സാൻ ലൂയിസ് ഒബിസ്പോ
സാൻ ലൂയിസ് ഒബിസ്പോ | |||||||
---|---|---|---|---|---|---|---|
City of San Luis Obispo | |||||||
| |||||||
| |||||||
Nickname(s): "SLO", "San Luis", "SLO Town" | |||||||
Location in San Luis Obispo County and the state of California | |||||||
Coordinates: 35°16′27″N 120°39′47″W / 35.27417°N 120.66306°W | |||||||
Country | അമേരിക്കൻ ഐക്യനാടുകൾ | ||||||
State | California | ||||||
County | San Luis Obispo | ||||||
Founded | September 1, 1772 | ||||||
Incorporated | February 16, 1856[1] | ||||||
നാമഹേതു | St. Louis of Toulouse | ||||||
• ഭരണസമിതി | San Luis Obispo City Council | ||||||
• Mayor | Heidi Harmon (D)[2] | ||||||
• City Manager | Derek J. Johnson[3] | ||||||
• Council Members[2] | List
| ||||||
• County Supervisors[4] | |||||||
• State & Federal Congressmen[5] | List | ||||||
• ആകെ | 13.29 ച മൈ (34.41 ച.കി.മീ.) | ||||||
• ഭൂമി | 13.13 ച മൈ (34.02 ച.കി.മീ.) | ||||||
• ജലം | 0.15 ച മൈ (0.39 ച.കി.മീ.) 1.18% | ||||||
ഉയരം | 233 അടി (71 മീ) | ||||||
• ആകെ | 45,119 | ||||||
• കണക്ക് (2019)[9] | 47,459 | ||||||
• ജനസാന്ദ്രത | 3,619.03/ച മൈ (1,397.36/ച.കി.മീ.) | ||||||
Demonym(s) | San Luis Obispo, "SLO" (colloquially) | ||||||
സമയമേഖല | UTC−8 (Pacific) | ||||||
• Summer (DST) | UTC−7 (PDT) | ||||||
ZIP codes | 93401–93403, 93405–93410, 93412 | ||||||
Area code | 805 | ||||||
FIPS code | 06-68154 | ||||||
GNIS feature IDs | 1652788, 2411796 | ||||||
വെബ്സൈറ്റ് | slocity |
സാൻ ലൂയിസ് ഒബിസ്പോ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ സാൻ ലൂയിസ് ഒബിസ്പോ കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ലോസ് ആഞ്ചലസിന് 190 മൈൽ (310 കിലോമീറ്റർ) വടക്കായും സാൻ ഫ്രാൻസിസ്കോയ്ക്ക് 230 മൈൽ (370 കിലോമീറ്റർ) തെക്കുമായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. തെക്കൻ കാലിഫോർണിയയിലെ മദ്ധ്യ തീരമേഖലയിൽ സ്ഥിതിചെയ്യുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 45,119 ആയിരുന്നു.[11] സാൻ ലൂയിസ് ഒബിസ്പോ കൌണ്ടിയിലാകമാനമുള്ള ജനസംഖ്യ 2010 ലെ കണക്കുകൾ പ്രകാരം 269,637 ആയിരുന്നു.
1772 ൽ സ്പാനിഷ് ഫ്രാൻസിസ്കൻ മിഷണറിയായിരുന്ന ജുനെപെറോ സെറ സ്ഥാപിച്ച സാൻ ലൂയിസ് ഒബിസ്പോ കാലിഫോർണിയയിലെ ഏറ്റവും പഴയ യൂറോപ്യൻ സ്ഥാപിത സമൂഹങ്ങളിലൊന്നാണ്. പതിമൂന്നാം നൂറ്റാണ്ടിലെ വിശുദ്ധനും തുലൗസിലെ ബിഷപ്പുമായ ലൂയിസിന്റെ പേരിലാണ് സെറയുടെ യഥാർത്ഥ ദൗത്യം അറിയപ്പെടുന്നത്. പ്രാദേശികമായി സാൻ ലൂയിസ്, SLO, അല്ലെങ്കിൽ SLO ടൌൺ (നഗരം സ്ഥിതിചെയ്യുന്ന കൌണ്ടിയും SLO എന്ന് അറിയപ്പെടുന്നു) എന്നിങ്ങനെ അറിയപ്പെടുന്ന ഈ നഗരം സാൻ ലൂയിസ് ഒബിസ്പോ കൗണ്ടി ആസ്ഥാനവും കൂടാതെ കാലിഫോർണിയ പോളിടെക്നിക് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഇതിനോടു ചേർന്നും സ്ഥിതിചെയ്യുന്നു.
