കെ.വി. നാരായണസ്വാമി
ദൃശ്യരൂപം
(കെ.വി. നാരായണ സ്വാമി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊല്ലങ്കോട് വിശ്വനാഥ നാരായണസ്വാമി | |
---|---|
ജനനം | |
മരണം | ഏപ്രിൽ 4, 2002 | (പ്രായം 78)
ദേശീയത | ഇന്ത്യ |
പൗരത്വം | ഇന്ത്യ |
തൊഴിൽ | കർണ്ണാടക സംഗീതജ്ഞൻ |
അറിയപ്പെടുന്നത് | വായ്പ്പാട്ട് |
മാതാപിതാക്ക(ൾ) | വിശ്വനാഥ ഭാഗവതർ |
ബന്ധുക്കൾ | നാരായണ ഭാഗവതർ (മുത്തച്ഛൻ) |
പുരസ്കാരങ്ങൾ |
|
പ്രശസ്ത കേരളീയ സംഗീതജ്ഞനാണു് കെ.വി. നാരായണസ്വാമി.[1] (കൊല്ലങ്കോട് വിശ്വനാഥ നാരായണസ്വാമി)
ജീവിതരേഖ
[തിരുത്തുക]1923 നവംബർ 15നു് പാലക്കാട് ജില്ലയിൽ ജനിച്ചു. പ്രശസ്ത വയലിൻ വാദകനായ വിശ്വനാഥ ഭാഗവതരുടെ പുത്രനാണു്. പിതാമഹനായ നാരായണ ഭാഗവതരായിരുന്നു സംഗീതത്തിലെ ആദ്യഗുരു.[1]
1962ൽ പാലക്കാട് സംഗീത കോളജിൽ അധ്യാപകനായി. വെസ്ലിൻ സർവകലാശാലയിലും കർണാടക സംഗീതാധ്യാപകനായിരുന്നു.[2]
2002 ഏപ്രിൽ മാസത്തിൽ ഇദ്ദേഹം അന്തരിച്ചു.[2]
പുരസ്കാരങ്ങൾ
[തിരുത്തുക]- 1970ൽ കേരള സംഗീത നാടക അക്കാദമി പുരസ്കാരം
- 1976ൽ പത്മശ്രീ ബഹുമതി
- 1977ൽ കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരം
- 1986ൽ മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം