Jump to content

വംശനാശ സാദ്ധ്യതയുള്ള ജീവികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വംശനാശഭീഷണീയുള്ള, അഥവാ വംശനാശസാധ്യതയുള്ള ജീവി വർഗ്ഗങ്ങളെ ആണ് വംശനാശ സാദ്ധ്യതയുള്ള ജീവികൾ എന്ന ഈ വർഗ്ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നാശോന്മുഖമായേക്കാവുന്ന ഇവയുടെ സംരക്ഷണത്തിനും ആവാസവ്യവസ്ഥാ നിലനിൽപ്പിനും പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. നിലനിൽപ്പിനും പുനരുൽപാദനത്തിനും ഭീഷണിയാകുന്ന സാഹചര്യങ്ങൾ മെച്ചപ്പെടുന്നില്ലെങ്കിൽ വംശനാശ ഭീഷണി നേരിടാൻ സാധ്യതയുണ്ടെന്ന് ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ വർഗ്ഗീകരിച്ച് വിലയിരുത്തുന്നു. ആവാസവ്യവസ്ഥയുടെ നാശനഷ്ടം അല്ലെങ്കിൽ ജീവിവർഗങ്ങളുടെ നാശമാണ് പ്രധാനമായും ഇതിലെ അപകടസാധ്യത. ദുർബലമായ ആവാസവ്യവസ്ഥയോ ജീവിവർഗങ്ങളോ ഇതിനായി നിരീക്ഷിക്കപ്പെടുന്നു.

നിലവിൽ 5196 മൃഗങ്ങളെയും 6789 സസ്യങ്ങളെയും വംശനാശ സാദ്ധ്യതയുള്ള ജീവികൾ എന്നു വർഗ്ഗീകരിച്ചിരിക്കുന്നു. മൃഗങ്ങളുടെ ജനിതക വിഭവങ്ങളുടെ ക്രയോകോൺസർവേഷൻ പോലുള്ള രീതികൾ, പ്രത്യേകിച്ചും കന്നുകാലികളുടെ ദുർബല ഇനങ്ങളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളിൽ നടപ്പാക്കിയിട്ടുണ്ട്.

അകിൽ, ചെറിയപുള്ളിപ്പരുന്തു് എന്നിവ ഉദാഹരണം ആകുന്നു.

അവലംബം

[തിരുത്തുക]

പുറത്തേകുള്ള കണ്ണികൾ

[തിരുത്തുക]