Jump to content

ആഗ്നസ് പൊക്കെൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആഗ്നസ് പൊക്കെൽസ്
ജനനം(1862-02-14)ഫെബ്രുവരി 14, 1862
മരണംനവംബർ 21, 1935(1935-11-21) (പ്രായം 73)
ദേശീയതജർമ്മൻ
അറിയപ്പെടുന്നത്Pioneer of surface science
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംരസതന്ത്രം/ഭൗതികശാസ്ത്രം

ആഗ്നസ് ലൂയിസ് വിൽഹെൽമിൻ പൊക്കെൽസ് രസതന്ത്രത്തിന്റെ ജർമ്മൻ വഴികാട്ടിയായിരുന്നു. ദ്രാവകവും ഖരവുമായ പ്രതലങ്ങളുടെ സവിശേഷതകൾ വിവരിക്കുന്ന സർഫേസ് സയൻസ് എന്നറിയപ്പെടുന്ന ആധുനിക വിജ്ഞാനശാഖ സ്ഥാപിക്കുന്നതിൽ അവരുടെ പ്രവർത്തനം അടിസ്ഥാനപരമായിരുന്നു. പ്രോപ്പെർട്ടി ഓഫ് ലിക്വിഡ്, സോളിഡ് സർഫേസെസ് എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന സർഫേസ് സയൻസിന്റെ ആധുനിക അടിസ്ഥാനതത്ത്വങ്ങൾ നിലവിൽക്കൊണ്ടുവന്നത് ആഗ്നസിന്റെ പ്രവർത്തനങ്ങളായിരുന്നു. [1]

മുൻകാല ജീവിതവും വിദ്യാഭ്യാസവും

[തിരുത്തുക]

ആഗ്നസ് പൊക്കെൽസ് 1862-ൽ ഇറ്റലിയിലെ വെനീസിലാണ് ജനിച്ചത്. ആ സമയത്ത് വെനീസ് ആസ്ട്രേലിയൻ ഭരണത്തിൻ കീഴിലായിരുന്നു. പൊക്കെൽസിന്റെ പിതാവ് ആസ്ട്രേലിയൻ കരസേനയിലായിരുന്നു സേവനം അനുഷ്ഠിച്ചിരുന്നത്. 1871 -ൽ അദ്ദേഹം മലേറിയ രോഗബാധിതനായപ്പോൾ അവരുടെ കുടുംബം നാസികളുടെ ജർമ്മൻ സാമ്രാജ്യമായ ബ്രൺസ് വിക്കിലേയ്ക്ക് താമസം മാറ്റി.[1] മുൻസിപ്പാലിറ്റി ഗേൾസ് ഹൈസ്ക്കൂളിൽ നിന്നായിരുന്നു ആദ്യകാലവിദ്യാഭ്യാസം. [2]

കുട്ടിയായിരിക്കുമ്പോൾ തന്നെ ശാസ്ത്രത്തിൽ കൗതുകം തോന്നുകയും ഭൗതികശാസ്ത്രം പഠിക്കാനിഷ്ടപ്പെടുകയും ചെയ്തിരുന്നു.[3] അക്കാലത്ത് സ്ത്രീകൾക്ക് സർവ്വകലാശാലാ വിദ്യാഭ്യാസം ലഭിക്കാൻ പ്രയാസമായിരുന്നു. സയന്റിഫിക് ലിറ്ററേച്ചർ എടുക്കാൻ സാധിച്ചത് അവരുടെ സഹോദരനായ ഫ്രെഡറിക് കാൾ ആൽവിൻ പൊക്കെൽസ് മുഖേനയായിരുന്നു.[1] അക്കാലത്ത് ഗട്ടിംഗെൻ സർവകലാശാലയിൽ പഠിച്ച ഫ്രീഡ്രിക്ക് ഒരു പ്രശസ്ത ശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ പേരിലാണ് പൊക്കെൽസ് ഇഫക്ട് അറിയപ്പെടുന്നത്.

ഗവേഷണവും പിന്നീടുള്ള ജീവിതവും

[തിരുത്തുക]

ദ്രാവകങ്ങളുടെ പ്രതലബലത്തിൽ മാലിന്യങ്ങളുടെ സ്വാധീനം സ്വന്തം അടുക്കളയിലെ പാത്രങ്ങളിൽ പ്രവർത്തിക്കുന്നത് പൊക്കെൽസ് കണ്ടെത്തി. അവർ അവിവാഹിതയും രോഗിയായ മാതാപിതാക്കളുടെ പരിപാലകയുമായിരുന്നു, അതിനാൽ വിവിധ എണ്ണകൾ, സോപ്പുകൾ, മറ്റ് ഗാർഹിക ഉൽപന്നങ്ങൾ എന്നിവ ഉപയോഗിച്ചിരുന്നു. പാചകം ചെയ്യാനും വൃത്തിയാക്കാനും അവർ ധാരാളം സമയം ചെലവഴിച്ചു. ഔപചാരിക പരിശീലനത്തിന്റെ അഭാവം ഉണ്ടായിരുന്നിട്ടും, സർഫേസ് സയൻസിന്റെ പുതിയ വിഭാഗത്തിലെ പ്രധാന ഉപകരണമായ സ്ലൈഡ് ട്രഫ് എന്നറിയപ്പെടുന്ന ഒരു ഉപകരണം ആവിഷ്കരിച്ചുകൊണ്ട് ജലത്തിന്റെ പ്രതലബലം അളക്കാൻ പൊക്കെലിന് കഴിഞ്ഞു. ഈ സ്ലൈഡ് ട്രഫിന്റെ മെച്ചപ്പെടുത്തിയ പതിപ്പ് ഉപയോഗിച്ച് അമേരിക്കൻ രസതന്ത്രജ്ഞൻ ഇർ‌വിംഗ് ലാങ്‌മുയർ ഉപരിതല തന്മാത്രകളുടെ സ്വഭാവത്തെക്കുറിച്ച് കൂടുതൽ കണ്ടെത്തലുകൾ നടത്തി. ഇത് അദ്ദേഹത്തിന് 1932-ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിക്കാനിടയായി.[4]പിന്നീട് ലാങ്‌മുയിറും ഭൗതികശാസ്ത്രജ്ഞനുമായ കാതറിൻ ബ്ലോഡ്‌ജെറ്റ് വികസിപ്പിച്ചെടുത്ത ലാങ്‌മുയർ-ബ്ലോഡ്‌ജെറ്റ് ട്രഫിന്റെ നേരിട്ടുള്ള മുൻ‌ഗാമിയാണ് പോക്കൽ‌സ് ഉപകരണം[5].

