Jump to content

മാക്സിം ഗോർക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാക്സിം ഗോർക്കി
Gorky's autographed portrait
Gorky's autographed portrait
തൂലികാ നാമംMaxim Gorky
തൊഴിൽWriterDramatist
Political Activist
ദേശീയതRussianSoviet
PeriodModernism
GenreNovelDrama
സാഹിത്യ പ്രസ്ഥാനംSocialist Realism

ഒരു റഷ്യൻ എഴുത്തുകാരനും, സോഷ്യലിസ്റ്റ് റിയലിസ്റ്റിക് സാഹിത്യ രൂപത്തിന്റെ സ്ഥാപകനും, രാഷ്ട്രീയപ്രവർത്തകനുമായിരുന്നു[1] മാക്സിം ഗോർക്കി(Russian: Алексе́й Макси́мович Пе́шков or Пешко́в[2]) (28 March [O.S. 16 March] 1868 – 18 June 1936) എന്നറിയപ്പെടുന്ന് അലക്സി മാക്സിമോവിച്ച് പെഷ്കോവ് .അമ്മ എന്ന നോവൽ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട സൃഷ്ടികളിലൊന്നാണ്.

ഗോർക്കിയുടെ ജീവിതം

[തിരുത്തുക]

വോൾഗ തീരത്തെ നിഴ്നി നൊവ്‌ഖൊറോദ് എന്ന പട്ടണത്തിലെ ഒരു തൊഴിലാളി കുടുംബത്തിൽ 1868 മാർച്ച് 28 നാണ് മാക്സിം ഗോർക്കിയുടെ ജനനം.വളരെ ചെറുപ്പത്തിൽ അതായത് അഞ്ചു വയസ്സുള്ളപ്പോൽ അച്‌ഛനും ഒൻപതു വയസ്സിൽ അമ്മയും മരിച്ച ഗോർക്കി അനാഥത്വമറിഞ്ഞാണ് വളർന്നത്.ചിത്തഭ്രമം ബാധിച്ച മുത്തച്ഛനോടും ,മുത്തശ്ശിയോടും ഒപ്പമായിരുന്നു ബാല്യകാലം.പ്രാഥമിക വിദ്യാഭ്യാസം നേടിയ ഗോർക്കി തെരുവിലേക്കിറങ്ങുകയാണുണ്ടാ‍യത്. തുടർന്ന് ചെരുപ്പുകുത്തിയായും , പോർട്ടറായും , കപ്പലിലെ തൂപ്പുകാരനായുമൊക്കെ അദ്ദേഹം ജോലിനോക്കി.രാത്രികാലങ്ങളിൽ ധാരാളം വായിക്കുന്നത് അദ്ദേഹം ശീലമാക്കിയിരുന്നു.പുഷ്കിന്റെ കഥകളും മഹാന്മാരുടെ ജീവചരിത്രവുമൊക്കെ ഇതിൽ‌പ്പെടുന്നു.

സ്കൂളിൽ ചേർന്ന് പഠിക്കുവാൻ ശ്രമിച്ചുവെങ്കിലും വീണ്ടും കൂലിവേലയിൽ തുടരാനായിരുന്നു അദ്ദേഹത്തിന്റെ വിധി.ഇക്കാലത്ത് ധാരാളം ബുദ്ധിജീവികളും വിപ്ലവകാരികളുമായി ഇടപെടാൻ ഗോർക്കിക്കു കഴിഞ്ഞു.പതിനാലു മണിക്കൂർ റൊട്ടിക്കടയിൽ ജോലിചെയ്ത അദ്ദേഹം പഠനം മുഴുമിപ്പിക്കാനാവാത്തതിൽ മനം നൊന്ത് ആത്മഹത്യക്കു ശ്രമിക്കുകയുണ്ടായി.1887 ൽ സ്വന്തം നെഞ്ചിലേക്കു നിറയൊഴിച്ചെങ്കിലും ഹൃദയത്തിനു മുറിവേൽക്കാത്തതിനാൽ രക്ഷപെട്ടു.തുടർന്ന് അദ്ദേഹം ക്ഷയരോഗത്തിനടിമപ്പെടുകയാണുണ്ടായത്. തുടർന്ന് കൃഷിയിടങ്ങളിലും , ആശ്രമങ്ങളിലുമൊക്കെയായി അഞ്ചുവർഷത്തോളം റഷ്യയിൽ അലഞ്ഞുതിരിയുകയുണ്ടായി.

24-ാം വയസ്സിൽ പത്രപ്രവർത്തനനത്തിലും സാഹിത്യത്തിലും അദ്ദേഹം വ്യാപൃതനായി.1899 ൽ ഷിസ്ൻ എന്ന പ്രസിദ്ദീകരണത്തിന്റെ സാഹിത്യ വിഭാഗം പത്രാധിപരായി.1900 മുതൽ സാനി എന്ന പ്രസിദ്ധീകരണ ശാലയിൽ അദ്ദേഹം ജോലിനോക്കിയിരുന്നു.ഫോമോ ഗോർദയേവ് എന്ന ആദ്യനോവൽ പുറത്തു വരുന്നത് 1899 ൽ ആണ്.ലെനിൻ, ആന്റ്റൺ ചെഖോവ് , ടോൾസ്റ്റോയ് എന്നിവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു ഗോർക്കിക്ക്.ലെനിന്റെ നേതൃത്വത്തിലുള്ള ബോൾഷെവിക് കക്ഷിയുടെ ധനസാമാഹരണത്തിനായി 1906 ൽ അദ്ദേഹം അമേരിക്കയിൽ ചെല്ലുകയുണ്ടായി.ഈ സമയത്താണ് അമ്മ എന്നകൃതി രചിക്കുന്നത്.

1913 ൽ ഗോർക്കി റഷ്യയിൽതിരിച്ചെത്തി.പിന്നീട് വർക്കേഴ്സ് ആന്റ് പെസന്റ്സ് യൂണിവേഴ്സിറ്റി ,പെട്രോഗ്രാദ് തിയേറ്റർ, വേൾഡ് ലിറ്ററേച്ചർ പബ്ലിഷിംഗ് ഹൌസ് എന്നിവ സ്ഥാപിക്കാൻ അദ്ദേഹം മുൻ‌കൈ എടുത്തു.റഷ്യൻ വിപ്ലവനന്തരം ഭരണകൂടവുമായി പിണങ്ങി അദ്ദേഹം നാടുവിട്ടു.1923-25 കാലത്ത് ബർലിനിലെ ഡയലോഗ് എന്ന പസിദ്ധീകരണത്തിൽ എഡിറ്ററായി ജോലിചെയ്തു.1936 ജൂൺ പതിന്നാലിന് 68 വയസ്സുള്ളപ്പോൾ ന്യുമോണിയ ബാധിച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

അവലംബം

[തിരുത്തുക]
  1. "Maksim Gorki". Kuusankoski City Library, Finland. Archived from the original on 2009-07-06. Retrieved 2009-07-21.
  2. His own pronunciation, according to his autobiography Detstvo (Childhood), was Пешко́в, but all reference books have Пе́шков, which is presumably used by most Russians.

മാതൃഭൂമി ഹരിശ്രീ 2007 ഒക്ടോബർ 20