സുരബായ
Surabaya | ||
---|---|---|
Other transcription(s) | ||
• Hanacaraka | ꦱꦸꦫꦧꦪ | |
• Chinese | 泗水 | |
• Pinyin | Sì shuǐ | |
| ||
Nickname(s): City of Heroes | ||
Motto(s): Sparkling Surabaya | ||
Location of Surabaya in East Java | ||
Country | ഇന്തോനേഷ്യ | |
Province | East Java | |
Settled | 31 May 1293 | |
• Mayor | Tri Rismaharini (PDI-P) | |
• Vice Mayor | Wisnu Sakti Buana | |
• City | 350.5 ച.കി.മീ.(135.3 ച മൈ) | |
• മെട്രോ | 2,787 ച.കി.മീ.(1,076 ച മൈ) | |
ഉയരം | 5 മീ(16 അടി) | |
(2010 census[1]) | ||
• City | 2,765,487 | |
• ജനസാന്ദ്രത | 7,900/ച.കി.മീ.(20,000/ച മൈ) | |
• മെട്രോപ്രദേശം | 7,302,283 | |
• മെട്രോ സാന്ദ്രത | 2,600/ച.കി.മീ.(6,800/ച മൈ) | |
Demonym(s) | Suroboyoan | |
സമയമേഖല | UTC+7 (WIB) | |
ഏരിയ കോഡ് | +62 31 | |
വാഹന റെജിസ്ട്രേഷൻ | L | |
വെബ്സൈറ്റ് | surabaya.go.id |
സുരബായ | |||||||||||||||
Chinese | 泗水 | ||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം. |
ഇന്തോനേഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് സുരബായ (Surabaya Indonesian pronunciation: [surəˈbaja]) (formerly Dutch: Soerabaja/Soerabaia Javanese: ꦱꦸꦫꦧꦪ (Surabaya)), ജാവ ദ്വീപിൽ സ്ഥിതിചെയ്യുന്ന ഈ നഗരം ഈസ്റ്റ് ജാവയുടെ (ജാവ ടിമൂർ ) തലസ്ഥാനമാണ്. 2010-ലെ സെൻസസ് കണക്കുകൾ പ്രകാരം ജനസംഖ്യ 28 ലക്ഷം ആണ്. കോട്ട പഹ്ലാവൻ ( ധീരന്മാരുടെ നഗരം, "city of heroes" ) എന്നാണ് ഈ നഗരത്തിന്റെ അപരനാമം, ഇന്തോനേഷ്യൻ സ്വാതന്ത്ര്യസമരകാലത്ത് നടന്ന സുരബായയിലെ യുദ്ധം ഇന്തോനേഷ്യൻ സ്വാതന്ത്ര്യലബ്ദിക്കായി അന്താരാഷ്ട്രപിന്തുണ ഉറപ്പാക്കിയതിനാലാണ് നഗരത്തിന് ഈ പേർ നൽകപ്പെട്ടത്. ഒരുകാലത്ത് ജകാർത്തയെക്കാളും വലുതായിരുന്ന സുരബായ ഡച്ച് ഈസ്റ്റ് ഇൻഡീസിലെ ഏറ്റവും വലിയ നഗരവും പ്രമുഖ വ്യാപാരകേന്ദ്രവുമായിരുന്നു..[2]
പേരിനു പിന്നിൽ
[തിരുത്തുക]സുരൊബൊയൊ (Suroboyo) എന്ന് പേർ വന്നത് സ്രാവ് എന്ന് അർഥമുള്ള സുരൊ, മുതല എന്ന് അർഥമുള്ള ബൊയൊ എന്നീ വാക്കുകളിൽ നിന്നാണെന്ന് ഈ പ്രദേശവാസികൾ വിശ്വസിക്കുന്നു. ഇവിടെ പ്രചാരത്തിലിരിക്കുന്ന ഒരു ഐതിഹ്യം ഈ പ്രദേശത്തിന്റെ ആധിപത്യത്തിനുവേണ്ടി മുതലയും സ്രാവും തമ്മിൽ നടന്ന തർക്കത്തിനെക്കുറിച്ചാണ്. ആദ്യം സ്രാവിന്റെ അധീനതയിൽ കടലും മുതലയുടെ അധീനതയിൽ കരയും ഉൾപ്പെടുന്നുവെന്ന ഒരു ധാരണ ഉണ്ടായിരുന്നു. ഒരു ദിവസം സ്രാവ് നദിയിൽ ഇരപിടിക്കാൻ വന്നത് മുതലയെ പ്രകോപിപ്പിച്ചു. തുടർന്നുണ്ടായ യുദ്ധത്തിൽ പരിക്കേറ്റ സ്രാവ് കടലിലേക്ക് മടങ്ങുകയും ഇപ്പോളത്തെ നഗരമുൾപ്പെടെയുള്ള നദീതീര പ്രദേശത്തിന്റെ അധികാരം മുതലക്ക് ലഭിക്കുകയും ചെയ്തു.[3]
മറ്റൊരു ഐതിഹ്യം ഈ പ്രദേശത്ത് മുതലയും സ്രാവും തമ്മിൽ ഭാവിയിൽ ഒരു യുദ്ധം നടക്കുമെന്ന പന്ത്രണ്ടാം നൂറ്റാണ്ടിലെ പ്രവചനത്തെ ആടിസ്ഥാനമാക്കിയുള്ളതാണ്. ഇത് 1293-ലെ മംഗോളിയൻ ആക്രമണം മുൻകൂട്ടി പ്രവചിക്കപ്പെട്ടതാണെന്നാണ് ചിലർ വിശ്വസിക്കുന്നത്.[4] നഗരത്തിന്റെ ഇപ്പോഴത്തെ ഔദ്യോഗിക ചിഹ്നത്തിൽ ഈ രണ്ട് ജീവികളേയും കാണാം.
