Jump to content

മാധ്യമം ദിനപ്പത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മാധ്യമം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാദ്ധ്യമം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മാദ്ധ്യമം (വിവക്ഷകൾ) എന്ന താൾ കാണുക. മാദ്ധ്യമം (വിവക്ഷകൾ)
മാധ്യമം
മാധ്യമം ലോഗോ
മാധ്യമം ദിനപത്രത്തിന്റെ ഒന്നാം പേജ്
തരംദിനപത്രം
Formatബ്രോഡ്ഷീറ്റ്
ഉടമസ്ഥ(ർ)ഐഡിയൽ പബ്ളിക്കേഷൻ ട്രസ്റ്റ്[1]
എഡീറ്റർവി.എം. ഇബ്രാഹിം
എഡിറ്റർ-ഇൻ-ചീഫ്ഒ. അബ്ദുറഹ്മാൻ
സ്ഥാപിതംജൂൺ 1, 1987
ഭാഷമലയാളം
ആസ്ഥാനംവെള്ളിമാട്‌കുന്ന്‌, കോഴിക്കോട്‌, കേരളം, ഇന്ത്യ
ഔദ്യോഗിക വെബ്സൈറ്റ്www.madhyamam.com

മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു ദിനപത്രമാണ് മാധ്യമം. കോഴിക്കോട് ആസ്ഥാനമായ ഐഡിയൽ പബ്ളിക്കേഷൻ ട്രസ്റ്റാണ് മാധ്യമത്തിന്റെ പ്രസാധകർ[2][3][4][5]. വായനക്കാരുടെ എണ്ണത്തിൽ കേരളത്തിൽ നാലാം സ്ഥാനം [6][7][8] പത്രത്തിനുണ്ട്.

കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം, കൊച്ചി, മലപ്പുറം, കണ്ണൂർ, തൃശ്ശൂർ, ബെംഗളൂരു, മാംഗളൂർ , മുംബൈ എന്നീ 10 ഇന്ത്യൻ എഡിഷനുകളും ഒമ്പത് ഗൾഫ് എഡിഷനുകളുമായി മലയാളത്തിൽ 19 എഡിഷനുകളുള്ള ദിനപത്രമാണിപ്പോൾ മാധ്യമം[9].

1987 ജൂൺ ഒന്നിന്‌ കോഴിക്കോട്‌ വെള്ളിമാട്‌ കുന്നിൽ നിന്നും പി.കെ. ബാലകൃഷ്ണൻ‌ പത്രാധിപരായി പ്രസിദ്ധീകരണം ആരംഭിച്ചു[10]. ഒ. അബ്ദുറഹ്‌മാനാണ് മാധ്യമം ഗ്രൂപ്പ് പത്രാധിപർ. വി.എം ഇബ്രാഹീം പത്രാധിപരായി പ്രവർത്തിക്കുന്നു.

മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മാധ്യമപ്രവർത്തനമാണ് തങ്ങളുടെതെന്നും അതിനാലാണ് മദ്യ-ചൂതാട്ട-പുകയില പരസ്യങ്ങൾ തങ്ങൾ പ്രസിദ്ധീകരിക്കാത്തതെന്നും മാധ്യമം അവകാശപ്പെടുന്നു.[11]. കേരളത്തിലെ ആദിവാസി പ്രശ്നങ്ങൾ[ഖ], വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ അവകാശങ്ങൾ തുടങ്ങി മുഖ്യധാരാ പ്രസിദ്ധീകരണങ്ങൾ തമസ്ക്കരിക്കുന്ന വിഷയങ്ങൾക്ക് മാധ്യമം മുന്തിയ പരിഗണന നൽകി വരുന്നതായി അവകാശപ്പെടുന്നു[12]. ഗൾഫ്-അന്താരാഷ്ട്ര വാർത്തകൾക്കും അർഹമായ പ്രാധാന്യം കൽപ്പിക്കുന്നു. മലയാളത്തിലെ മറ്റു മാധ്യമങ്ങളെ നയപരമായി സ്വാധീനിക്കാൻ മാധ്യമത്തിന് സാധിച്ചുവെന്നും [13][14] ഇത് ദേശീയ തലത്തിൽ തന്നെ മാതൃകയാണെന്നും നിരീക്ഷിക്കുന്നവരുണ്ട്[15].