ചരിത്രം
[തിരുത്തുക]അമരിന്ത്യാക്കാർ
[തിരുത്തുക]ഈ പ്രദേശത്തെ ആദ്യകാല മനുഷ്യ നിവാസികൾ ചുമാഷ് ജനതയായിരുന്നു. സാൻ ലൂയിസ് ഒബിസ്പോയുടെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ആദ്യകാല ഗ്രാമങ്ങളിലൊന്ന് ഹോളോസീൻ കാലഘട്ടത്തിലെ അഴിമുഖങ്ങൾ കൂടുതലായി ഉൾനാടുകളിലേക്ക് നീങ്ങിയപ്പോഴുള്ള ആദ്യകാല ഭൂപ്രകൃതിയെ പ്രതിഫലിപ്പിക്കുന്നു. ചുമാഷ് ജനങ്ങൾ മദ്ധ്യ തീരക്കടലുകളുടെയും ഉൾക്കടലുകളുടെയും സമുദ്ര വിഭവങ്ങൾ ഉപയോഗിക്കുകയും ലോസ് ഓസോസ്, മോറോ ക്രീക്ക് എന്നിവിടങ്ങളിലെ പ്രദേശങ്ങൾ ഉൾപ്പെടെയുള്ല ഗ്രാമങ്ങളുടെ ഒരു ശൃംഖലയിൽ താമസിക്കുകയും ചെയ്തു. ഇന്നത്തെ സാൻ ലൂയിസ് ഒബിസ്പോയിലെ ആദിവാസി സൈറ്റിന് "പൂർണ്ണചന്ദ്രന്റെ സ്ഥലം" എന്നർത്ഥമുള്ള ടിഹിനി, ഒബിസ്പീനോ എന്ന് നാമകരണം ചെയ്യപ്പെട്ടിരുന്നു.[12]
മിഷൻ കാലം
[തിരുത്തുക]ലോകമെമ്പാടുമുള്ള സ്പാനിഷ് സാമ്രാജ്യ വ്യാപനത്തിനിടയിൽ, പ്രത്യേകിച്ചും 1769 ൽ, ഫ്രാൻസിസ്കൻ ജുനെപെറോ സെറയ്ക്ക് കത്തോലിക്കാ വിശ്വാസത്തെ അൾട്ടാ കാലിഫോർണിയയിലെ തദ്ദേശവാസികളിലേക്ക് എത്തിക്കാൻ സ്പെയിനിൽ നിന്ന് ഉത്തരവുകൾ ലഭിച്ചു. ഇതിനുപിന്നിലുള്ള ചേതോവികാരം ഒരേ മതത്തിനും ഭാഷയ്ക്കും കീഴിൽ സാമ്രാജ്യത്തെ ഏകീകരിക്കുക എന്ന ആശയമായിരുന്നു. അതേ വർഷം ആൽറ്റാ കാലിഫോർണിയയിൽ സ്ഥാപിച്ച ആദ്യത്തെ സ്പാനിഷ് മതപ്രവർത്തകസംഘമാണ് മിഷൻ സാൻ ഡീഗോ.
