Jump to content

സാറാ റൂ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാറാ റൂ
സാറാ റൂ സെപ്റ്റംബർ 2010 ൽ
ജനനം
Sara Schlackman

(1979-01-26) ജനുവരി 26, 1979  (45 വയസ്സ്)
തൊഴിൽActress
സജീവ കാലം1988–present
ജീവിതപങ്കാളി(കൾ)
Mischa Livingstone
(m. 2001; div. 2007)

Kevin Price
(m. 2011)
കുട്ടികൾ2

സാറാ റൂ (ജനനം: ജനുവരി 26, 1979) ഒരു അമേരിക്കൻ അഭിനേത്രിയാണ്. പോപ്പുലർ എന്ന പരമ്പരയിലെ കാർമെൻ ഫെറാറ, ലെസ് ദാൻ പെർഫെക്റ്റിലെ ക്ലോഡ് കേസി എന്നീ കഥാപാത്രങ്ങളിലൂടെയാണ് അവർ കൂടുതലായി അറിയപ്പെടുന്നത്. 2011 ൽ, ദ സിഡബ്ല്യു ടെലിവിഷൻ നെറ്റ്വർക്കിന്റെ റിയാലിറ്റി പരമ്പരയായിരുന്ന ഷെഡിംഗ് ഫോർ ദ വെഡ്ഡിംഗിൽ അവർ ആതിഥേയത്വം വഹിച്ചു. കോമഡി പരമ്പരയായിരുന്ന റൂൾസ് ഓഫ് എൻ‌ഗേജ്‌മെന്റിൽ അവർ ആവർത്തിച്ചുള്ള വേഷം ചെയ്യുകയും അതിൽ സോഫ്റ്റ്ബോൾ ടീം അംഗവും ജെഫ് ബിൻ‌ഹാമിന്റെ ഉത്തമ സുഹൃത്തുമായ ബ്രെൻഡയുടെ വേഷം അഭിനയിച്ചു. എബിസി നെറ്റ്വർക്കിന്റെ ഹ്രസ്വകാല ഹാസ്യ പരമ്പരയായിരുന്ന മാലിബു കൺട്രിയിൽ കിം എന്ന കഥാപാത്രത്തെ തുടർച്ചയായി അവതരിപ്പിക്കുകയും ടിവി ലാൻഡ് ചാനലിന്റെ കോമഡി സീരീസായ ഇംപാസ്റ്ററിലെ പ്രധാന അഭിനേതാവായി പ്രത്യക്ഷപ്പെടുകയും ചെയ്തു. എ സീരീസ് ഓഫ് അൺഫോർച്ചുണേറ്റ് ഇവന്റ്സ് എന്ന പരമ്പരയുടെ രണ്ടാം സീസണിലെ ഒലീവിയ കാലിബൻ എന്ന കഥാപാത്രത്തിലൂടെയും അവർ ഏറെ അറിയപ്പെടുന്നു.

ജീവിതരേഖ

[തിരുത്തുക]

സാറാ ഷ്ലാക്ക്മാൻ എന്ന പേരിൽ ന്യൂയോർക്ക് നഗരത്തിൽ ഒരു മുനിസിപ്പൽ ജോലിക്കാരിയും മുൻ നടിയുമായിരുന്ന ജോവാൻ ഷ്ലാക്ക്മാൻ (മുമ്പ്, റൂ), സ്റ്റേജ് മാനേജർ മാർക്ക് ഷ്ലാക്ക്മാൻ എന്നിവരുടെ മകളായി സാറാ റൂ ജനിച്ചു. മാതാപിതാക്കൾ ബ്രോഡ്‌വേ തീയറ്ററിൽ സജീവമായിരുന്ന കാലത്ത് രണ്ട് പെൺമക്കളിൽ മൂത്തയാളായ സാറാ ന്യൂയോർക്കിലാണ് വളർന്നത്. അവർ യഹൂദ മതവിശ്വാസിയാണ്.[1]

ഔദ്യോഗിക ജീവിതം

[തിരുത്തുക]

1988 ൽ കെവിൻ സ്പേസിയുടെ മകളായി റോക്കറ്റ് ജിബ്രാൾട്ടർ എന്ന സിനിമയിൽ പ്രത്യക്ഷപ്പെട്ട സാറാ റൂ തന്റെ ഒൻപതാമത്തെ വയസ്സിൽ അഭിനയ ജീവിതം ആരംഭിച്ചു. റോസന്നേ എന്ന ടിവി ഷോയിലെ കഥാപാത്രങ്ങളായ റോസന്നെയുടെയും ഡാന്റെയും ആദ്യ കൂടിക്കാഴ്ചയിലെ ഒരു നൃത്തത്തിൽ റൂ ചെറുപ്പക്കാരിയായ റോസന്നെയുടെ വേഷം അവതരിപ്പിച്ചു.