ചരിത്രം

[തിരുത്തുക]
നാൾവഴി
1985 സെപ്തംബറിൽ ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് രൂപീകരിച്ചു.
1987 ജൂൺ 1-ന് മാധ്യമം ദിനപത്രം തുടങ്ങി
1993 രണ്ടാം എഡിഷൻ കൊച്ചിയിൽ നിന്ന്
1996 ഏപ്രിൽ 28 ന് മൂന്നാമത് എഡിഷൻ തിരുവനന്തപുരത്ത് നിന്ന്
1998 ഫെബ്രുവരി 19 മാധ്യമം ആഴ്ചപ്പതിപ്പ് ആരംഭിച്ചു (പത്രാധിപർ: കെ.പി. രാമനുണ്ണി)
1999 ഏപ്രിൽ 16 പ്രഥമ ഗൾഫ് എഡിഷൻ ബഹറൈനിൽ നിന്ന്
2002 മാർച്ച് 30 മലപ്പുറം എഡിഷൻ
2002 ജൂലൈ 13 ദുബായ് എഡിഷൻ
2002 നവംബർ 2 ബാഗ്ലൂർ എഡിഷൻ
2002 ഡിസംബർ 3 കണ്ണൂർ എഡിഷൻ
2003 മാധ്യമം ഓൺലൈൻ ആരംഭിച്ചു.
2003 മാർച്ച് 16 ഖത്തർ എഡിഷൻ
2003 ഏപ്രിൽ 25 മംഗലാപുരം എഡിഷൻ
2005 മെയ് 21 കോട്ടയം എഡിഷൻ
2006 ജനുവരി 16 ജിദ്ദ (സൗദി അറേബ്യ) എഡിഷൻ
2006 ഫെബ്രുവരി 1 കുവൈത്ത് എഡിഷൻ
2007 ഡിസംബർ 10 റിയാദ് (സൗദി അറേബ്യ) എഡിഷൻ
2008 മെയ് 24 ദമാം (സൗദി അറേബ്യ) എഡിഷൻ
2009 ആഗസ്ത് 18 തൃശൂർ എഡിഷൻ
2011 ജനുവരി 1 അബഹ (സൗദി അറേബ്യ) എഡിഷൻ
2011 ഏപ്രിൽ 21 മുംബൈ എഡിഷൻ
2013 ഫെബ്രുവരി 10 സിൽവർ ജൂബിലി ഉപഹാരമായി മീഡിയാവൺ ടിവി ചാനൽ ആരംഭിച്ചു.
2015 ഏപ്രിൽ 24 പ്രാവാസികൾക്കായി മീഡിയാവൺ ഗൾഫ് ചാനൽ ആരംഭം
2015 നവംബർ 1 ന് കുടുംബം (മാസിക) പ്രകാശനം നിർവ്വഹിക്കപ്പെട്ടു[16].

പതിപ്പുകൾ

[തിരുത്തുക]

ആഴ്ചപ്പതിപ്പ്

[തിരുത്തുക]

മാധ്യമം പ്രസിദ്ധീകരിക്കുന്ന ഒരു മലയാള സാഹിത്യ സാംസ്കാരിക രാഷ്ട്രീയ വാരികയാണ് മാധ്യമം ആഴ്ചപ്പതിപ്പ്.[17] 1998 ലാണ് ഇത് പ്രസിദ്ധീകരണമാരംഭിച്ചത്. കൂടാതെ ഓരോ ആഴ്ചയിലും ദിനപത്രത്തോടൊപ്പം വാരാദ്യ മാധ്യമം, വിദ്യാഭ്യാസ മാധ്യമം, തൊഴിൽ മാധ്യമം, ബിസിനസ്‌ മാധ്യമം, ഇൻ‍ഫോ മാധ്യമം, ഉപഭോക്തൃ മാധ്യമം, കുടുംബ മാധ്യമം എന്നിങ്ങനെ വിവിധ പതിപ്പുകൾ പ്രസിദ്ധീകരിക്കുന്നു. വെളിച്ചം എന്ന പേരിൽ എല്ലാ തിങ്കളാഴ്ചയും വിദ്യാർത്ഥികൾക്കായി പ്രത്യേക പതിപ്പ് പുറത്തിറക്കുന്നു. [18]