1769 സെപ്റ്റംബർ 7 ന് ഗാസ്പർ ഡി പോർട്ടോളയുടെ നേതൃത്വത്തിലുള്ള ഒരു പര്യവേഷകസംഘം ഇന്നത്തെ പിസ്മോ ബീച്ചിന് ചുറ്റുമുള്ള തീരപ്രദേശങ്ങളിൽ നിന്ന് സാൻ ലൂയിസ് ഒബിസ്പോ പ്രദേശത്തേക്ക് പ്രവേശിച്ചു. പര്യവേഷണ സംഘത്തിലെ മൂന്ന് ദിനക്കുറിപ്പെഴുത്തുകാരിലൊരാളായിരുന്ന പാട്രെ ജുവാൻ ക്രെസ്പെ ഈ പ്രദേശത്തിന് സൈനികർ നൽകിയ പേര് കനാഡ ഡി ലോസ് ഓസോസ് ("കനാഡ" "താഴ്വര" അല്ലെങ്കിൽ "മലയിടുക്ക്" എന്ന് വിവർത്തനം ചെയ്യുന്നു) എന്ന് രേഖപ്പെടുത്തി. ഈ സംഘം സാൻ ലൂയിസ് ഒബിസ്പോ ക്രീക്കിനുടനീലമായി വടക്കോട്ട് സഞ്ചരിച്ച് ലോസ് ഓസോസ് വാലിയിലൂടെ പടിഞ്ഞാറേയ്ക്കു തിരിഞ്ഞ് സെപ്റ്റംബർ 9 ന് മൊറോ ബേയിലെത്തി.[13]
ഭൂമിശാസ്ത്രം
[തിരുത്തുക]സാന്താ മരിയയിൽ നിന്ന് ഏകദേശം 31 മൈൽ (50 കിലോമീറ്റർ) വടക്കുഭാഗത്തായി യുഎസ് റൂട്ട് 101 ലാണ് സാൻ ലൂയിസ് ഒബിസ്പോ നഗരം സ്ഥിതി ചെയ്യുന്നത്.
അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം നഗരത്തിന്റെ ആകെ വിസ്തീർണ്ണം 12.93 ചതുരശ്ര മൈൽ (33.5 ചതുരശ്ര കിലോമീറ്റർ) ആണ്. അതിൽ 12.78 ചതുരശ്ര മൈൽ (33.1 ചതുരശ്ര കിലോമീറ്റർ) കരഭാഗവും ബാക്കി 0.15 ചതുരശ്ര മൈൽ (0.39 ചതുരശ്ര കിലോമീറ്റർ ) അഥവാ 1.18 ശതമാനം ഭാഗം വെള്ളവുമാണ്.
അമേരിക്കൻ ഐക്യനാടുകളുടെ പടിഞ്ഞാറൻ തീരത്തും കാലിഫോർണിയയിലെ മധ്യതീരത്തുമായാണ് സാൻ ലൂയിസ് ഒബിസ്പോ നഗരം നിലകൊള്ളുന്നത്. സാൻ ലൂയിസ് ഒബിസ്പോയ്ക്ക് 11 മൈൽ (18 കിലോമീറ്റർ) അകലത്തിൽ പടിഞ്ഞാറു ഭാഗത്താണ് പസഫിക് സമുദ്രം. സാന്താ ലൂസിയ പർവതനിരകൾ നഗരത്തിന് തൊട്ടു കിഴക്കായി സ്ഥിതിചെയ്യുന്നു. സാൻ ലൂയിസ് ഒബിസ്പോ ക്രീക്കിന്റെ പ്രധാന ജലസ്രോതസായ ഈ പർവതങ്ങൾ നഗരത്തിന്റെ ചുറ്റുമുള്ള 84 ചതുരശ്ര മൈൽ (220 ചതുരശ്ര കിലോമീറ്റർ) ചുറ്റളവിലുള്ള പ്രദേശത്തെ നീർത്തടമായി വർത്തിച്ച് അവില ബീച്ചിൽവച്ച് പസഫിക് സമുദ്രത്തിലേക്ക് പതിക്കുന്നു.[14]
ഭൂകമ്പപരമായി സജീവമായ പ്രദേശമായ സാൻ ലൂയിസ് ഒബിസ്പോയുടെ സമീപത്തായി സാൻ ആൻഡ്രിയാസ് ഫോൾട്ട് ഉൾപ്പെടെ നിരവധി ഭ്രംശന പ്രദേശങ്ങളുണ്ട്. സാൻ ലൂയിസ് ഒബിസ്പോയിലൂടെ ഭാഗികമായി കടന്നുപോകുന്ന കുന്നുകളുടെ ഒരു ശ്രംഖലയാണ് നയൻ സിസ്റ്റേഴ്സ്. അഗ്നിപർവ്വത രോധനികളായതിനാൽ അവ ഭൂമിശാസ്ത്രപരമായി ഏറെ ശ്രദ്ധേയമാണ്. ഒൻപത് കൊടുമുടികളിൽ ആറെണ്ണം വിനോദത്തിനായി പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തിരിക്കുന്നു.[15]
കാലാവസ്ഥ