ഫെനം, മൈനർ അഡ്ജസ്റ്റ്മെന്റ്സ്, സോ, ഡങ്കൻ, ജാക്ക് & ജെയ്ൻ, ER, ദ ഡിവിഷൻ, പോപ്പുലർ എന്നീ ടെലിവഷൻ പരമ്പരകളിലെ വേഷങ്ങൾ ഏറ്റെടുക്കുന്നതിനു മുമ്പ് അവർ ഗ്രാൻഡ് എന്ന കോമഡി പരമ്പരയിലെ വേഷം ചെയ്തിരുന്നു.

എ മാപ്പ് ഓഫ് ദി വേൾഡ്, കാന്റ് ഹാർഡ്‌ലി വെയ്റ്റ്, എ സ്ലിപ്പിംഗ് ഡൌൺ ലൈഫ്, ഇഡിയൊക്രസി, ജിപ്സി 83 എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും ഗോർ വെർബിൻസ്കിയുടെ ദി റിംഗ് എന്ന ചലച്ചിത്രത്തിൽ ഒരു ആയയുടെ ഒരു ചെറിയ വേഷം അവതരിപ്പിക്കുകയും ചെയ്തു. അവരുടെ അഭിനയത്തിൽ ആകൃഷ്ടനായ സംവിധായകൻ മൈക്കൽ ബേ തന്റെ പേൾ ഹാർബർ എന്ന സിനിമയിൽ അവർക്കായി ഒരു വേഷം എഴുതി.

2006 ലെ മൈക്ക് ജഡ്ജിന്റെ ചലച്ചിത്രമായ ഇഡിയൊക്രസിയിൽ ഒരു അറ്റോർണി ജനറലിന്റെ അപ്രധാന വേഷത്തിൽ റൂ പ്രത്യക്ഷപ്പെട്ടിരുന്നു. 2006 ൽ ലോസ് ഏഞ്ചൽസിലെ മാട്രിക്സ് തിയേറ്ററിൽ ഫ്രഞ്ച് സ്റ്റുവാർട്ട്, ജെന്നി ഓ ഹാര, ഗ്രെഗ് ഹെൻറി എന്നിവരോടൊപ്പം സ്റ്റേജ് മ്യൂസിക്കലായ ലിറ്റിൽ ഈജിപ്തിൽ റൂ അഭിനയിച്ചു. ടു ആൻഡ് എ ഹാഫ് മെൻ എന്ന ചിത്രത്തിൽ ബെർട്ടയുടെ ഗർഭിണിയായ ഇളയ മകളായി അവർ അഭിനയിച്ചു. സിബിഎസ് ഹാസ്യ പരമ്പരയായിരുന്ന ദി ബിഗ് ബാംഗ് തിയറിയിൽ ലിയോനാർഡ് ഹോഫ്സ്റ്റാഡറുടെ ഫിസിഷ്യനായ കാമുകി ഡോ. സ്റ്റെഫാനി ബാർനെറ്റായി മൂന്ന് എപ്പിസോഡുകൾക്കായി അവർ അഭിനയിച്ചു. 2008 നവംബർ 17 നാണ് ഷോയിൽ ആദ്യമായി അവർ പ്രത്യക്ഷപ്പെട്ടത്. 2009 ൽ മാൻ മെയ്ഡ്, ഫോർ ക്രൈസ്റ്റ്സ് സേക്ക് എന്നീ സിനിമകളിൽ റൂ പ്രത്യക്ഷപ്പെട്ടു. നോവലിനെയും ദി വിച്ചസ് ഓഫ് ഈസ്റ്റ്‍വിക്ക് എന്ന നോവലിനേയും സിനിമയേയും അടിസ്ഥാനമാക്കി 2009-ൽ ആരംഭിച്ച ഹ്രസ്വകാല പരമ്പരയായിരുന്ന ഈസ്റ്റ്‍വിക്കിൽ റൂ അഭിനയിച്ചിരുന്നു.

