മാത്യു ടി. തോമസ്
മാത്യു. ടി. തോമസ് | |
---|---|
കേരളത്തിലെ ജലവിഭവവകുപ്പ് മന്ത്രി | |
ഓഫീസിൽ മേയ് 25 2016 – നവംബർ 26 2018 | |
മുൻഗാമി | പി.ജെ. ജോസഫ് |
പിൻഗാമി | കെ. കൃഷ്ണൻകുട്ടി |
കേരളത്തിലെ ഗതാഗതവകുപ്പ് മന്ത്രി | |
ഓഫീസിൽ മേയ് 18 2006 – മാർച്ച് 20 2009 | |
മുൻഗാമി | എൻ. ശക്തൻ |
പിൻഗാമി | ജോസ് തെറ്റയിൽ |
കേരളനിയമസഭയിലെ അംഗം | |
പദവിയിൽ | |
ഓഫീസിൽ മേയ് 13 2006 | |
മുൻഗാമി | എലിസബത്ത് മാമ്മൻ മത്തായി |
മണ്ഡലം | തിരുവല്ല |
ഓഫീസിൽ മാർച്ച് 25 1987 – ഏപ്രിൽ 5 1991 | |
മുൻഗാമി | പി.സി. തോമസ് (തിരുവല്ല) |
പിൻഗാമി | മാമ്മൻ മത്തായി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | തിരുവല്ല | 27 സെപ്റ്റംബർ 1961
രാഷ്ട്രീയ കക്ഷി | ജനതാദൾ (സെക്യുലർ) |
പങ്കാളി | അച്ചാമ്മ അലക്സ് |
കുട്ടികൾ | രണ്ട് മകൾ |
മാതാപിതാക്കൾ |
|
വസതി | തിരുവല്ല |
As of സെപ്റ്റംബർ 8, 2020 ഉറവിടം: നിയമസഭ |
കേരളത്തിലെ ജലവിഭവ വകുപ്പ് മന്ത്രിയും തിരുവല്ല നിയോജക മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ-യുയുമായിരുന്നുമാത്യു ടി. തോമസ് (ജനനം: സെപ്റ്റംബർ 27, 1961 - ). മുൻപ് വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പും,മോട്ടോർ വാഹന വകുപ്പും കൈകാര്യം ചെയ്തിരുന്നു. ജനതാദൾ എസിനെ പ്രതിനിധീകരിക്കുന്ന ഇദ്ദേഹം ലോകസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ലോക്‌സഭാ മണ്ഡലം ജനതാദളിന് കൊടുക്കേണ്ടെന്ന സി.പി.ഐ.എം നിലപാടിനെത്തുടർന്ന് പാർട്ടി നിർദ്ദേശ പ്രകാരം 2009 മാർച്ച് 16-ന് മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു.[1] പിന്നീട് ഇതേ വിഷയത്തിൽ പാർട്ടി ഇടതുമുന്നണി വിട്ടപ്പോൾ പാർട്ടിയുടെ സ്ംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞ് ഇടതുമുന്നണിയിൽത്തന്നെ ഇദ്ദേഹം നിലയുറപ്പിച്ചു. ബസ് ചാർജ്ജ് കുറച്ച കേരളത്തിലെ ആദ്യത്തെ ഗതാഗത മന്ത്രിയാണ് മാത്യു ടി. തോമസ്.[അവലംബം ആവശ്യമാണ്]
ജീവിതരേഖ
[തിരുത്തുക]തിരുവല്ലയിൽ 1961 സെപ്റ്റംബർ 27ന് ജനിച്ചു. മാർത്തോമ കോളേജിൽ നിന്നും ബിരുദം നേടി.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]നിയമസഭാ തെരഞ്ഞെടുപ്പ്
[തിരുത്തുക]1987,2006, 2011, 2016 എന്നീ വർഷങ്ങളിൽ മാത്യു. ടി.തോമസ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2011ൽ വിക്ടർ ടി. തോമസ് ആയിരുന്നു എതിരാളി. കേരളനിയമസഭയിലേക്ക് തിരെഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സാമാജികൻ എന്ന റെക്കോർഡ്[2] ഇദ്ദേഹത്തിന്റെ പേരിലാണ്, 1987-ൽ തിരഞ്ഞെടുക്കപെടുമ്പോൾ 25 വയസ്സ് മാത്രമായിരുന്നു മാത്യു ടി. തോമസിന്റെ പ്രായം.
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | മണ്ഡലം | വിജയി | പാർട്ടി | മുഖ്യ എതിരാളി | പാർട്ടി |
---|---|---|---|---|---|
2014 | കോട്ടയം ലോകസഭാമണ്ഡലം | ജോസ് കെ. മാണി | കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. | മാത്യു ടി. തോമസ് | ജനതാ ദൾ (എസ്.), എൽ.ഡി.എഫ് |
അവലംബം
[തിരുത്തുക]- ↑ "ജനതാദൾ മന്ത്രി രാജിവെച്ചു". മാർച്ച് 16. Archived from the original on 2009-03-20. Retrieved മാർച്ച് 23.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "നിയമസഭ" (PDF). Retrieved 8 സെപ്റ്റംബർ 2020.
- Pages using the JsonConfig extension
- കേരള രാഷ്ട്രീയപ്രവർത്തകർ - അപൂർണ്ണലേഖനങ്ങൾ
- 1961-ൽ ജനിച്ചവർ
- സെപ്റ്റംബർ 27-ന് ജനിച്ചവർ
- പത്തനംതിട്ട ജില്ലയിൽ ജനിച്ചവർ
- കേരളത്തിലെ ജനതാദൾ(എസ്.) പ്രവർത്തകർ
- എട്ടാം കേരള നിയമസഭാംഗങ്ങൾ
- പന്ത്രണ്ടാം കേരള നിയമസഭയിലെ മന്ത്രിമാർ
- പതിമൂന്നാം കേരള നിയമസഭാംഗങ്ങൾ
- പതിനാലാം കേരളനിയമസഭയിലെ മന്ത്രിമാർ
- കേരളത്തിലെ ഗതാഗതവകുപ്പ് മന്ത്രിമാർ
- കേരളത്തിലെ ജലവിഭവവകുപ്പ് മന്ത്രിമാർ
- പതിനഞ്ചാം കേരളനിയമസഭാ അംഗങ്ങൾ