ഉലുരു-കറ്റ ജൂത ദേശീയോദ്യാനം
Uluṟu-Kata Tjuṯa National Park നോർത്തേൺ ടെറിട്ടറി | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Yulara |
നിർദ്ദേശാങ്കം | 25°18′44″S 131°01′07″E / 25.31222°S 131.01861°E |
സ്ഥാപിതം | 23 ജനുവരി 1958[1] |
വിസ്തീർണ്ണം | 1,333.72 km2 (515.0 sq mi)[1] |
Managing authorities |
|
Website | Uluṟu-Kata Tjuṯa National Park |
അടിക്കുറിപ്പുകൾ | |
Criteria | Cultural: v, vi; Natural: vii, viii |
Reference | 447 |
Inscription | 1987 (11-ആം Session) |
Extensions | 1994 |
See also | Protected areas of the Northern Territory |
ഓസ്ട്രേലിയയുടെ വടക്കുപടിഞ്ഞാറൻ പ്രദേശത്തുള്ള സംരക്ഷിതമേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ഉലുരു-കറ്റ ജൂത ദേശീയോദ്യാനം. ഉലൂരു, കറ്റ ജാട്ട എന്നീ രണ്ട് ഉദ്യാനങ്ങൾ ഇവിടെ കാണപ്പെടുന്നു. ഡാർവിന്റെ തെക്ക് 1,943 കിലോമീറ്റർ (1,207 മൈൽ) റോഡിലൂടെ സ്റ്റുവർട്ട്, ലസ്സെറ്റർ ഹൈവേകൾക്കു കീഴിൽ ആലിസ് സ്പ്രിങ്ങ്സിന്റെ തെക്ക്-പടിഞ്ഞാറ് 440 കിലോമീറ്റർ (270 മൈൽ) ദൂരത്തിൽ ഇത് സ്ഥിതിചെയ്യുന്നു. ഈ സ്ഥലം യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റുകളിലെ പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ട്.
അവലോകനം
[തിരുത്തുക]"ഓസ്ട്രേലിയയുടെ ഏറ്റവും സ്വാഭാവിക ഐക്കൺ" ആയി അംഗീകരിക്കപ്പെട്ട ഉലുരു ഓസ്‌ട്രേലിയയുടെ കേന്ദ്രബിന്ദുവായും ഓസ്‌ട്രേലിയൻ തദ്ദേശീയ സംസ്കാരത്തിൻറെ ഭാഗമായി ലോകത്തിന്റെ അംഗീകാരമായി മാറുകയും ചെയ്തിരിക്കുന്നു. മണൽക്കല്ലുകൊണ്ടുള്ള മോണോലിത്തിന് 348 മീറ്റർ (1,142 അടി) ഉയരമുണ്ട്. ഇവിടെയുള്ള താമസക്കാരിൽ ഭൂരിഭാഗം അനങു ആണ് (പ്രാദേശിക തദ്ദേശീയ ജനങ്ങൾ). ഉലൂരു സ്ഥലത്തിന്റെ പേരാണ്. ഈ "പാറയിൽ" നിരവധി വ്യത്യസ്ത ലാൻഡ്മാർക്കുകൾ കാണപ്പെടുന്നു. നിരവധി പൂർവ്വികർ ഈ ഭൂപ്രകൃതിയിൽ ഇടപഴകിയിരുന്നു. ചിലർ ഇപ്പോഴും ഇവിടെ വസിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു. കറ്റ ജൂത എന്ന വാക്കിന്റെ അർത്ഥം നിരവധി തല എന്നാണ്. അറിവുമായി ബന്ധപ്പെട്ട ഈ വിശുദ്ധ സ്ഥലം വളരെ ശക്തവും അപകടകരവുമാണെന്ന് കരുതപ്പെടുന്നു. പ്രാരംഭ മനുഷ്യർക്കു മാത്രം അനുയോജ്യമായ ഈ ഭൂപ്രദേശം 500 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള 36 കോൺഗ്ലോമെറേറ്റ് താഴികക്കുടം പോലുള്ള പാറകൾ കാണപ്പെടുന്നു.
അനങുജനത ഉലുരു-കറ്റ ജൂത ദേശീയോദ്യാനത്തിന്റെ പരമ്പരാഗത ആദിവാസി ഉടമകളാണ്. തങ്ങളുടെ സംസ്കാരം ആദ്യകാലത്തിൽ തന്നെ പൂർവ്വികർ സൃഷ്ടിച്ചതാണെന്ന് അവർ വിശ്വസിക്കുന്നു. സൃഷ്ടി കാലഘട്ടത്തിൽ നടത്തിയ ഭൗതിക തെളിവുകൾ ഉലുരുവും കറ്റ ജുറ്റയും നൽകുന്നു. പ്രാദേശിക സസ്യജന്തുജാലങ്ങളെക്കുറിച്ചും കാട്ടുഭക്ഷണങ്ങളെക്കുറിച്ചും പ്രദേശത്തെ ആദിവാസി ഡ്രീംടൈം കഥകളെക്കുറിച്ചും സന്ദർശകരെ അറിയിക്കാൻ അവർ പലപ്പോഴും നടത്ത ടൂറുകൾ നയിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "CAPAD 2012 Northern Territory Summary (see 'DETAIL' tab)". CAPAD 2012. Australian Government – Department of the Environment. 7 February 2014. Retrieved 7 February 2014.