Jump to content

സുധ രഘുനാഥൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുധ രഘുനാഥൻ
ജനനംApril 30
തൊഴിൽകർണ്ണാടക സംഗീതജ്ഞ
ജീവിതപങ്കാളി(കൾ)രഘുനാഥൻ (1982 മുതൽ)
കുട്ടികൾ
  • കൗശിക്
  • മാളവിക
ഗാന
മാതാപിതാക്ക(ൾ)
  • വെങ്കിട്ട്‌രാമൻ
  • ചൂഡാമണി

ദക്ഷിണേന്ത്യയിൽ നിന്നുള്ള പ്രശസ്ത കർണ്ണാടക സംഗീതജ്ഞയാണ് സുധ രഘുനാഥൻ (തമിഴ്: சுதா ரகுநாதன்). 2004-ൽ സംഗീതത്തിനു നൽകിയ സംഭാവനകൾ മാനിച്ച് പദ്മശ്രീ ലഭിച്ചു. കർണ്ണാടകയിലെ ബെംഗലൂരുവിൽ ജനിച്ചു. ധനതത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള സുധ ഒൻപതാം വയസ്സിൽ പാടിത്തുടങ്ങി. അമ്മ ചൂഡാമണിയും തുടർന്ന് ബി.വി. ലക്ഷ്മണനും ആദ്യകാല ഗുരുക്കരായിരുന്നു. 1977-ൽ പദ്മഭൂഷൺ എം.എൽ വസന്തകുമാരിയുടെ കീഴിൽ സംഗീതമഭ്യസിക്കാൻ സ്കോളർഷിപ്പ് ലഭിച്ചു.

1982-ൽ രഘുനാഥനെ വിവാഹം കഴിച്ചു. കൗശിക്, മാളവിക എന്നിവർ മക്കളാണ്.

അവാർഡുകൾ

[തിരുത്തുക]
  • ഭാരത് ജ്യോതി - ഭാരതീയ വിദ്യാഭവൻ, ന്യൂയോർക്ക് - 1988
  • കലാ മാമണി - തമിഴ് നാട് സംസ്ഥാന സർക്കാർ - 1993
  • സംഗീത ചൂഡാമണി - ശ്രീകൃഷ്ണ ഗാന സഭ, ചെന്നൈ - 1997
  • പദ്‌മശ്രീ - ഭാരത സർക്കാർ - 2004
  • സംഗീത കലാ സാരഥി - ശ്രീ പാർഥസാരഥി സ്വാമി സഭ, ചെന്നൈ - കാഞ്ചി മഠത്തിലെ ശ്രീ ജയേന്ദ്ര സരസ്വതികളിൽ നിന്ന്
  • സംഗീത സരസ്വതി - ശ്രിംഗേരി മഹാസന്നിധാനത്തിൽ നിന്ന്
  • ഗാന കുയിൽ - വാല്മീകി മൻറം, ചെന്നൈ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഹോം പേജ്


"https://ml.wikipedia.org/w/index.php?title=സുധ_രഘുനാഥൻ&oldid=3788899" എന്ന താളിൽനിന്ന് ശേഖരിച്ചത്