വാരാദ്യമാധ്യമം

[തിരുത്തുക]

മാധ്യമം എല്ലാ ആഴ്ചയുടേയും തുടക്കത്തിൽ- ഞായറാഴ്ചകളിൽ- പുറത്തിറക്കുന്ന പതിപ്പാണ് വാരാദ്യമാധ്യമം. ഫീച്ചറുകൾ, സമകാലിക സാഹിത്യം, പുതിയ നാട്ടുവിശേഷങ്ങൾ തുടങ്ങി ഭാഷയുടെയു സംസ്കാരത്തിന്റേയും വിവിധ തലങ്ങളെ സ്പർശിക്കുന്ന ഉള്ളടക്കമുള്ള ഒന്നാണ് വാരാദ്യമാധ്യമം

വാർഷിക പതിപ്പുകൾ

[തിരുത്തുക]
  • മാധ്യമം വാർഷികപ്പതിപ്പ്(ഓഗസ്റ്റ്)
  • പുതുവൽസരപ്പതിപ്പ് (ജനുവരി)
  • വിദ്യ -എഡ്യുക്കേഷൻ ആന്റ് കരിയർ ഗൈഡൻസ് (ജൂൺ)
  • ഗൃഹം -പാർപ്പിടപ്പതിപ്പ് (ഒക്ടോബർ)
  • മാധ്യമം -ആരോഗ്യം
  • മാധ്യമം കലണ്ടർ & ഡയറി

ഉള്ളടക്കം

[തിരുത്തുക]
മാധ്യമം ദിനപത്രത്തിൻറെ ആദ്യ ലക്കം

മറ്റേതൊരു പത്രത്തേയും പോലെ രാഷ്ട്രീയം, കല, സാഹിത്യം, ആരോഗ്യം തുടങ്ങി എല്ലാ രംഗത്തേയും വാർത്തകളും വിശേഷങ്ങളും മാധ്യമം പ്രസിദ്ധീകരിക്കാറുണ്ട്. ചലച്ചിത്ര പരസ്യങ്ങൾ പ്രസിദ്ധീകരിക്കാറില്ലെങ്കിലും ചലച്ചിത്ര വാർത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കാറുണ്ട്. കെ. ഇ. എൻ, ഡോ. സെബാസ്റ്റ്യൻ പോൾ, വിജു. വി. നായർ, എം. റഷീദ്, ഡോ. കുൽദീപ് നയാർ, ഡി. ബാബുപോൾ തുടങ്ങി പല പ്രമുഖരുടെയും പംക്തികൾ മാധ്യമത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.

മാധ്യമം ഹെൽത്ത്‌ കെയർ

[തിരുത്തുക]

മാധ്യമം ദിനപത്രം നടത്തുന്ന ഒരു സേവന സംരംഭമാണ്‌ മാധ്യമം ഹെൽത്ത്‌ കെയർ. നിർധനരും നിരാലംബരുമായ ഒട്ടനവധി രോഗികൾക്ക്‌ ഈ സംരംഭത്തിലൂടെ ചികിത്സാ സഹായം ലഭ്യമാക്കുന്നു. വായനക്കാരുടെ സംഭാവനകളും ഈ സംരംഭത്തിന് ഉപയോഗിക്കപ്പെടുന്നു[19].

