Jump to content

ഒലി വെള്ളച്ചാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ മമ്പാട് പഞ്ചായത്തിലാണ് ഒലി വെള്ളച്ചാട്ടം. വനംവകുപ്പിന്റെ അധീനതയിലുള്ള വെള്ളരിച്ചോല മലയിൽനിന്ന് ഒലിമലയുടെ കൂറ്റൻ പാറക്കെട്ടിലൂടെ താഴേക്ക് പതിക്കുന്നതാണ് പ്രധാന വെള്ളച്ചാട്ടം. മലയുടെ മുകൾഭാഗംവരെ കാട്ടിൽനിന്ന് ലേലംകൊണ്ട മരം കൊണ്ടുപോകാൻ പണ്ടുണ്ടാക്കിയ മൺപാതയുണ്ട്. ഈ പാതയും വീട്ടിക്കുന്ന് ആദിവാസി കോളനിയിലേക്കുള്ള വഴിയുമാണ് സഞ്ചാരികൾ വെള്ളച്ചാട്ടത്തിനടുത്തെത്താൻ ഉപയോഗിക്കുന്നത്.

മലയോര പ്രദേശങ്ങൾ സ്ഥിതി ചെയ്യുന്ന ഏറനാടിന്റെ ശാലീന സൗന്ദര്യം കൂടിയാണ്, ഒലി വെള്ളച്ചാട്ടം. ഫോറസ്റ്റ് മേഖലകളിൽ അതിരു പങ്കിടുന്ന പ്രതേഖത കൂടെയുണ്ട് "ഒലി " വെള്ളച്ചാട്ട ത്തിന്