2010 ഒക്‌ടോബറിൽ, റൂൾസ് ഓഫ് എൻ‌ഗേജ്‌മെന്റ് എന്ന ടെലിവിഷൻ പരമ്പരയിൽ ജെഫ്, ഓഡ്രി എന്നീ കഥാപാത്രങ്ങളുടെ വാടകമാതാവായ ബ്രെൻഡ എന്ന കഥാപാത്രമായി തുടർച്ചയായ വേഷം ചെയ്തു.[2] 2011 ഡിസംബറിൽ ദി സിഡബ്ല്യുവിന്റെ 'പോസേർസ്' എന്ന പേരിൽ ആരംഭിക്കുന്ന ഒരു പുതിയ ഷോയിൽ റൂ രചനയും അഭിനയിക്കുകയും നിർവ്വഹിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

സ്വകാര്യ ജീവിതം

[തിരുത്തുക]

2001 ൽ റൂ സംവിധായകനും എഴുത്തുകാരനും നിർമ്മാതാവുമായ മിഷാ ലിവിംഗ്സ്റ്റണെ വിവാഹം കഴിക്കുകയും 2007 ൽ അവർ വിവാഹമോചനം നേടുകയും ചെയ്തു.[3] പിന്നീട് ഒരു അദ്ധ്യാപകനായ കെവിൻ പ്രൈസിനെ[4] 2011 മെയ് 21 ന് ഒരു പരമ്പരാഗത ജൂത വിവാഹച്ചടങ്ങിൽവച്ച് വിവാഹം കഴിച്ചു.[5][6] 2013 ഫെബ്രുവരിയിൽ ദമ്പതികളുടെ ആദ്യത്തെ കുട്ടി ഭൂജാതയായി.[7] സാറായും പ്രൈസും ചേർന്ന് 2016 നവംബറിൽ രണ്ടാമത്തെ മകളെ ദത്തെടുത്തു.[8]

അഭിനയരംഗം

[തിരുത്തുക]
വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
1988 റോക്കറ്റ് ജിബ്രാൾട്ടർ ജെസിക്ക് ഹാൻസൺ
1992 പാസ്ഡ് എവേ മേഗൻ സ്കാൻലാൻ
1998 കാന്റ് ഹാർഡ്ലി വെയ്റ്റ് എർത്ത് ഗേൾ
നോവേർ ടു ഗോ a.k.a. സൈലന്റ് ഹാർട്ട്സ് (USA: TV title)
1999 എ സ്ലിപ്പിംഗ്-ഡൌൺ ലൈഫ് വയലറ്റ്
എ മാപ്പ് ഓഫ് ദ വേൾഡ് ഡെബ്ബി
2001 പേൾ ഹാർബർ നഴ്സ് മാർത്ത
ജിപ്സി 83 ജിപ്സി വെയ്ൽ
2002 ദ റിംഗ് ആയ
2005 ബാർബറ ജീൻ ബാർബറ ജീൻ ഹ്രസ്വ സിനിമ
2006 ഡാന്നി റോൺ : ഫസ്റ്റ് ടൈം ഡയറക്ടർ ഷാർലറ്റ് ലെവിസ്
ഇഡിയോക്രസി അറ്റോർണി ജനറൽ "ഫൺ ബാഗ്സ്" (അപ്രധാനം)
2008 മാൻ മേഡ് ടോറി
2009 നോട്ട് സിൻസ് യു സാറാ 'ഡൂഗ്സ്' ഡൂഗിൻസ്
2010 ഫോർ ക്രിസ്റ്റീസ് സേക് കാൻഡി
2011 ഡോർഫ്മാൻ ഇൻ ലവ് ഡെബ് ഡോർഫ്മാൻ
2013 മിസ് ഡയൽ സാം

