ഡിസംബർ 24
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 24 വർഷത്തിലെ 358 (അധിവർഷത്തിൽ 359)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1800 - നെപ്പോളിയനെതിരെ വധശ്രമം
- 1851 - വാഷിങ്ടൺ, ഡി.സി.യിലെ ലൈബ്രറി ഓഫ് കോൺഗ്രസിന് അഗ്നിബാധയേറ്റു
- 1923 - അൽബേനിയ റിപ്പബ്ലിക്കായി
- 1941 - രണ്ടാം ലോകമഹായുദ്ധം: ജപ്പാന്റെ സൈന്യം ഹോങ്കോങ്ങ് പിടിച്ചടക്കി
- 1951 - ലിബിയ ഇറ്റലിയിൽ നിന്നും സ്വതന്ത്രമായി.
- 1952 -ബ്രിട്ടൻറെ ആദ്യത്തെ തന്ത്രപരമായ ബോംബർ ആയ ഹാൻഡ്ലി പേജ് വിക്ടർ എന്ന ആദ്യ വിമാനം പറന്നു.
- 1968 - അപ്പോളോ പരിപാടി: അപ്പോളോ 8 ചന്ദ്രനു ചുറ്റുമുള്ള പരിക്രമണ പാതയിലേക്ക് കടക്കുന്നു.
- 1969 - നൈജീരിയൻ പട്ടാളം ഉമ്മുവഹിയ, ബീയാഫ്ര തലസ്ഥാനം പിടിച്ചെടുത്തു.
- 1974 - ട്രേസി ചുഴലിക്കാറ്റ് ഓസ്ട്രേലിയയിലെ ഡാർവിൻ (നഗരം) തകർത്തു.
- 1997 - അൾജീരിയയിൽ സിഡ് എൽ-ആണ്ട്രി കൂട്ടക്കൊല 50 മുതൽ 100 വരെ ആളുകൾ കൊല്ലപ്പെട്ടു.
- 1999 – 190 യാത്രക്കാരുമായി നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് യാത്ര തിരിച്ച എയർലൈൻസ് വിമാനം റാഞ്ചി കാണ്ടഹാർ വിമാനത്താവളത്തിൽ ഇറക്കി.
- 2002 - ഡെൽഹി മെട്രോ പ്രവർത്തനമാരംഭിച്ചു.
- 2002 - മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ബഹുമാനാർത്ഥം പ്രധാനമന്ത്രി നരേന്ദ്ര മോദി 100 രുപ നാണയം പുറത്തിറക്കി. വെള്ളി, ചെമ്പ്, നിക്കൽ, സിങ്ക് എന്നിവയുടെ സങ്കരലോഹക്കൂട്ടിൽ തീർത്ത നാണയത്തിന് 35 ഗ്രാമാണ് ഭാരം.
ജന്മദിനങ്ങൾ
[തിരുത്തുക]- 1925 -മുഹമ്മദ് റഫിയുടെ ജന്മദിനം
- 1959 - പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ ജന്മദിനം
ചരമവാർഷികങ്ങൾ
[തിരുത്തുക]- 1524 - പോർച്ചുഗീസ് നാവികനായിരുന്ന വാസ്കോ ഡ ഗാമ
- 1873 - അമേരിക്കൻ വ്യവസായിയും ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി, ആശുപത്രി, മെഡിക്കൽ കോളേജ് തുടങ്ങിയവയുടെ സ്ഥാപകനുമായ ജോൺസ് ഹോപ്കിൻസിന്റെ ചരമദിനം