വട
ദൃശ്യരൂപം
വട | |
---|---|
മസാല വട | |
ഉത്ഭവ വിവരണം | |
മറ്റ് പേരുകൾ: | വടൈ |
ഉത്ഭവ രാജ്യം: | തെക്കേ ഇന്ത്യ |
പ്രദേശം / സംസ്ഥാനം: | ആന്ധ്രപ്രദേശ്, കർണാടക, കേരളം, തമിഴ് നാട് |
വിഭവത്തിന്റെ വിവരണം | |
പ്രധാന ഘടകങ്ങൾ: | പരിപ്പ്, പയർ or ഉരുളക്കിഴങ്ങ് |
ഒരു എരിവുള്ള തെന്നിന്ത്യൻ ഭക്ഷണപദാർഥമാണ് വട. (IAST: vaḍa, തമിഴ്: வடை, തെലുഗ്: వడ, തുളു: ವಡೆ, കന്നഡ: ವಡೆ). വടൈ എന്നും ഇത് അറിയപ്പെടുന്നു.
വിവരണം
[തിരുത്തുക]വട സാധാരണ രീതിയിൽ വൃത്താകൃതിയിലാണ് തയ്യാറാക്കുന്നത്. സാധാരണ രീതിയിൽ 5 മുതൽ 8 സെ.മി വരെ വ്യാസത്തിലാണ് ലഭ്യമായത്. ഇതിന്റെ പ്രധാന ഘടകങ്ങൾ പരിപ്പ്, പയർ, ഉഴുന്ന്, ഉരുളക്കിഴങ്ങ് എന്നിവയാണ്. തെക്കെ ഇന്ത്യയിലെ ഒരു തനതായ ഭക്ഷണമായി വട കണക്കാക്കപ്പെടുന്നു.[1] ഇത് സാധാരണ രീതിയിൽ വീടുകളിൽ ഉണ്ടാക്കാറുണ്ടെങ്കിലും ഒരു ഹോട്ടൽ ഭക്ഷണമായിട്ടാണ് പൊതുവെ ലഭ്യമായിട്ടുള്ളത്. തമിഴ്നാട്ടിൽ പ്രാതൽ ഭക്ഷണമായിട്ടാണ് ഇത് പ്രധാനമായും കഴിക്കുന്നത്. കേരളത്തിൽ വൈകുന്നേരത്തെ ചായയോടൊപ്പം ഇടഭക്ഷണമായും കഴിക്കുന്നു.
തരങ്ങൾ
[തിരുത്തുക]വടകളിൽ തന്നെ പല തരം വടകൾ ലഭ്യമാണ്.
- ഉഴുന്നു വട (തമിഴ്: உளுந்து வடை). ഉദിന വട (കന്നട: ವಡೆ) - ഇത് ഉണ്ടാക്കുന്നത് ഉഴുന്ന് ഉപയോഗിച്ചാണ്. വൃത്താകൃതിയിൽ നടുക്ക് ഒരു തുളയുള്ള ആകൃതിയിലാണ് ഇത് കാണപ്പെടുന്നത്. ഇതാണ് തെന്നിന്ത്യയിൽ ധാരാളമായി കാണുന്നതും. [2]. തമിഴ് നാട്ടിൽ ഇതിനെ മേദു വടൈ എന്നും പറയുന്നു. (Tamil மெது வடை, or "soft vadai").
- പരിപ്പ് വട - പരുപ്പു വടൈ (Tamil: பருப்பு வடை). ഇതിന്റെ പ്രധാന ഘടകം തുവര പരിപ്പാണ്. ഇത് പരിപൂർണ്ണ വൃത്താകൃതിയിലാണ് ഉണ്ടാക്കുന്നത്. തമിഴ് നാട്ടിൽ ഇതിന്റെ ആമൈ വടൈ (Tamil ஆமை வடை, or "turtle-vadai") എന്നും അറിയപ്പെടുന്നു. [3] കേരളത്തിലെ ഹോട്ടലുകളിലും തെരുവു തട്ടുകടകളിലും ലഭ്യമുള്ള ഒരു പലഹാരമാണ് ഇത്.
- മുളകുവട - ഉഴുന്നുവടയുടെ ഒരു വകഭേദമാണിത്. മൈദയും മുളകും സവാളയുമാണ് പ്രധാന ചേരുവകൾ
- സോയാവട,ഉള്ളിപ്പക്കാവട,മുട്ടവട,കപ്പവട,ചെറുപയർ വട,കോഴി വട എന്നിവയാണ് വടയുടെ മറ്റ് വകഭേദങ്ങൾ
അവലംബം
[തിരുത്തുക]Vada (snack) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ "The Hindu : Sci Tech / Speaking Of Science : Changes in the Indian menu over the ages". Archived from the original on 2010-08-26. Retrieved 2009-10-21.
- ↑ "Uzhunnu Vada Recipe". Archived from the original on 2012-02-20. Retrieved 2009-10-21.
- ↑ "Parippu Vada (Dal Vada) Recipe". Archived from the original on 2012-03-04. Retrieved 2009-10-21.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Various varieties of Vadai Archived 2008-06-11 at the Wayback Machine.
- One Page Cookbook - Vada
വിക്കി കുക്ക് ബുക്കിൽ ഈ ലേഖനം ഉണ്ട്