1987 മുതൽ 2013 വരെ ഉപയോഗിച്ചുരുന്ന ലോഗോ

മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്

[തിരുത്തുക]

കോഴിക്കോട് ആസ്ഥാനമായി മാധ്യമം ബ്രോഡ്കാസ്റ്റിംഗ് എന്ന പേരിൽ കമ്പനി തുടങ്ങി. ചാനൽ ആസ്ഥാനത്തിന്റെ തറക്കല്ലിടൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി 2011 നവംബർ 28 ന് കോഴിക്കോട് വെച്ച് നിർവ്വഹിച്ചു.[20] മാധ്യമം സിൽവർ ജൂബിലി ഉപഹാരമായി ആരംഭിച്ചമീഡിയവൺ ന്യൂസ് ആന്റ് കൾച്ചറൽ ചാനൽ 2013 ഫെബ്രുവരി 10 ന് പ്രതിരോധ മന്ത്രി എ.കെ. ആൻറണി നാടിന് സമർപ്പിച്ചു[21].

ജേർണലിസം കോഴ്സുകൾ

[തിരുത്തുക]

മാധ്യമത്തിന് കീഴിൽ MIJAC എന്ന പേരിൽ മാധ്യമം ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ജേർണലിസം കോഴ്സ് ആരംഭിച്ചിട്ടുണ്ട്. വെള്ളിമാട്കുന്ന് ആസ്ഥാനമായി നാല് ബാച്ചുകൾ ഇതിനകം കോഴ്സ് പൂർത്തീകരിച്ചു. കൂടാതെ 2010 മുതൽ ടെലിവിഷൻ ജേർണലിസം കോഴ്സും ആരംഭിച്ചിട്ടുണ്ട്.

ലിറ്റിൽ ജേർണലിസം

[തിരുത്തുക]

വിദ്യാർഥികളിൽ സാമൂഹിക പ്രതിബദ്ധതയും പത്രപ്രവർത്തന തൽപരതയും വളർത്തിയെടുക്കുക എന്ന ഉദ്ദ്യേശ്യത്തിൽ ആരംഭിച്ച പദ്ധതിയാണ് മാധ്യമം ലിറ്റിൽ ജേണലിസം. വിദ്യാർഥികൾക്ക് പ്രത്യേകം ബാച്ചുകളിലായി ശില്പശാലകൾ സഘടിപ്പിക്കുകയും അവരുടെ സൃഷ്ടികൾ പ്രസിദ്ധീകരിക്കുകയും ചെയ്ത് വരുന്നു. ലിറ്റിൽ ജേണലിസം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി അച്ചടിപ്പതിപ്പുകളെ കൂടാതെ വെബ് പോർട്ടലും ആരംഭിച്ചിട്ടുണ്ട്. [22]

ഗൾഫ് മാധ്യമം

[തിരുത്തുക]
മാധ്യമം രജതജൂബിലി ഉദ്ഘാടനം കേന്ദ്ര വാർത്താവിനിമയ വകുപ്പ് മത്രി അംബികാസോണി നിർവ്വഹിക്കുന്നു

ഇന്ത്യക്ക് പുറത്ത് അച്ചടിക്കുന്ന പ്രഥമ ഇന്ത്യൻ ദിനപത്രമാണ് മാധ്യമമെന്ന് പ്രസാധകർ അവകാശപ്പെടുന്നു. 1999 ഏപ്രിൽ 16 ന് ആണ് ബഹറൈനിൽ വച്ച് ആദ്യത്തെ ഗൾഫ് മാധ്യമം ഉദ്ഘാടനം ചെയ്തത്[23]. വി.കെ. ഹംസ അബ്ബാസ് ആണ് ഗൾഫ് മാധ്യമത്തിന്റെ പത്രാധിപർ. ഗൾഫ് മാധ്യമത്തിന് എല്ലാ ഗൾഫ് രാജ്യങ്ങളിലും എഡിഷനുകളുണ്ട്. അറബി-ഇംഗ്ലീഷ് പത്രങ്ങൾക്ക് പോലും സാധ്യമാവാത്ത ഇക്കാര്യം മുന്നിൽ വെച്ച് ഒമാനിലെ ശിഫ അൽ ജസീറ പ്രത്യേകം പുരസ്കാരം ഗൾഫ് മാധ്യമത്തിന് നൽകി.[24] പ്രശസ്ത അന്താരാഷ്ട്ര പത്രവായനാ സർവ്വേ ഏജൻസിയായ എപ്‌സോസ് സ്റ്റാറ്റ് ( Epsos Stat) നടത്തിയ സർവ്വേ പ്രകാരം ഗൾഫിൽ ഏറ്റവും പ്രചാരത്തിലുള്ള ഇന്ത്യൻ ദിനപത്രമാണ് ഗൾഫ് മാധ്യമം[25][26]. ബഹ്റൈൻ, ദുബായ്,ഖത്തർ,കുവൈത്ത്, റിയാദ്, ദമാം, ജിദ്ദ, അബഹ, ഒമാൻ എന്നിവിടങ്ങളിൽ നിന്നാണ് ഗൾഫ് മാധ്യമം പുറത്തിറങ്ങുന്നത്.

