വി.ഡി. സതീശൻ
വി.ഡി. സതീശൻ | |
---|---|
പ്രതിപക്ഷ നേതാവ് പതിനഞ്ചാം കേരള നിയമസഭ | |
പദവിയിൽ | |
ഓഫീസിൽ 22 മെയ് 2021 | |
മുൻഗാമി | രമേശ് ചെന്നിത്തല |
കേരള നിയമസഭാംഗം | |
പദവിയിൽ | |
ഓഫീസിൽ മേയ് 16 2001 | |
മുൻഗാമി | പി. രാജു |
മണ്ഡലം | പറവൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | നെട്ടൂർ | മേയ് 31, 1964
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
പങ്കാളി | ആർ. ലക്ഷ്മി പ്രിയ |
കുട്ടികൾ | ഒരു മകൾ |
മാതാപിതാക്കൾ |
|
വസതി | പറവൂർ |
വെബ്‌വിലാസം | www.vdsatheesan.in |
As of ഓഗസ്റ്റ് 14, 2020 ഉറവിടം: നിയമസഭ |
കേരളത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതാക്കളിലൊരാളും കേരള നിയമസഭ പ്രതിപക്ഷ നേതാവുമാണ് വടശ്ശേരി ദാമോദരൻ സതീശൻ എന്ന വി.ഡി.സതീശൻ (ജനനം: 1964 മേയ് 31) 2001 മുതൽ തുടർച്ചയായി പറവൂർ മണ്ഡലത്തിൽ നിന്നും നിയമസഭാ സാമാജികനാണ്.
ജീവിതരേഖ
[തിരുത്തുക]എറണാകുളം ജില്ലയിലെ നെട്ടൂരിൽ (മരട് മുനിസിപ്പാലിറ്റി) വടശ്ശേരി ദാമോദര മേനോന്റെയും വി.വിലാസിനിയമ്മയുടെയും മകനായി ജനനം. നെട്ടൂർ എസ്.വി.യു.പി. സ്ക്കൂളിൽ പ്രൈമറി വിദ്യാഭ്യാസം, ഹൈ സ്ക്കൂൾ പനങ്ങാടിൽ ഹൈസ്ക്കൂൾ വിദ്യാഭ്യാസം. നിയമ ബിരുദധാരിയാണ്. വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് ഇദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശം. തേവര സേക്രഡ് ഹാർട്ട് കോളേജിലെ ആർട്സ് ക്ലബ് സെക്രട്ടറിയായിരുന്നു. എം.ജി, കേരള സർവ്വകലാശാലകളിൽ യൂണിയൻ കൗൺസിലറായിരുന്ന ഇദ്ദേഹം 1986-87 കാലത്ത് എം.ജി സർവ്വകലാശാലാ യൂണിയൻ ചെയർമാനായിരുന്നു.[1] എൻ.എസ്.യു ദേശീയ കമ്മറ്റി സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട് [2].
1996-ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തോറ്റു കൊണ്ടാണ് വീഡി സതീശന്റെ രാഷ്ട്രീയ തുടക്കം. പിന്നീട് 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന കെ.എം. ദിനകരനെ 7,792 വോട്ടിന് തോൽപ്പിച്ചു ആദ്യമായി നിയമസഭയിലെത്തി. 2006-ലും 2011-ലും 2016-ലും 2021-ലും ഇതേ മണ്ഡലത്തിൽ വിജയം ആവർത്തിച്ചു. പന്ത്രണ്ടാം നിയമസഭയിൽ കോൺഗ്രസ് വിപ്പ് സ്ഥാനം വഹിച്ചിരുന്ന ഇദ്ദേഹം അന്യസംസ്ഥാന ലോട്ടറിക്കെതിരായ രാഷ്ട്രീയ സംവാദങ്ങളിലൂടെ കൂടുതൽ മാധ്യമശ്രദ്ധ നേടി.[3]. പരിസ്ഥിതിക്കുവേണ്ടിയും, ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിനനുകൂലമായും പ്രതികരിക്കുന്ന എം എൽ ഏ മാരുടെ രാഷ്ട്രീയെതര സംഘത്തിൽ പ്രമുഖൻ[4]. എ.ഐ.സി.സി സെക്രട്ടറിയും 2014 ൽ കെ.പി.സി.സി വൈസ് പ്രസിഡണ്ടായും നിയമിതനായി [5].
അവലംബം
[തിരുത്തുക]- ↑ http://www.niyamasabha.org/codes/members/satheesanvd.pdf
- ↑ https://www.business-standard.com/article/politics/congress-mla-vd-satheesan-to-be-the-leader-of-opposition-in-kerala-121052201127_1.html
- ↑ "സി.പി.ഐ 'തുരന്തോ'ക്കെതിരെ സതീശൻ". മാതൃഭൂമി. ഏപ്രിൽ 2, 2011. Retrieved ഏപ്രിൽ 11, 2012.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://4malayalees.com/index.php?page=newsDetail&id=27830
- ↑ http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=16143395&tabId=0&contentType=EDITORIAL&BV_ID=@@@[പ്രവർത്തിക്കാത്ത കണ്ണി]
- Pages using the JsonConfig extension
- Articles with dead external links from ഒക്ടോബർ 2022
- 1964-ൽ ജനിച്ചവർ
- മേയ് 31-ന് ജനിച്ചവർ
- കേരളത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ
- പതിനൊന്നാം കേരള നിയമസഭാംഗങ്ങൾ
- പന്ത്രണ്ടാം കേരള നിയമസഭാംഗങ്ങൾ
- പതിമൂന്നാം കേരള നിയമസഭാംഗങ്ങൾ
- പതിനാലാം കേരളനിയമസഭാ അംഗങ്ങൾ
- പതിനഞ്ചാം കേരളനിയമസഭാ അംഗങ്ങൾ
- കേരളത്തിലെ പ്രതിപക്ഷനേതാക്കൾ