ടെലിവിഷൻ

[തിരുത്തുക]
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1990 ഗ്രാൻഡ് എഡ്ഡ പാസെറ്റി പ്രധാന റോൾ (26 episodes)
1992 റോസെന്നെ കൌമാരക്കാരിയായ റോസന്നെ എപ്പിസോഡ്: "ഹലോവീൻ IV"
1993–94 ഫെനം മോനിക്ക ആവർത്തിച്ചുള്ള റോൾ (14 എപ്പിസോഡുകൾ)
1995 ബ്ലോസം ആഞ്ചി എപ്പിസോഡ്: "മേറ്റിംഗ് റിച്ച്വൽസ്"
1995 ഫാമിലി റിയുണിയൻ: എ റിലേറ്റീവ് നൈറ്റ്മേർ ജാക്വിലിൻ ടെലിവിഷൻ സിനിമ
1995–96 മൈനർ അഡ്ജസ്റ്റ്മെന്റ്സ് ഡാർബി ഗ്ലാഡ്സ്റ്റൺ പ്രധാന കഥാപാത്രം (20 എപ്പിസോഡുകൾ)
1996 ER ജെയിൻ എപ്പിസോഡ്: "ഡോണ്ട് ആസ്ക്, ഡോണ്ട് ടെൽ"
പേൾ ബെർത്ത് സഗ്സ് എപ്പിസോഡ്: "ടിക്കറ്റ് ടു റൈഡ്"
ഫോർ മൈ ഡോട്ടേർസ് ഹോണർ കിംബർലി ജോൺസ് ടെലിവിഷൻ സനിമ ; a.k.a. Indecent Seduction
1997 നെഡ് & സ്റ്റാൻസി ആമി എപ്പിസോഡ്: "പ്രോം നൈറ്റ്"
ഹാപ്പിലി എവർ ആഫ്റ്റർ: ഫെയറി ടെയിൽസ് ഫോർ എവരി ചൈൽഡ് Younger Sister (voice) എപ്പിസോഡ് : "ദ ഗോൾഡൻ ഗൂസ്"
1998 ചിക്കാഗോ ഹോപ്പ് റോണ്ട ഫ്രിറ്റ്സ് എപ്പിസോഡ് : "ദ ടൈസ് ദാറ്റ് ബൈൻഡ്"
ദ സിമ്പിൾ ലൈഫ് മെലാനി എപ്പിസോഡുകൾ: "Pilot", "Sara's Ex", and "The Luke & Sara Show"
1999 സോയെ, ഡങ്കൻ, ജാക്ക് & ജേൻ ബ്രീനി കെന്നഡി എപ്പിസോഡുകൾ: "Everything You Wanted to Know About Zoe", "To Jack, from Zoe", and "Sympathy for Jack"
1999–2001 പോപ്പുലർ കാർമെൻ ഫെറാറ പ്രധാന റോൾ (43 എപ്പിസോഡുകൾ)
2000, 2018 വിൽ & ഗ്രേസ് ജോയ്സ് അഡ്ളർ എപ്പിസോഡുകൾ: "Lows in the Mid-Eighties" (season 3), "One Job" (season 9)
2002–03 ദ ഡിവിഷൻ അമാൻഡ മക്കാഫെർറ്റി എപ്പിസോഡുകൾ: "Hide and Seek", "Remembrance", and "Acts of Betrayal"
2003 MADtv ബേബി സിറ്റർ എപ്പിസോഡ് #9.11
2002–06 ലെസ് ദാൻ പെർഫക്ട് ക്ലോഡിയ "ക്ലോഡെ" കാസി പ്രധാന റോൾ (81 episodes)
2003 ദിസ് ടൈം എറൌണ്ട് ഗാബ്ബി കാസ്റ്റെല്ലാനി ടെലിവിഷൻ സിനിമ
2006 പ്ലേ നൈസ് ടെലിവിഷൻ സിനിമ
2006–07 ടു ആന്റ് എ ഹാഫ് മെൻ നവോമി എപ്പിസോഡുകൾ: "Repeated Blows to His Unformed Head" and "Castrating Sheep in Montana"
2007 നഴ്സസ് ക്രിസ് കൊറനെക് ടെലിവിഷൻ സിനിമ
2008 ദ ബിഗ് ബാംഗ് തിയറി ഡോ. സ്റ്റെഫാനി ബാർണെറ്റ് എപ്പിസോഡുകൾ: "The Lizard-Spock Expansion", "The White Asparagus Triangulation" and "The Vartabedian Conundrum"
നൈറ്റ്മേർ അറ്റ് ദ എൻഡ് ഓഫ് ദ ഹാൾ കോർട്നി ടെലിവിഷൻ സിനിമ
സ്പേസ്ഡ് ഏപ്രിൽ ടെലിവിഷൻ സിനിമ
2009 ലെവെറേജ് മരിസ്സ ഡെവിൻസ് എപ്പിസോഡ്: "ദ മൈൽ ഹൈ ജോബ്"
2009–10 ഈസ്റ്റ്‍വിക്ക് പെന്നി ഹിഗ്ഗിൻസ് പ്രധാന റോൾ (13 എപ്പിസോഡുകൾ)
2010 പ്രൈവറ്റ് പ്രാക്ടീസ് ഷിറ കോൾ എപ്പിസോഡ്: "ടിൽ ഡെത് ഡു അസ് പാർട്ട്"
2011 ഷെഡ്ഡിംഗ് ഫോർ ദ് വെഡ്ഡിംഗ് Herself – Host പതിവായ (5 എപ്പിസോഡുകൾ)
റൂപോൾസ് ഡ്രാഗ് റേസ് 3 അവളായിത്തന്നെ – ഗസ്റ്റ് ജഡ്ജ് എപ്പിസോഡുകൾ: "ഫേസ്, ഫേസ്, ഫേസ് ഓഫ് കേക്സ്", "റുപോൾ റിവൈൻഡ്"
2012 സൈക്ക് ആമി അല്ലെറിസ് എപ്പിസോഡ്: "Heeeeere's Lassie"
2012–13 മാലിബു കൺട്രി കിം സാലിംഗർ പ്രധാന റോൾ (18 എപ്പിസോഡുകൾ)
2010–13 റൂൾസ് ഓഫ് എൻഗേജ്മെന്റ് ബ്രെൻഡ് ആവർത്തിച്ചുള്ള റോൾ (12 എപ്പിസോഡുകൾ)
2011 മൈ ഫ്യൂച്ചർ ബോയ്ഫ്രണ്ട് എലിസബത്ത് ബാരെറ്റ് ടെലിവിഷൻ സിനിമ
2014–16 മോം കാൻഡേസ് ആവർത്തിച്ചുള്ള റോൾ (7 എപ്പിസോഡുകൾ)
2015–16 ഇംപാസ്റ്റർ ഡോറ വിൻസ്റ്റൺ പ്രധാന റോൾ (20 എപ്പിസോഡുകൾ)
2015 ഡോണ്ട് വേക്ക് മമ്മി ബെത്ത് ടെലിവിഷൻ സിനിമ
2016-17 ബോൺസ് കാരെൻ ഡെൽഫ്സ് ആവർത്തിച്ചുള്ള റോൾ (7 എപ്പിസോഡ്)
2017 ആൾ ഫോർ ലവ് ജോ ടെലിവിഷൻ സിനിമ (Hallmark Channel)
2017–ഇതുവരെ അമേരിക്കൻ ഹൌസ്‍വൈഫ് നാൻസി ഗ്രാൻ‍വില്ലെ ആവർത്തിച്ചുള്ള റോൾ
2018 എ സീരീസ് ഓഫ് അൺഫോർച്ചുണേറ്റ് ഒലിവിയ കാലിബൻ ആവർത്തിച്ചുള്ള റോൾ (7 എപ്പിസോഡുകൾ)
2018 ദ റോക്കി നെൽ ഫോറെസ്റ്റെർ 2 എപ്പിസോഡുകൾ
2019 ട്രൂ ലവ് ബ്ലൂംസ് വിക്കി ടെലിവിഷൻ സിനിമ (ഹാൾമാർക്ക് ചാനൽ)