സഊദി അറേബ്യയിലെ പ്രസിദ്ധീകരണമായ സഊദി ഗസ്റ്റിൻറെ ഉടമകളായ ഉക്കാദ് ഗ്രൂപ്പും ഗൾഫ് മാധ്യമവും തമ്മിൽ പ്രസാധന രംഗത്തെ പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തി സഹകരിച്ചു പ്രവർത്തിക്കാൻ കരാറിലെത്തി.[27][28]

അംഗീകാരങ്ങൾ

[തിരുത്തുക]
മാധ്യമം പത്രാധിപർ ഒ. അബ്ദുറഹ്മാൻ
മാധ്യമം പത്രാധിപർ ഒ. അബ്ദുറഹ്മാൻ

പി.യു.സി.എൽ മാധ്യമ അവാർഡ്, കേരള സംസ്ഥാന മാധ്യമ അവാർഡ് തുടങ്ങി ഇതുവരെ 300ൽ[അവലംബം ആവശ്യമാണ്] പരം പുരസ്കാരങ്ങളും അംഗീകാരങ്ങളും മാധ്യമത്തിനും അതിന്റെ ജീവനക്കാർക്കും ലഭിച്ചിട്ടുണ്ട്. [29][30][31][32][33][34][35][36][37][38][39][40][41][42].

ഓൺലൈൻ പതിപ്പ്

[തിരുത്തുക]

2003 ൽ ആണ് ഓൺലൈൻ എഡിഷൻ ആരംഭിക്കുന്നത്. കേരളം, ദേശീയം, അന്തർദേശീയം, ഗൾഫ്, വീക്ഷണം, ബിസിനസ്, ഫോട്ടോസ്, സേവനങ്ങൾ, കായികം, വിനോദം, രാഷ്ട്രീയം, വിദ്യാഭ്യാസം, ആരോഗ്യം, ഐ.ടി, സിനിമ, സംഗീതം, കരിയർ, ഇംഗ്ലീഷ് എഡിഷൻ, സ്‌പെഷ്യൽ പതിപ്പുകൾ, ആഴ്ചപ്പതിപ്പ്, വെളിച്ചം തുടങ്ങിയ മെനുകളിലായും, മാധ്യമം ഇ-പേപ്പറും സൈറ്റിൽ ലഭ്യമാണ്. വെബ്സൈറ്റ്[43]

വിമർശനം

[തിരുത്തുക]

"സ്ത്രീ-പുരുഷസമത്വം, ജനാധിപത്യം, പൗരാവകാശം തുടങ്ങിയ ആധുനിക പുരോഗമന മൂല്യങ്ങളോട് പിന്തിരിപ്പൻ സമീപനമുള്ള ജമാഅത്തെ ഇസ്‌ലാമി, കേരളത്തിലെ പൊതുമണ്ഡലത്തിൽ പുരോഗമനപരിവേഷം നേടാൻ എടുത്തണിഞ്ഞ മുഖമാണ്‌ മാധ്യമം ദിനപത്രവും ആഴ്ചപ്പതിപ്പുമെന്ന്" ഹമീദ് ചേന്നമംഗലൂർ, കെ. വേണു തുടങ്ങിയവർ ആരോപിച്ചിട്ടുണ്ട്. ദലിത്-ആദിവാസി രാഷ്ട്രീയത്തിന്റെ പക്ഷം നിൽക്കുന്നെങ്കിലും, മുസ്‌ലിം സമുദായത്തിനുള്ളിലെ ദലിത്-ഒ.ബി.സി. ഉണർ‌വുകളെ ഈ പത്രം പരിഗണിക്കാറില്ലെന്ന് ഹമീദ് ചേന്നമംഗലൂർ നിരീക്ഷിച്ചിട്ടുണ്ട്.[44].