1891-ൽ ലോർഡ് റെയ്‌ലെയുടെ സഹായത്തോടെ പൊക്കെൽസ് അവരുടെ ആദ്യത്തെ പ്രബന്ധമായ "പ്രതലബലം " നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ചു.[6]അങ്ങനെ അവരുടെ കരിയറിന്റെ ആരംഭത്തിൽ സർഫേസ് ഫിലിമുകളെക്കുറിച്ച് പഠിക്കാൻ തുടങ്ങി. അവർക്ക് ഒരിക്കലും ഔദ്യോഗിക നിയമനം ലഭിച്ചില്ല. പക്ഷേ അവർ നിരവധി പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. ഒടുവിൽ സർഫേസ് സയൻസിന്റെ പുതിയ മേഖലയിലെ ഒരു പയനിയർ എന്ന നിലയിൽ അംഗീകാരം നേടി. വ്യാഖ്യാതാക്കൾ എഴുതി: "1932-ൽ ലാങ്‌മുയിറിന് രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചപ്പോൾ, സോളിഡുകളെയും ദ്രാവകങ്ങളെയും കുറിച്ചുള്ള മോണോലേയറുകളെക്കുറിച്ച് അന്വേഷിച്ചതിന് അദ്ദേഹം നടത്തിയ നേട്ടത്തിന്, അദ്ദേഹത്തിന്റെ നേട്ടത്തിന്റെ ഒരു ഭാഗം ആദ്യം ഒരു ബട്ടണും നേർത്ത ട്രേയും ഉപയോഗിച്ച് ഔപചാരിക ശാസ്ത്ര പരിശീലനം ഇല്ലാത്ത 18 വയസ്സുള്ള ഒരു യുവതി നടത്തിയ യഥാർത്ഥ പരീക്ഷണങ്ങളിൽ സ്ഥാപിച്ചതാണ്."[7]

1935-ൽ ജർമ്മനിയിലെ ബ്രൺസ്‌വിക്കിൽ പൊക്കെൽസ് മരിച്ചു.

ബഹുമതികളും അവാർഡുകളും

[തിരുത്തുക]

1931-ൽ ഹെൻ‌റി ഡെവാക്സിനൊപ്പം പൊക്കെൽ‌സിന് കൊളോയിഡ് സൊസൈറ്റിയിൽ നിന്ന് ലോറ ലിയോനാർഡ് അവാർഡ് ലഭിച്ചു. അടുത്ത വർഷം, ബ്രൗൺ‌സ്വീഗ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി അവർക്ക് ഓണററി പിഎച്ച്ഡി നൽകി.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 Byers, Nina (ed); Williams, Gary (2010). Out of the Shadows : Contributions of Twentieth-Century Women to Physics. Cambridge: Cambridge University Press. pp. 36–42. ISBN 9780521169622. {{cite book}}: |first= has generic name (help)
  2. "150th Birthday of Agnes Pockels". ChemViews. 14 February 2012. Retrieved 13 July 2013.
  3. Helm, Christiane A.; Ernst-Moritz Arndt; Uni Greifswald. "Agnes Pockels: Life, Letters and Papers". American Physical Society. {{cite journal}}: Cite journal requires |journal= (help)
  4. "The Nobel Prize in Chemistry 1932". Nobel Prize.org. Retrieved 13 July 2013.
  5. "Agnes Pockels: The Invention of the "Slide Trough"". X Timeline. Archived from the original on 18 October 2013. Retrieved 13 July 2013.
  6. Pockels, Agnes (12 March 1891). "Surface Tension" (PDF). Nature. 43 (1891): 437–439. doi:10.1038/043437c0. Retrieved 27 Nov 2019.
  7. "Agnes Pockels | 175 Faces of Chemistry". www.rsc.org. Retrieved 2018-12-19.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • C.H. Giles and S.D. Forrester, "The origins of the surface film balance: Studies in the early history of surface chemistry, part 3", Chemistry and Industry, pp. 43–53 (9 January 1971). (Note: This article contains one of the most detailed story on Agnes Pockels, including photos on her and her family.)
  • Charles Tanford, Ben Franklin stilled the waves: An informal history of pouring oil on water with reflections on the ups and downs of scientific life in general, Oxford University Press, 2004.
  • M. Elizabeth Derrick, "Agnes Pockels, 1862-1935", Journal of Chemical Education, vol. 59, no. 12, pp. 1030–1031 (Dec. 1982).
  • Andrea Kruse and Sonja M. Schwarzl. "Zum Beispiel Agnes Pockels." In: Nachrichten aus der Chemie, 06, 2002.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]