അവലംബം

[തിരുത്തുക]
  1. Pine, Dan (July 19, 2012). "Gould, 'centered and grateful,' to accept award at festival". Jweekly.com. Retrieved 2016-07-09. Rue, like Gould, is Jewish, so spicing up their characters with Jewish inflections came easily to both.
  2. "Rue joins 'Rules of Engagement' cast". UPI. October 11, 2010.
  3. "Actress Sara Rue Files for Divorce". People. November 10, 2007.
  4. Gomez, Patrick (January 13, 2011). "Sara Rue Has Finally Hired a Wedding Planner". People.
  5. Cedenheim, Pernilla (May 21, 2011). "Sara Rue Is Married". People. Retrieved February 1, 2019.
  6. "Exclusive: Newlywed Sara Rue: 'I've Never Been Happier", Us, May 21, 2011
  7. "Sara Rue Welcomes Baby Girl Talulah!". Eonline.com. February 15, 2013. Retrieved 2013-06-28.
  8. "Sara Rue Welcomes Baby Girl Through Adoption -- See the Sweet Family Photo!". etonline.com. November 26, 2016. Retrieved 2017-04-18.
"https://ml.wikipedia.org/w/index.php?title=സാറാ_റൂ&oldid=3234811" എന്ന താളിൽനിന്ന് ശേഖരിച്ചത്