പത്രത്തിന്റെ സ്വീകാര്യത വർദ്ധിപ്പിക്കാനായാണ് പ്രശസ്ത ചിന്തകനായിരുന്ന പി.കെ. ബാലകൃഷ്ണനെ വിലക്കെടുത്ത് ചീഫ് എഡിറ്റർ ആയി നിയമിച്ചത് എന്നും ഹമീദ് ആരോപിക്കുന്നു[44].

അനുബന്ധവിഷയങ്ങൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Mohamed Taher. Islamic Studies in India: A Survey of Human, Institutional and Documentary Sources. p. 43. Retrieved 19 ഒക്ടോബർ 2019.
  2. M Rahim. Changing Identity and Politics of Muslims in Malappuram District Kerala (PDF). p. 137. Archived from the original (PDF) on 2020-06-09. Retrieved 9 ജനുവരി 2020.
  3. Shefi, A E. Islamic Education in Kerala with special reference to Madrasa Education (PDF). അധ്യായം 4. p. 160. Archived from the original (PDF) on 2020-07-26. Retrieved 19 നവംബർ 2019.{{cite book}}: CS1 maint: location (link)
  4. U. Mohammed. Educational Empowerment of Kerala Muslims: A Socio-historical Perspective. p. 68. Retrieved 19 നവംബർ 2019.
  5. Division, Publications. Yojana January 2021 (Malayalam)(Special Edition): A Development Monthly. Publications Division Ministry of Information & Broadcasting.
  6. "ഐ.ആർ.എസ്സ് റിപ്പോർട്ട്". Archived from the original on 2010-12-15. Retrieved 2011-01-10.
  7. "exchange4media". Archived from the original on 2012-03-16. Retrieved 2012-12-31.
  8. http://www.bestmediainfo.com/2011/10/irs-q2-2011-top-10-dailies-in-kerala/
  9. http://madhyamam.com/
  10. ഞങ്ങളെ കുറിച്ച്
  11. "A major challenge that Madhyamam has had to contend with is lack of sufficient advertisement revenue. Explains Abdur Rahman, "Newspapers survive on money from advertisements, but from the very beginning we had decided, as a matter of policy, to be very selective about the advertisements we published. No ads showing immodestly-clad women, no ads for banks, alcohol, fraudulent investments and movies". Archived from the original on 2012-10-25. Retrieved 2021-09-27.
  12. http://www.milligazette.com/Archives/2004/01-15Jul04-Print-Edition/011507200429.htm
  13. ദ മില്ലി ഗസറ്റ്
  14. ന്യൂസ് ഡസ്കിലെ കാവിയും ചുവപ്പും-കമൽറാം സജീവ് Archived 2020-10-30 at the Wayback Machine. പച്ചക്കുതിര മാസിക|ജനുവരി 2008
  15. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-25. Retrieved 2013-09-24.
  16. "'മാധ്യമം കുടുംബം' മാസിക മലയാളക്കരക്ക് സമർപ്പിച്ചു". Archived from the original on 2019-12-21. Retrieved 2016-05-11.
  17. മാധ്യമം ആഴ്ചപ്പതിപ്പ്[പ്രവർത്തിക്കാത്ത കണ്ണി]
  18. നിറക്കൂട്ട്-21010[പ്രവർത്തിക്കാത്ത കണ്ണി]
  19. മാധ്യമം സാന്ത്വനം Archived 2012-01-14 at the Wayback Machine.
  20. തറക്കല്ലിടൽ പോസ്റ്റർ[പ്രവർത്തിക്കാത്ത കണ്ണി]
  21. http://www.mediaonetv.in/
  22. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-08. Retrieved 2012-04-16.
  23. http://madhyamam.com/aboutus/gulfmadhyamam
  24. http://www.madhyamam.com/archives/news/163179/120413[പ്രവർത്തിക്കാത്ത കണ്ണി]
  25. Publication Profile[പ്രവർത്തിക്കാത്ത കണ്ണി]
