Jump to content

ജയദ്രഥൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സിന്ധൂ രാജാവായിരുന്ന വൃദ്ധക്ഷത്രന്റെ പുത്രനും കൌരവരുടെ ഒരേയൊരു സഹോദരിയായിരുന്ന ദുശ്ശളയുടെ ഭർത്താവും ആയിരുന്നു ജയദ്രഥൻ. നൂറു സഹോദരന്മാരുടെ ഒരേ ഒരു പെങ്ങളുടെ പതി. മഹാഭാരതത്തിൽ ഇദ്ദേഹത്തെ അഹങ്കാരിയായും, അധർമ്മിയായും പ്രകീർത്തിച്ചിരിക്കുന്നു. ജയദ്രഥൻ പാണ്ഡവരുടെ വനവാസക്കാലത്ത് പാഞ്ചാലിയെ അപഹരിക്കാൻ ശ്രമിക്കുകുകയും, തുടർന്നുണ്ടായ സംഘട്ടനത്തിൽ പാണ്ഡവർ ജയദ്രഥനെ പിടിച്ച് കെട്ടിയിട്ട് നഖവും, മുടിയും മുറിച്ച് അപമാനിതനാക്കി വിട്ടയച്ചു. ഇദ്ദേഹത്തെ കൊല്ലാതെ വിട്ടത് അദ്ദേഹം ദുശ്ശളയുടെ ഭർത്താവായതു കൊണ്ടാണ് എന്ന് മഹാഭാരതം വനപർവം 271- അധ്യായം 43-ാം പദ്യത്തിൽ പരാമർശിച്ചിരിക്കുന്നു. കൗരവർക്കും പാണ്ഡവർക്കുമായി ഒരേ ഒരു സഹോദരി ദുശ്ശളായുണുതാനും. [1]

ദ്രൗപദിയുടെ അപഹരണം

[തിരുത്തുക]

പന്ത്രണ്ട് വർഷത്തെ വനവാസക്കാലത്ത് ജയദ്രഥൻ പാണ്ഡവരുടെ സങ്കേതത്തിനടുത്ത് വരികയും പാണ്ഡവർ ഇല്ലാതിരുന്നവസരത്തിൽ പാഞ്ചാലിയെ അപഹരിക്കാൻ ശ്രമിക്കുകുകയും, തുടർന്നുണ്ടായ സംഘട്ടനത്തിൽ പാണ്ഡവർ ജയദ്രഥനെ പിടിച്ച് കെട്ടിയിട്ട് നഖവും, മുടിയും മുറിച്ച് അപമാനിതനാക്കി വിട്ടയച്ചു. ഇദ്ദേഹത്തെ കൊല്ലാതെ വിട്ടത് അദ്ദേഹം ദുശ്ശളയുടെ ഭർത്താവായതു കൊണ്ടാണ് എന്ന് മഹാഭാരതം വനപർവം 271- അധ്യായം 43-ാം പദ്യത്തിൽ പരാമർശിച്ചിരിക്കുന്നു.[2] കൗരവർക്കും പാണ്ഡവർക്കുമായി ഒരേ ഒരു സഹോദരി ദുശ്ശളായുണുതാനും

ചക്രവൂഹം

[തിരുത്തുക]
ചക്രവ്യൂഹത്തിന്റെ ഘടന.

മഹാഭാരതയുദ്ധത്തിൻറെ പതിമൂന്നാം ദിവസം കൗരവർ ചക്രവ്യൂഹം ചമച്ച് അത് തകർക്കാൻ കൗരവർ പാണ്ഡവരെ വെല്ലുവിളിച്ചു. ശ്രീകൃഷ്ണനും അർജ്ജുനനും ചക്രവ്യൂഹം ഭേദിച്ച് ശത്രുക്കളെ പരാജയപ്പെടുത്തുന്ന വിദ്യ അറിയാമായിരുന്നതിനാൽ പാണ്ഡവർ വെല്ലുവിളി സ്വീകരിക്കുകയും ചെയ്തു. പക്ഷേ കൃഷ്ണനെയും അർജ്ജുനനെയും യുദ്ധമുന്നണിയുടെ മറ്റൊരു ഭാഗത്തേക്ക് തന്ത്രപൂർവ്വം കൗരവർ മാറ്റുകയും, ചക്രവ്യൂഹത്തിനുള്ളിൽ കടക്കാൻ മാത്രം അറിയാമായിരുന്ന പതിനാറുകാരനായ അഭിമന്യു ഈ ദൗത്യം ഏറ്റെടുക്കേണ്ടിവരുകയും ചെയ്തു. പക്ഷേ ചക്രവ്യൂഹത്തിൽനിന്ന് പുറത്തുകടക്കാൻ അഭിമന്യുവിന് സാധിക്കാതെ വരികയും, അഭിമന്യുവിനോടൊപ്പം മറ്റുള്ളവർക്കും ചക്രവ്യൂഹത്തിനുള്ളിലേക്ക് കടക്കാതിരിക്കാൻ ജയദ്രഥൻ തന്ത്രപൂർവ്വം ശ്രമിച്ചിരുന്നു. അർജ്ജുനനൊഴിച്ചുള്ള പാണ്ഡവരെയെല്ലാം ഒരു ദിവസം മുഴുവൻ തടഞ്ഞു നിർത്താനുള്ള വരം ഇദ്ദേഹം പരമശിവനിൽനിന്ന് കരസ്ഥമാക്കിയിട്ടുണ്ടായിരുന്നു. ഇതോടെ ചക്രവ്യൂഹം ചമച്ചുനിൽക്കുന്ന കൗരവരുടെ മുന്നിൽ അഭിമന്യു ഒറ്റപ്പെടുകയും പിന്നീടുണ്ടായ യുദ്ധത്തിൽ കർണ്ണൻ പിന്നിൽനിന്ന് അമ്പെയ്ത് അഭിമന്യുവിൻറെ വില്ലും തേരും തകർത്ത് തേരാളിയെയും കുതിരകളെയും കൊല്ലുകയും ചെയ്തു. അവസാനം തേർചക്രവുമായി യുദ്ധംചെയ്തുവെങ്കിലും ചുറ്റും കൗരവർ വിദഗ്ദ്ധമായി അദ്ദേഹത്തോടെതിരിടുകയും വാളും തേർചക്രവും തകർക്കുകയും തുടർന്ന് നിരായുധനായ അഭിമന്യുവിന്റെ ശിരസ്സ് ദുശ്ശാസനപുത്രൻ ഗദ കൊണ്ടടിച്ചു തകർത്തു. എങ്കിലും മരിക്കുന്നതിനു മുമ്പ് ദുശ്ശാസനപുത്രനെ അഭിമന്യു സ്വന്തം ഗദ കൊണ്ട് അടിച്ചുകൊന്നു.[3]

