Jump to content

ഇന്ത്യാ ഹൗസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലണ്ടനിൽ 1905 മുതൽ 1910 വരെ സജീവമായിരുന്ന ഒരു സംഘടനയായിരുന്നു ഇന്ത്യാ ഹൗസ്. [1]ശ്യാംജി കൃഷ്ണ വർമ്മ ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ രാഷ്ട്രീയവീക്ഷണവും ദേശസ്നേഹവും വളർത്താനായി രൂപീകരിച്ച ഈ സംഘടനയിലൂടെയാണ് വി.എൻ.ചാറ്റർജി, ലാലാ ഹർദയാൽ, വി.വി.എസ് അയ്യർ, എം.പി.റ്റി.ഭട്ടാചാര്യ എന്നിവർ ദേശീയപ്രസ്ഥാനത്തിലേയ്ക്ക് കടന്നുവന്നത്. ദ ഇന്ത്യൻ സോഷ്യോളജിസ്റ്റ് എന്ന പത്രവും ഈ പ്രസ്ഥാനം നടത്തിയിരുന്നു. എന്നാൽ പ്രകോപനപരമായ ഉള്ളടക്കങ്ങൾ എന്ന കാരണം ആരോപിച്ച് ഈ പത്രം ബ്രിട്ടീഷ് അധികാരികൾ നിരോധിയ്ക്കുകയാണുണ്ടായത്.

അവലംബം

[തിരുത്തുക]
  1. Popplewell 1995, പുറം. 125

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇന്ത്യാ_ഹൗസ്&oldid=3801635" എന്ന താളിൽനിന്ന് ശേഖരിച്ചത്