  26. "Gulf News, Latest Gulf News Online, Daily Gulf News Epaper". 2013-11-05. Archived from the original on 2013-11-05. Retrieved 2024-07-02.{{cite web}}: CS1 maint: bot: original URL status unknown (link)
  27. "saudigazette.com ൽ പ്രസിദ്ദീകരിച്ചത്". Archived from the original on 2013-06-26. Retrieved 2013-06-20.
  28. http://www.madhyamam.com/archives/news/230856/130619‍‍[പ്രവർത്തിക്കാത്ത കണ്ണി]
  29. Acceptance speech by P.K. Prakash Archived 2016-03-03 at the Wayback Machine.Muthanga: The Real Story: Adivasi Movement to Recover Land, by C. R. Bijoy and K. Ravi Raman May 17 2003 Economic and Political Weekly.
  30. British Medical Journal 2002;325:181 ( 27 July )
  31. "PUCL Bulletin, May 2004 P.K. Prakash, Citation:23rd PUCL Journalism for Human Rights Award". Archived from the original on 2015-09-24. Retrieved 2011-07-24.
  32. "ADBI's 2005 awards honor excellence among developing Asia's print journalists". Archived from the original on 2008-09-06. Retrieved 2011-07-24.
  33. "Statesman Awards for Rural Reporting announced". Archived from the original on 2013-10-20. Retrieved 2011-07-24.
  34. "WEEKLY NEWS ROUND UP 88 - 17th Sep 07 to 23rd Sep 07 - Capturing myriad images of rural India - The Statesman Kolkata September 16". Archived from the original on 2012-03-08. Retrieved 2011-07-24.
  35. "Ramnath Goenka Excellence in Journalism Awards 2007-2008". Archived from the original on 2010-08-28. Retrieved 2011-07-24.
  36. Stories behind the story
  37. "National media fellowship". Archived from the original on 2007-10-27. Retrieved 2011-07-24.
  38. http://www.madhyamam.com/news/102022/110724[പ്രവർത്തിക്കാത്ത കണ്ണി]
  39. http://www.madhyamam.com/archives/news/134709/111123[പ്രവർത്തിക്കാത്ത കണ്ണി]
  40. https://web.archive.org/web/20120416024507/https://www.madhyamam.com/news/163179/120413
  41. "ഹംസ അബ്ബാസിന് ശിഫ അൽ ജസീറ പുരസ്കാരം | Madhyamam". 2012-04-16. Archived from the original on 2012-04-16. Retrieved 2024-07-02.{{cite web}}: CS1 maint: bot: original URL status unknown (link)
  42. ഡെസ്ക്, വെബ് (2020-01-23). "ജിഷ എലിസബത്ത്, ഫഹീം ചമ്രവട്ടം, ആർ.കെ. ബിജുരാജ് എന്നിവർക്ക്​ മീഡിയ അക്കാദമി ഫെലോഷിപ്പ് | Madhyamam" (in ഇംഗ്ലീഷ്). Retrieved 2021-04-05. {{cite web}}: zero width space character in |title= at position 59 (help)
  43. Vilanilam, J. V. (2009-07-02). Development Communication in Practice: India and the Millennium Development Goals (in ഇംഗ്ലീഷ്). SAGE Publications India. ISBN 978-81-321-0414-8.
  44. 44.0 44.1 ഹമീദ് ചേന്നമംഗലൂർ, പൊതുസമ്മതികളിലെ ചതിക്കുഴികൾ എന്ന ശീർഷകത്തിൽ 2010 മേയ് 16-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ലേഖനം(പുറങ്ങൾ 8-19)



മലയാള ദിനപ്പത്രങ്ങൾ
മലയാള മനോരമ | മാതൃഭൂമി | ജനയുഗം| മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം | ജനറൽ | ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ് | സുപ്രഭാതം ദിനപ്പത്രം| സുപ്രഭാതം]]