വെള്ളസിംഹം
സിംഹങ്ങളുടെ ജനിതക ഘടനയിൽ ഉണ്ടായ ഒരു അപൂർവമായ വർണ്ണമാറ്റഫലമായി ജന്മംകൊണ്ട വലിയ പൂച്ചകളിലെ ഒരു വിഭാഗമാണ് വെള്ളസിംഹം.[1] ആഫ്രിക്കയിലെ ടിംബാവതി പ്രദേശത്തിൽ വെള്ളസിംഹങ്ങൾ നൂറ്റാണ്ടുകളായി തദ്ദേശീയമായി ജീവിച്ചിരുന്നവയാണെന്ന് കരുതപ്പെടുന്നു, എന്നിരുന്നാലും ഈ പ്രദേശത്ത് ആദ്യമായി വെള്ളസിംഹത്തെ കണ്ടതായി രേഖപ്പെടുത്തിയിട്ടുള്ളത് 1938 ലാണ്. ചില പുരാതന ആഫ്രിക്കൻ സംസ്കാരങ്ങളിൽ വെള്ളസിംഹങ്ങളെ ദൈവികമായി കണക്കാക്കിയിരുന്നു എന്ന് 1977-ലെ ദി വൈറ്റ് ലയൺസ് ഓഫ് ടിംബാവതി എന്ന പുസ്തകത്തിലൂടെയാണ് ലോകം അറിയുന്നത്.[2]
വെള്ളസിംഹങ്ങൾ ആൽബിനോകളല്ല വെളുത്ത കടുവകൾക്ക് കാരണമാകുന്ന ജീനിൽ നിന്ന് വ്യത്യസ്തമായ ഒരു ആൽബിനിസത്തിന് കാരണമാകുന്ന അതേ ജീനിലെ തീവ്രത കുറഞ്ഞ മ്യൂട്ടേഷനിൽ നിന്ന് ഉരുത്തിരിഞ്ഞ ല്യൂസിസം എന്നറിയപ്പെടുന്ന മാന്ദ്യ സ്വഭാവമാണ് ഇവയുടെ വെളുത്ത നിറത്തിന് കാരണം. ഈ നിറം ഇവരുടെ നിലനിൽപ്പിന് ഒരു പോരായ്മയായി കാണുന്നില്ല.[3] 1992 നും 2004 നും ഇടയിൽ വെള്ളസിംഹങ്ങൾ സാങ്കേതികമായി വംശനാശം സംഭവിച്ചതായി കണക്കാക്കപ്പെട്ടു. ഇതിനെ തടയാൻ ഗ്ലോബൽ വൈറ്റ് ലയൺ പ്രൊട്ടക്ഷൻ ട്രസ്റ്റ് അവരുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് വെള്ളസിംഹങ്ങളെ ആദ്യമായി വിജയകരമായി പുനരധിവസിപ്പിച്ചിരുന്നു.[4] ഇവ കാട്ടിൽ വേട്ടയാടുകയും വിജയകരമായി പ്രജനനം നടത്തുകയും ചെയ്തതായും കണ്ടെത്തലുകൾ ലഭിച്ചിരുന്നു.[4]
അവലംബം
[തിരുത്തുക]- ↑ Schofield, A. (2013). White Lion: Back to the Wild. BookBaby. ISBN 978-0620570053.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ McBride, C. (1977). The White Lions of Timbavati. New York: Paddington Press. ISBN 9780448226774.
- ↑ Turner, Jason A.; Vasicek, Caroline A.; Somers, Michael J. (2015-05-08). "Effects of a colour variant on hunting ability: the white lion in South Africa". Open Science Repository Biology. Online (open–access): e45011830. doi:10.7392/openaccess.45011830. Archived from the original on 2021-05-14. Retrieved 2022-08-19.
- ↑ 4.0 4.1 "Key White Lion Facts". Global White Lion Protection Trust (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-11-26.