Jump to content

കുടിവെള്ളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജല വിനിയോഗത്തിനായി പൈപ്പിലൂടെ വിതരണം ചെയ്യുന്ന കുടിവെള്ളം 

കുടിക്കുവാൻ സുരക്ഷിതവും, ഭക്ഷണം തയ്യാറാക്കാൻ മറ്റും ഉപയോഗിക്കുന്ന ശുദ്ധ ജലമാണ് കുടിവെള്ളം എന്ന് അറിയപ്പെടുന്നത്. പ്രകൃതിയിൽ മുന്നിൽ രണ്ടു ഭാഗവും ജലമാണ്. ഇവ 97 ശതമാനവും സമുദ്രങ്ങളിലാണുള്ളത്. ഇതിന് ഉപ്പുരസമാണുള്ളത്. ബാക്കിയുള്ള 3 ശതമാനം മാത്രമാണ് നേരിട്ട് ലഭ്യമായ കുടിവെള്ളം. കുടിവെള്ളത്തിന്റെ അളവ് ശാരീരിക പ്രവർത്തനങ്ങൾ, പ്രായം, ആരോഗ്യപ്രശ്നങ്ങൾ, പാരിസ്ഥിതിക സാഹചര്യങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. മനുഷ്യശരീരത്തിന്റെ 95% ജലമായതിനാൽ ശുദ്ധജലം മനുഷ്യജീവന് അത്യന്താപേക്ഷിതമാണ്. എന്നാൽ ലോകത്തിന്റെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന് ദൗർലഭ്യം നേരിടുന്നു. ശുദ്ധമായ ജലത്തിന് നിറമോ, മണമോ, രുചിയോ എന്നിവ ഉണ്ടാകുവാൻ പാടില്ല.[1] ശുദ്ധജലത്തിന്റെ പി.എച്ച്.മൂല്യം 7 ആണ്‌.[2].

നിർവചനങ്ങൾ

സബ് സഹാറൻ ആഫ്രിക്കയിലെ 61 ശതമാനം ആളുകൾക്ക് മാത്രമേ മെച്ചപ്പെട്ട കുടിവെള്ളം ലഭിച്ചിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ 2017ലെ റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു: "ജീവിത ഘട്ടങ്ങൾക്കിടയിൽ ഉണ്ടാകാനിടയുള്ള വിവിധ സൂക്ഷ്മദർശനങ്ങളുൾപ്പെടെ, ജീവിതകാലം മുഴുവനുമുള്ള ഉപഭോഗം സംബന്ധിച്ച് ആരോഗ്യത്തിന് വലിയ അപകടസാധ്യത ഇല്ലാത്ത" വെള്ളമാണ് സുരക്ഷിതമായ കുടിവെള്ളം.[3]

സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുന്നതിന്റെ പ്രാധാന്യം

ഫ്രാൻസിലെ സെന്റ്-പോൾ-ഡി-വെൻസ് എന്നൊരു നീരുറവ. വെള്ളം കുടിക്കാൻ സുരക്ഷിതമാണെന്നതിന്റെ സൂചന വായന സൂചിപ്പിക്കുന്നു.

ലോക ആരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, "സുരക്ഷിതമായ കുടിവെള്ള ലഭ്യത എന്നത് ആരോഗ്യത്തിനും, അടിസ്ഥാന മനുഷ്യാവകാശത്തിനും ആരോഗ്യ സംരക്ഷണത്തിനുള്ള ഫലപ്രദമായ നയത്തിന്റെ ഒരു ഘടകമാണ്."

കുടിവെള്ളം കേരളത്തിൽ

കേരളത്തിൽ കുടിവെള്ളം ലഭിക്കുന്ന പ്രധാന ഉറവിടമാണ് 44 നദികളും 30 ലക്ഷത്തിലേറെയുള്ള കിണറുകളും. കുഴൽ കിണറുകളും, കുളങ്ങളും, ചാലുകളും, നീരുറവയും കൂടാതെ മഴയായും കുടിവെള്ളം ലഭിക്കുന്നു. നദികളിൽ നിന്ന് കിട്ടുന്ന വെള്ളത്തിന്റെ രണ്ടര ഇരട്ടിയാണ് മഴയായി ലഭിക്കുന്നത്.[4] ഇതു കൂടാതെ ശുദ്ധജലം വിതരണം ചെയ്യാൻ കേരള സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണസ്ഥാപനമായ കേരള വാട്ടർ അതോറിറ്റി വഴിയും കേരളത്തിൽ ശുദ്ധജലം വിതരണം ചെയ്യുന്നു.

ഇതും കാണുക

അവലംബങ്ങൾ

  1. "കുടിവെള്ളം — വികാസ്പീഡിയ". ml.vikaspedia.in. Retrieved 2018-10-02.
  2. "പൊട്ടൻഷ്യൽ ഓഫ് ഹൈട്രജൻ (പി.എച്ച്. മൂല്യം)". Mathrubhumi. Retrieved 2018-10-02.
  3. Guidelines for Drinking‑water Quality (PDF) (Report) (4 ed.). World Health Organization. 2017. p. 631. ISBN 978-92-4-154995-0.
  4. ഫയാസ്‌, യാസിർ. "കുടിവെള്ളം അപകടത്തിൽ". Mathrubhumi. Retrieved 2018-10-02.

ബാഹ്യ ലിങ്കുകൾ

"https://ml.wikipedia.org/w/index.php?title=കുടിവെള്ളം&oldid=3588406" എന്ന താളിൽനിന്ന് ശേഖരിച്ചത്