ചരിത്രം
[തിരുത്തുക]1225-ൽ സാവൊ റുഗുവ, എഴുതിയ സു ഫാൻ സി എന്ന പുസ്തകത്തിലാണ് ഈ നഗരത്തെക്കുറിച്ച് ആദ്യമായി പരാമർശിക്കപ്പെട്ടെതെന്ന് കരുതപ്പെടുന്നു. സുരബായയുടെ പുരാതന നാമധേയമായ ജങ്ഗാല എന്ന പേരാണ് അതിൽ ഉപയോഗിച്ചിരിക്കുന്നത്[5].
സെങ്ങ് ഹേയുടെ സുരബായ സന്ദർശനത്തെക്കുറിച്ച് 1433-ൽ എഴുതപ്പെട്ട പുസ്തകമായ യിങായി ഷെങ്ലാനിൽ മാ ഹുവാൻ ഈ നഗരത്തെക്കുറിച്ച് സുലുമയി എന്ന പേരിൽ നദീമുഖത്തായി സ്ഥിതിചെയ്യുന്ന നഗരം എന്നാണ് പ്രതിപാദിച്ചിരിക്കുന്നത്. [6] പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ കിഴക്കൻ ജാവയിലെ ഒരു പ്രമുഖ രാഷ്ട്രീയ-സൈനിക ശക്തിയായിരുന്നു ഡച്ചി ഒഫ് സുരബായ. 1625-ൽ സുൽത്താൻ അഗംഗിന്റെ കീഴിൽ മാത്തറാൻ സുൽത്താനത്ത് സുരബയ കീഴടക്കി. 1743 നവംബറിൽ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി മാത്തറാൻ കീഴടക്കുകയും പിന്നീട് കിഴക്കൻ ജാവ മുഴുവൻ അവരുടെ ആധിപത്യത്തിൻകീഴിൽ കൊണ്ടുവരികയും ചെയ്തു ഡച് ഭരണത്തിൻകീഴിൽ ഈ നഗരം പ്രമുഖ വാണിജ്യകേന്ദ്രമായി. 1942-ൽ ജപ്പാൻ ഇന്തോനേഷ്യ കീഴടക്കി, 1944-ൽ സഖ്യകക്ഷികളുടെ ബോംബാക്രമണത്തിനിരയായ ഈ നഗരം ജപ്പന്റെ പരാജയത്തിനുശേഷം ഇന്തോനേഷ്യൻ നാഷനലിസ്റ്റുകൾ ഈ നഗരം കീഴടക്കി.
കാലാവസ്ഥ
[തിരുത്തുക]വ്യത്യസ്തങ്ങളായ മഴക്കാലവും വരണ്ട കാലാവസ്ഥയും അനുഭവപ്പെടുന്ന സുരബായയിലെ മഴക്കാലം നവംബർ മുതൽ ജൂൺ വരെയാണ്. പിന്നീടുള്ള അഞ്ച് മാസങ്ങൾ വരണ്ടതാണ്. ശരാശരി ഉയർന്ന താപനിലയും താഴ്ന്ന താപനിലയും വർഷം മുഴുവൻ വ്യത്യാസമില്ലാതെ തുടരുന്നത് ഇവിടത്തെ കാലാവസ്ഥയുടെ ഒരു പ്രത്യേകതയാണ്, ശരാശരി ഉയർന്ന താപനില ഏകദേശം 31 ഡിഗ്രി സെൽഷിയസും ശരാശരി താഴ്ന്ന താപനില ഏകദേശം 26 ഡിഗ്രി സെൽഷിയസും ആണ്.
