സസ്യഭുക്ക്
ദൃശ്യരൂപം
സസ്യാഹാരം മാത്രം കഴിക്കുന്ന ജീവികളാണ് സസ്യഭുക്കുകൾ (Herbivores). സസ്യങ്ങൾ, ശൈവാലങ്ങൾ പ്രകാശസംശ്ലേഷക ബാക്റ്റീരിയ തുടങ്ങിയ സ്വപോഷികളെ നേരിട്ട് ഉപയോഗിക്കുന്ന ഇരപിടുത്ത രീതിയാണ് സസ്യഭോജിത (Herbivory). ഈ നിർവചനപ്രകാരം പൂപ്പൽ വിഭാഗത്തിൽ പെടുന്ന നിരവധി ജീവികൾ, ചില ബാക്റ്റീരിയങ്ങൾ, നിരവധി ജന്തുക്കൾ, ഏതാനും പ്രോട്ടിസ്റ്റുകൾ, ചുരുക്കം പരാദസസ്യങ്ങൾ എന്നിവയെ സസ്യഭുക്കുകളായി കണക്കാക്കാം. എങ്കിലും സസ്യങ്ങൾ ഭക്ഷിക്കുന്ന ജന്തുക്കളെ മാത്രമാണ് സാധാരണ ഈ പദം കൊണ്ട് ഉദ്ദേശിക്കുന്നത്. സ്വപോഷികളിൽനിന്ന് നേരിട്ട് പോഷണംനേടുന്ന ജീവികളെ പൊതുവേ പ്രാഥമികോപഭോക്താക്കൾ എന്നാണ് വിളിക്കുന്നത്.