ്യവസ്ഥാവിജ്ഞാനീയം (phylogenetic systematics) എന്ന മറ്റൊരു ജീവശാസ്ത്രശാഖയുടെ ഭാഗമായ ജൈവശാഖാവർഗ്ഗീകരണവിജ്ഞാനീയത്തിൽ(Cladistics വംശജനിതകവിജ്ഞാനീയവും വർഗ്ഗവിഭജനവിജ്ഞാനീയവും അന്യോന്യം സമ്മേളിക്കുന്നു.

ജൈവവ്യവസ്ഥാവിജ്ഞാനീയം (Biological systematics) മൊത്തമായി എടുത്താൽ, പരിണാമവംശവൃക്ഷത്തിന്റെ സമ്പൂർണ്ണമായ ഗവേഷണത്തിനു് വംശജനിതകവിശ്ലേഷണം (phylogenetic analysis) ഒരു അത്യന്താപേക്ഷിത ഉപകരണമായി മാറിയിട്ടുണ്ടു്.

ഇതും കാണുക

[തിരുത്തുക]
  1. . തന്മാത്രാവംശജനിതകവിജ്ഞാനീയം
  2. . പുനരനുകരണസിദ്ധാന്തം
  3. . ജൈവശാഖാവർഗ്ഗീകരണവിജ്ഞാനീയം
  4. . വർഗ്ഗവിഭജനവിജ്ഞാനീയം

അവലംബം

[തിരുത്തുക]
  1. Liddell, Henry George (1901). A Greek-English lexicon. Oxford: Clarendon Press. p. 1698. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  2. Liddell, Henry George (1901). A Greek-English lexicon. Oxford: Clarendon Press. p. 305. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  3. Edwards AWF, Cavalli-Sforza LL Phylogenetics is that branch of life science,which deals with the study of evolutionary relation among various groups of organisms,through molecular sequencing data. (1964). Systematics Assoc. Publ. No. 6: Phenetic and Phylogenetic Classification (ed.). Reconstruction of evolutionary trees. pp. 67–76.{{cite book}}: CS1 maint: multiple names: authors list (link) CS1 maint: numeric names: editors list (link)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]