ഇഗ്ലീസിയ നി ക്രിസ്തോ
ഇഗ്ലീസിയ നി ക്രിസ്തോ ക്രിസ്തുവിന്റെ സഭ | |
---|---|
വിഭാഗം | സ്വതന്ത്ര |
വീക്ഷണം | അത്രിത്വവാദി |
സഭാഭരണം | Hierarchical |
Leader | എഡ്വാർഡോ വി. മണാലോ [എക്സിക്ക്യൂട്ടീവ് മിനിസ്റ്റർ എന്ന നിലയിൽ] |
പ്രദേശം | 98 രാജ്യങ്ങളും ഭരണപ്രദേശങ്ങളും[1] |
മുഖ്യകാര്യാലയം | No. 1 Central Avenue, New Era, Quezon City, Philippines[2] |
സ്ഥാപകൻ | ഫെലിക്സ് വൈ. മണാലോ [As registrar to the Philippine Government] |
ഉത്ഭവം | ജൂലൈ 27, 1914 [On the Philippines] പുൺത, സാന്താ അന്ന, മനില, ഫിലിപ്പീൻസ് |
Congregations | 5,600നു മേൽ |
അംഗങ്ങൾ | ഔദ്യോഗികമായ കണക്കൊന്നുമില്ല |
സഹായ സംഘടന | ഫെലിക്സ് വൈ. മണാലോ ഫൗണ്ടേഷൻ, ലിംഗപ് സ മമാമയാൻ (Aid for Humanity), INC ഗിവിങ് |
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ | 1 |
വെബ്സൈറ്റ് | http://www.incmedia.org |
ഫിലിപ്പീൻസിലെ ഒരു ക്രിസ്തുമത വിഭാഗമാണ് ഇഗ്ലീസിയ നി ക്രിസ്തോ. ടാഗലോഗ് ഭാഷയിൽ ഈ പേരിന് "ക്രിസ്തുവിന്റെ സഭ" എന്നാണർത്ഥം.[3] ഫിലിപ്പീൻസിലെ എറ്റവും വലിയ തദ്ദേശീയ ക്രിസ്തീയ വിഭാഗമായും,[4] ഫിലിപ്പീൻ ദ്വീപുകളിൽ ഉത്ഭവിച്ച ഏറ്റവും വലിയ മതപ്രസ്ഥാനമായും[5] ഏഷ്യയിലെ ഏറ്റവും വലിയ സ്വതന്ത്ര ക്രിസ്തീയസഭ ആയും ഇതു കണക്കാക്കപ്പെടുന്നു.[6]
ഇഗ്ലീസിയായുടെ ചരിത്രത്തിലെ കേന്ദ്രവ്യക്തിത്വമായ ഫെലിക്സ് വൈ മനാലോ 1914 ജൂലൈ 27-ന് അതിനെ ഫിലിപ്പീൻസ് സർക്കാരിൽ രജിസ്റ്റർ ചെയ്തു.[7] അതിന്റെ അടിസ്ഥാനത്തിൽ ഈ സഭയുടെ സ്ഥാപകനായി മനാലോ കണക്കാക്കപ്പെടുന്നെങ്കിലും[8], യേശുക്രിസ്തുവാണ് അതിന്റെ സ്ഥാപകനെന്നും[9] മൂലസഭ വഴിതെറ്റിപ്പോയതിനാൽ, വിശ്വാസത്തെ അതിന്റെ ആദിമസംശുദ്ധിയിൽ പുനഃസ്ഥാപിക്കാൻ ദൈവത്താൽ നിയുക്തനായ അന്ത്യപ്രവാചകൻ മാത്രമായിരുന്നു മനാലോ എന്നുമാണ് സഭയുടെ ഔദ്യോഗിക നിലപാട്. വഴിതെറ്റിപ്പോയ സഭയായി അവർ കരുതുന്നത് റോമൻ കത്തോലിക്കാ സഭയെ ആണ്.[10] ദൈവികത്രിത്വം, യേശുവിന്റെ ദൈവികത്വം, പരിശുദ്ധാത്മാവ് തുടങ്ങി[11] കത്തോലിക്കരും മുഖ്യധാരാക്രിസ്തീയതയിൽ പെട്ട ഇതര സഭകളും പങ്കുപറ്റുന്ന വിശ്വാസങ്ങൾ ബൈബിളിൽ അടിസ്ഥാനമില്ലാത്തതാണെന്ന് ഇഗ്ലീസിയ പഠിപ്പിക്കുന്നു.[12][13][14]
ഇഗ്ലീസിയായുടെ ഔദ്യോഗികപ്രസിദ്ധീകരണമായ 'പസുവാഗോ'-യുടെ (ദൈവസന്ദേശം) അവകാശവാദമസരിച്ച് (പസുവാഗൊ ഏപ്രിൽ 2012) 93 രാഷ്ട്രങ്ങളിലും 7 പ്രദേശങ്ങളിലും പെട്ട 110 ജനവർഗ്ഗങ്ങൾക്കിടയിൽ അതിന്റെ അനുയായികളുണ്ട്. 2000-ആമാണ്ടിലെ ദേശീയ കാനേഷുമാരിക്കണക്ക് ഫിലിപ്പീൻസിൽ ഇതിലെ അംഗങ്ങളുടെ സംഖ്യ 1,762,845 ആയി രേഖപ്പെടുത്തി. അങ്ങനെ റോമൻ കത്തോലിക്കാസഭക്കും ഇസ്ലാമിനും പിന്നാലെ, സംഖ്യാബലത്തിൽ അത് ഫിലിപ്പീൻസിലെ മൂന്നാമത്തെ മതപ്രസ്ഥാനമാകുന്നു.[15] 2009-ലെ മറ്റൊരു കണക്ക് അതിന്റെ ആഗോളസഖ്യാബലം 4 മുതൽ 9 വരെ ദശലക്ഷം ആണെന്നു പറയുന്നു. സഭയുടെ അംഗസഖ്യ വെളിപ്പെടുത്തുന്നതിൽ ഇഗ്ലീസിയ താല്പര്യം കാട്ടാറില്ല.[16]
ഇഗ്ലീസിയ വിശ്വാസികളിൽ ഭൂരിപക്ഷവും ഫിലിപ്പീൻസുകാരായ മുൻകത്തോലിക്കർ ആണ്. ഫിലിപ്പീൻസുകാരല്ലാത്ത ഇഗ്ലീസിയ വിശ്വാസികളിൽ ഏറെപ്പേരും വിശ്വാസികളുമായുള്ള വിവാഹത്തിനു മുൻപ് പരിവർത്തിതരായവരാണ്. ഫിലിപ്പീൻസിൽ സേവനമനുഷ്ടിക്കുന്നതിനിടെ പരിവർത്തിതരായ ചില അമേരിക്കൻ സൈനികരും, ഫിലിപ്പീൻസുകാരല്ലാത്ത ഇതിന്റെ അനുയായികളിൽ പെടുന്നു. സഭാംഗത്വം ലഭിക്കുന്നത് പ്രായപൂർത്തിയിലെ 'മുങ്ങൽസ്നാനം' (immersion baptism) വഴിയാണ്. ശിശുസ്നാനത്തിൽ ഇഗ്ലീസിയ വിശ്വസിക്കുന്നില്ല.
