ഭഗവാൻ (മലയാള ചലച്ചിത്രം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഭഗവാൻ | |
---|---|
സംവിധാനം | പ്രശാന്ത് മാമ്പുള്ളി |
നിർമ്മാണം | വിജീഷ് മണി |
രചന | പ്രശാന്ത് മാമ്പുള്ളി |
അഭിനേതാക്കൾ | മോഹൻലാൽ ലക്ഷ്മി ഗോപാലസ്വാമി ഡാനിയൽ ബാലാജി |
സംഗീതം | ജോജി ജോൺസൺ മുരളി കൃഷ്ണ രഞ്ജു സഞ്ജു നസറുദ്ദീൻ |
ഛായാഗ്രഹണം | ലോകനാഥൻ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹2 കോടി |
സമയദൈർഘ്യം | 98 മിനിട്ടുകൾ |
പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്ത് 2009 ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഭഗവാൻ. മോഹൻലാൽ, ലക്ഷ്മി ഗോപാലസ്വാമി, ഡാനിയൽ ബാലാജി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. ഈ ചലച്ചിത്രത്തിന്റെ മുഴുവൻ ചിത്രീകരണവും 19 മണിക്കൂറുകൾക്കുള്ളിൽ നിർവ്വഹിച്ചു എന്നുള്ളതിനാലാണ് ഈ ചിത്രം പ്രശസ്തമായത്.[1] തീവ്രവാദത്തിനെതിരായുള്ള സന്ദേശമാണ് ഈ ചിത്രം നൽകുന്നത്. 9am നും 11am നും ഇടക്ക്, ഒരു ആശുപത്രി പിടിച്ചെടുക്കുന്ന തീവ്രവാദി സംഘത്തിനെതിരെ ഡോ.ബാലഗോപാൽ നടത്തുന്ന പോരാട്ടമാണ് ഈ ചിത്രത്തിൽ പറയുന്നത്. ആറ് വ്യത്യസ്ത ലൊക്കേഷനുകളിൽ ഒരേ സമയത്തായാണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രീകരണത്തിനായി ഏഴ് ക്യാമറകൾ ഉപയോഗിച്ചു. 12 മണിക്കൂറിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും അപ്രതീക്ഷിതമായി പെയ്ത മഴമൂലം ചിത്രീകരണം കുറച്ച് നേരത്തേക്ക് തടസ്സപ്പെട്ടു. സംവിധായകനായ പ്രശാന്ത് മാമ്പുള്ളിയുടെ സഹായത്തിന് നാല് സഹസംവിധായകരും ഏഴ് സംവിധാന സഹായികളും ഉണ്ടായിരുന്നു. ഈ ചിത്രത്തിന്റെ ഛായാഗ്രാഹകനായിരുന്ന ലോകനാഥന് 18 സഹായികളും ഉണ്ടായിരുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- മോഹൻലാൽ - ഡോ. ബാലഗോപാൽ
- ഡാനിയൽ ബാലാജി - സൈഫുദ്ദീൻ
- ലക്ഷ്മി ഗോപാലസ്വാമി - പ്രിയ
- ശിവജി ഗുരുവായൂർ - സക്കറിയ തോമസ്, കേരള ആഭ്യന്തര മന്ത്രി
- ഇബ്രാഹിം കുട്ടി - ഡോക്ടർ
- ലെന - മരിയ (ഹെഡ് നേഴ്സ്)
- ശ്രീജിത്ത് രവി - ആഭ്യന്തര മന്ത്രിയുടെ പി.എ.
- സുധീഷ് - അറ്റൻഡർ ദിനേശൻ
അവലംബം
[തിരുത്തുക]- ↑ "Mohanlal's Bhagavan sets new record". Retrieved 2010 March 12.
{{cite news}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി]