റം
ദൃശ്യരൂപം
കരിമ്പുല്പന്നങ്ങളായ മൊളാസ്സസ്, കരിമ്പുനീര് തുടങ്ങിയവ പുളിപ്പിച്ചും വാറ്റിയും ഉണ്ടാക്കുന്ന മദ്യമാണ് റം. ഇത് ഓക്ക് തടി കൊണ്ടുണ്ടാക്കിയ വലിയ വീപ്പകളിലാണ് സംഭരിക്കുന്നത്. ഇതിൽ ചേർക്കുന്ന കത്തിച്ച പഞ്ചസാരയിൽ (കാരമൽ) നിന്നും ഇതിന്റെ തവിട്ട് നിറം കിട്ടുന്നു. കരിബിയൻ റം ലോക പ്രശസ്തമാണ്. കരീബിയൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളാണ് റമ്മിന്റെ മുഖ്യ ഉല്പാദകർ. റം പല ഗ്രേഡുകളായി തിരിച്ചിരിക്കുന്നു. ലൈറ്റ്, ഗോൾഡ്, സ്പൈസ്ഡ്, ഡാർക്ക്, ഫ്ലേവേഡ്, ഓവർപ്രൂഫ്, പ്രീമിയം എന്നിവയാണവ. നാവിക സംസ്കാരത്തിലെ പ്രധാനപ്പെട്ട ഒന്നാണ് റം.