അർജ്ജുനന ശപഥം

[തിരുത്തുക]

അഭിമന്യുവിനെ കൊല്ലാൻ സഹായകമായത് ജയദ്രഥ യുദ്ധനൗപുണ്യമായിരുന്നു. തൻമൂലം അർജ്ജുനനു ജയദ്രഥനോട് വൈരം തോന്നുകയും പിറ്റേന്ന് ജയദ്രഥനെ കൊല്ലുമെന്ന് ശപഥമെടുക്കുകയും ഉണ്ടായി.

അശ്വമേധയാഗവും, സുരഥന്റെ മരണവും

[തിരുത്തുക]

യുധിഷ്ഠിരന്റെ അശ്വമേധയാഗത്തിനായി അർജുനൻ അശ്വത്തെ നയിച്ച് സിന്ധു രാജ്യത്തെത്തിയപ്പോൾ, ജയദ്രഥനു ദുശ്ശളയിൽ ജനിച്ച പുത്രനായ സുരഥൻ അർജ്ജുനബാണത്തെ ഭയന്ന് ഹൃദയം പൊട്ടി മരിച്ചു. തുടർന്ന് സിന്ധുവിലെ ചില യോദ്ധാക്കൾ അർജ്ജുനനുമായി യുദ്ധം ചെയ്യുകയും അർജുനൻ അവരെ വധിക്കുകയും ചെയ്തു. വിവരമറിഞ്ഞ് ദുഃഖിതയായ ദുശ്ശള സുരഥന്റെ പിഞ്ചുകുഞ്ഞും സുരഥന്റെ പത്നിയുമായി അർജുനനെ സമീപിക്കുകയും. അവരുടെ ദുഃഖം കണ്ട് മനസ്സലിഞ്ഞ അർജുനൻ യുദ്ധം അവസാനിപ്പിച്ച് സുരഥ പുത്രനേയും പത്നിയേയും അനുഗ്രഹിക്കുകയുണ്ടായി. മൂവരേയും അശ്വമേധയാഗത്തിനു ക്ഷണിച്ച്, സുരഥന്റെ പുത്രനെ സിന്ധുരാജാവായി അഭിഷേകം ചെയ്യതുകൊടുത്തുവെന്ന് മഹാഭാരതം അശ്വമേധപർവം 78-ഉം 89-ഉം അധ്യായങ്ങളിൽ പ്രസ്താവിച്ചിട്ടുണ്ട്.[4]

അവലംബം

[തിരുത്തുക]
  1. മഹാഭാരതം, മലയാളം -- ഡോ.പി.എസ്. വാര്യർ -- വിദ്യാരംഭം പബ്ലിഷേഴ്സ്
  2. വനപർവ്വം -- മഹാഭാരതം, മലയാളം -- ഡോ.പി.എസ്. വാര്യർ -- വിദ്യാരംഭം പബ്ലിഷേഴ്സ്
  3. ദ്രോണപർവ്വം -- മഹാഭാരതം, മലയാളം -- ഡോ.പി.എസ്. വാര്യർ -- വിദ്യാരംഭം പബ്ലിഷേഴ്സ്
  4. അശ്വമേധപർവ്വം -- മഹാഭാരതം, മലയാളം -- ഡോ.പി.എസ്. വാര്യർ -- വിദ്യാരംഭം പബ്ലിഷേഴ്സ്
"https://ml.wikipedia.org/w/index.php?title=ജയദ്രഥൻ&oldid=3746167" എന്ന താളിൽനിന്ന് ശേഖരിച്ചത്