സുരബായ പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | 33 (91) |
31 (88) |
33 (91) |
33 (91) |
33 (91) |
33 (91) |
32 (90) |
33 (91) |
33 (91) |
34 (93) |
36 (97) |
34 (93) |
33 (91) |
പ്രതിദിന മാധ്യം °C (°F) | 27 (81) |
27 (81) |
29 (84) |
28 (82) |
29 (84) |
29 (84) |
28 (82) |
28 (82) |
28 (82) |
29 (84) |
30 (86) |
29 (84) |
28 (82) |
ശരാശരി താഴ്ന്ന °C (°F) | 24 (75) |
23 (73) |
27 (81) |
24 (75) |
24 (75) |
27 (81) |
27 (81) |
26 (79) |
27 (81) |
27 (81) |
26 (79) |
25 (77) |
26 (79) |
വർഷപാതം mm (inches) | 327 (12.87) |
275 (10.83) |
283 (11.14) |
181 (7.13) |
159 (6.26) |
101 (3.98) |
22 (0.87) |
15 (0.59) |
17 (0.67) |
47 (1.85) |
105 (4.13) |
219 (8.62) |
1,751 (68.94) |
ശരാ. മഴ ദിവസങ്ങൾ | 17 | 18 | 19 | 15 | 13 | 11 | 7 | 3 | 4 | 5 | 12 | 23 | 147 |
ഉറവിടം: .[7] |
Month | Jan | Feb | Mar | Apr | May | Jun | Jul | Aug | Sep | Oct | Nov | Dec | Year |
---|---|---|---|---|---|---|---|---|---|---|---|---|---|
Maximum Wind Speed (km/h) | 23 | 16 | 16 | 26 | 27 | 29 | 40 | 34 | 34 | 35 | 29 | 21 | 27.5 |
Average Wind Speed (km/h) | 13.39 | 12.10 | 13.30 | 14.37 | 20.26 | 16.87 | 22.71 | 22.16 | 22.8 | 22.35 | 18.6 | 13.55 | 17.71 |
Minimum Wind Speed (km/h) | 8 | 10 | 10 | 10 | 3 | 5 | 11 | 11 | 14 | 10 | 11 | 10 | 9.42 |
Maximum Humidity (%) | 86 | 75 | 83 | 92 | 96 | 77 | 67 | 69 | 64 | 73 | 65 | 79 | 77.17 |
Average Humidity (%) | 66.61 | 69.1 | 66.3 | 67.23 | 64.87 | 60.27 | 60.84 | 57.87 | 54.53 | 56.06 | 56.13 | 63.03 | 61.9 |
Minimum Humidity (%) | 44 | 60 | 59 | 58 | 53 | 47 | 52 | 47 | 46 | 42 | 46 | 53 | 50.58 |
Source:[1] Archived 2015-08-11 at the Wayback Machine. |
ഗതാഗതം
[തിരുത്തുക]കരമാർഗ്ഗം ജക്കാർത്തയ്ക്കും ബാലിയിലിടയ്ക്കുമുള്ള പാതയിലാണ് സുരബായ സ്ഥിതിചെയ്യുന്നത്. നഗരത്തിൽനിന്നും പന്ത്രണ്ട് കിലോമീറ്റർ അകലെയായാണ് ജുവാണ്ട അന്താരാഷ്റ്റ്ര വിമാനത്താവളം (Juanda International Airport Indonesian: Bandar Udara Internasional Juanda) (IATA: SUB, ICAO: WARR)) സ്ഥിതിചെയ്യുന്നത്. ഇന്തൊനേഷ്യയിലെതന്നെ തിരക്കുപിടിച്ച തുറമുഖങ്ങളിലൊന്നാണ് ഇവിടത്തെ ടാൻജങ് പെരക്(Tanjung Perak) തുറമുഖം. സുരബായയിലെ പ്രധാന റെയിൽവെ സ്റ്റേഷനായ പസാർ ടുരിയിൽനിന്നും ജകാർത്തയിലെ ഗംഭീർ സ്റ്റേഷനിലേക്ക് തീവണ്ടിമാർഗ്ഗം സഞ്ചരിക്കാം
അവലംബം
[തിരുത്തുക]- ↑ http://www.citypopulation.de/php/indonesia-jawa-admin.php
- ↑ "Surabaya City Of Work: A Socioeconomic History, 1900-2000 (Ohio RIS Southeast Asia Series): Howard Dick: 9780896802216: Amazon.com: Books". amazon.com.
- ↑ Irwan Rouf & Shenia Ananda. Rangkuman 100 Cerita Rakyat Indonesia dari Sabang sampai Merauke: Asal Usul Nama Kota Surabaya (in Indonesian). MediaKita. p. 60. ISBN 9786029003826. Retrieved 17 November 2014.
{{cite book}}
: CS1 maint: unrecognized language (link) - ↑ "Welcome to Surabaya City, East Java". Surabaya Tourism, EastJava.com. Retrieved 17 November 2014.
- ↑ F. Hirth and W.W. Rockhill, Chau Ju-kua, St Petersburg, 1911
- ↑ Ma Huan Ying-yai Sheng-lan, The Overall Survey of Ocean Shore, translated by J.V.G. Mills, p. 90, 1970, Hakklut Society, reprint by White Lotus, 1997. ISBN 974-8496-78-3.
- ↑ "World Weather Information Service - Surabaya". wmo.int. Archived from the original on 2019-05-19. Retrieved 2016-11-29.