1963-ൽ ഫെലിക്സ് മനാലോയുടെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ പുത്രൻ എരനോ ജി.മനാലോ ഇഗ്ലീസിയായുടെ പരമോന്നതസ്ഥാനമായ എക്സിക്യൂട്ടീവ് മിനിസ്റ്ററുടെ പദവി ഏറ്റെടുത്തു. 2009-ൽ എരനൊ മനാലോയുടെ മരണത്തിനു ശേഷം സ്ഥാനം ഏറ്റെടുത്ത പുത്രൻ എഡ്വാർഡോ മനാലോ ആണ് ഇപ്പോൾ (2012) ഇഗ്ലീസിയയെ നയിക്കുന്നത്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "96th Anniversary of the Iglesia ni Cristo on Tuesday, July 27, 2010". Manila Bulletin. 2010-07-26. Retrieved 2011-06-07.
- ↑ Anne C. Harper. "Iglesia ni Cristo" (PDF). StJ's Encyclopedia of New Religious Movements. Sacred Tribes Press: 1–3. Archived from the original (PDF) on 2011-10-05. Retrieved 2012-11-17.
- ↑ "The official name of the church with upper case I in Iglesia and C in Cristo and lower case n in ni, as it appears on the copyright notice of the magazine Pasugo - Felix' Message". Pasugo - Message. 59 (5). Quezon City, Philippines: Iglesia ni Cristo. 2007. ISSN 0116-1636.
{{cite journal}}
: Unknown parameter|month=
ignored (help) - ↑ "Iglesia ni Kristo". Encyclopædia Britannica Online. Encyclopædia Britannica. 2008. Retrieved 2008-11-05.
- ↑ Sanders, Albert J., "An Appraisal of the Iglesia ni Cristo," in Studies in Philippine Church History, ed. Anderson, Gerald H. (Cornell University Press, 1969)
- ↑ Bevans, Stephen B.; Schroeder, Roger G. (2004). Constants in Context: A Theology of Mission for Today (American Society of Missiology Series). Orbis Books. p. 269. ISBN 1-57075-517-5.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)CS1 maint: multiple names: authors list (link) - ↑ Palafox, Quennie Ann J. 'First Executive Minister of the Iglesia ni Cristo (Church of Christ)' Archived 2012-02-13 at the Wayback Machine. "National Historical Institute"
- ↑ Tipon, Emmanuel (July 28, 2004). "Iglesia ni Cristo celebrates 90th anniversary"(archived from the original on 2007-10-13). PhilippineNews.com. Retrieved August 19, 2005
- ↑ Aguirre, Roland, "The Founder of the Church", Pasugo (July 2007, p. 28)
- ↑ Keating, Karl, Debate: Keating v Ventilacion "Catholic Answers Video"
- ↑ Catholic Encyclopedia The Blessed Trinity
- ↑ Villanueva, Robert C., "The Untold Story of the Iglesia ni Cristo" (Philippine Panorama, 1992)
- ↑ Shepherd, Harvey (July 30, 1994). "Millions mark Church of Christ's 80th anniversary; Founded in Philippines by Brother Manalo". The Gazette (Montreal). pp. H.7. Retrieved 2009-04-29.
{{cite news}}
: Unknown parameter|qccessdate=
ignored (help) (as cited by ProQuest) - ↑ Aromin, Rubin D. "God's Own Special People"[പ്രവർത്തിക്കാത്ത കണ്ണി], God's Message (Iglesia ni Kristo, July 2001, Manila) as cited by Student621. Bible Students Page at tripod.com. Retrieved July 6, 2005.
- ↑ "Demography". Philippines in Figures (PDF). Manila: National Statistics Office. 2011. pp. 32–33. ISSN 1655-2539. Archived from the original (PDF) on 2011-11-13. Retrieved 2011-06-07.
- ↑ Robin A. Brace (February 2009). "Who are the 'Iglesia ni Cristo'?". UK Apologetics. Retrieved 2011-06-07