ഇന്ത്യാ ഹൗസ്
ദൃശ്യരൂപം
(India House എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലണ്ടനിൽ 1905 മുതൽ 1910 വരെ സജീവമായിരുന്ന ഒരു സംഘടനയായിരുന്നു ഇന്ത്യാ ഹൗസ്. [1]ശ്യാംജി കൃഷ്ണ വർമ്മ ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ രാഷ്ട്രീയവീക്ഷണവും ദേശസ്നേഹവും വളർത്താനായി രൂപീകരിച്ച ഈ സംഘടനയിലൂടെയാണ് വി.എൻ.ചാറ്റർജി, ലാലാ ഹർദയാൽ, വി.വി.എസ് അയ്യർ, എം.പി.റ്റി.ഭട്ടാചാര്യ എന്നിവർ ദേശീയപ്രസ്ഥാനത്തിലേയ്ക്ക് കടന്നുവന്നത്. ദ ഇന്ത്യൻ സോഷ്യോളജിസ്റ്റ് എന്ന പത്രവും ഈ പ്രസ്ഥാനം നടത്തിയിരുന്നു. എന്നാൽ പ്രകോപനപരമായ ഉള്ളടക്കങ്ങൾ എന്ന കാരണം ആരോപിച്ച് ഈ പത്രം ബ്രിട്ടീഷ് അധികാരികൾ നിരോധിയ്ക്കുകയാണുണ്ടായത്.
അവലംബം
[തിരുത്തുക]- ↑ Popplewell 1995, പുറം. 125
പുറം കണ്ണികൾ
[തിരുത്തുക]- Shyamji Krishna Verma and India House Archived 2014-11-15 at the Wayback Machine..