[തിരുത്തുക]സാൻ ലൂയിസ് ഒബിസ്പോ നഗരത്തിൽ തണുത്ത മെഡിറ്ററേനിയൻ കാലാവസ്ഥ അനുഭവപ്പെടുന്നു (കോപ്പൻ കാലാവസ്ഥാ വർഗ്ഗീകരണം Csb). കൂടുതലും ശൈത്യകാലത്തായി ഇവിടെ പ്രതിവർഷം ശരാശരി 50 ദിവസം മഴ പെയ്യുന്നു. പൊതുവെ ചൂടും വെയിലുമുള്ള വേനൽക്കാലം അനുഭവപ്പെടുന്ന ഇവിടെ പലപ്പോഴും പസഫിക് തീരത്ത് നിന്ന് പ്രഭാതസമയത്ത് മൂടൽ മഞ്ഞ് ഉണ്ടാകാറുണ്ട്. ശീതകാലം പൊതുവെ സൗമ്യമാണെങ്കിലും മരവിപ്പിക്കുന്ന തണുപ്പിനും താഴെ പ്രതിവർഷം നാല് രാത്രികൾ പ്രതീക്ഷിക്കാവുന്നതാണ്. 1870 ൽ രേഖപ്പെടുത്തലുകൾ ആരംഭിച്ചതിനുശേഷം സാൻ ലൂയിസ് ഒബിസ്പോ നഗരത്തിൽ അളക്കാവുന്ന രീതിയിൽ മഞ്ഞുവീഴ്ച ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഫോട്ടോകൾ 1922 ൽ 0.3 ഇഞ്ച് (0.76 സെന്റിമീറ്റർ) തോതിലുള്ള മഞ്ഞുവീഴ്ചയും 1988 ലും 2006 ലും പെട്ടെന്നുള്ള മഞ്ഞുവീഴ്ചകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ 2.0 2.1 "Mayor and City Council". City of San Luis Obispo. Retrieved November 1, 2018.
- ↑ "Office of the City Manager". City of San Luis Obispo. Retrieved November 2, 2018.
- ↑ "San Luis Obispo County Adopted Supervisor District Boundaries". San Luis Obispo County. Retrieved November 2, 2018.
- ↑ "Statewide Database". UC Regents. Archived from the original on February 1, 2015. Retrieved November 18, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved June 28, 2017.
- ↑ "San Luis Obispo". Geographic Names Information System. United States Geological Survey. Retrieved November 24, 2014.
- ↑ "San Luis Obispo (city) QuickFacts". United States Census Bureau. Archived from the original on 2012-08-29. Retrieved March 15, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2019
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "City Structure". City of San Luis Obispo. Archived from the original on June 29, 2014. Retrieved December 30, 2014.
- ↑ "2010 Census Interactive Population Search: CA - San Luis Obispo city". U.S. Census Bureau. Retrieved July 12, 2014.
- ↑ "yakʔitʸutʸu resources - University Housing - Cal Poly, San Luis Obispo". Cal Poly, San Luis Obispo University Housing. Retrieved നവംബർ 1, 2018.
- ↑ Bolton, Herbert E. (1927). Fray Juan Crespi: Missionary Explorer on the Pacific Coast, 1769-1774. HathiTrust Digital Library. pp. 184–187. Retrieved ഡിസംബർ 7, 2019.
- ↑ Brian B. Stark; Brett Wilkison (ജനുവരി 1, 2002). San Luis Obispo Creek Watershed Enhancement Plan (PDF) (Report). The Land Conservancy of San Luis Obispo County. p. 93. Archived from the original (PDF) on സെപ്റ്റംബർ 21, 2013. Retrieved ജനുവരി 20, 2013.
- ↑ "The Nine Sisters of San Luis Obispo County". Sierra Club. Archived from the original on ജൂൺ 25, 2009. Retrieved ഫെബ്രുവരി 12, 2007.