പൊന്തൻമാട
പൊന്തൻമാട | |
---|---|
സംവിധാനം | ടി.വി. ചന്ദ്രൻ |
നിർമ്മാണം | രവീന്ദ്രനാഥ് |
കഥ | സി.വി. ശ്രീരാമൻ |
തിരക്കഥ | ടി.വി. ചന്ദ്രൻ |
അഭിനേതാക്കൾ | മമ്മൂട്ടി നസറുദ്ദീൻ ഷാ ലബോനി സർക്കാർ ജനാർദ്ദനൻ മണിയൻപിള്ള രാജു |
സംഗീതം | ജോൺസൺ |
ഗാനരചന | ഒ.എൻ.വി. കുറുപ്പ് |
ഛായാഗ്രഹണം | വേണു |
ചിത്രസംയോജനം | വേണുഗോപാൽ |
വിതരണം | മാക് റിലീസ് |
റിലീസിങ് തീയതി | 1994, മാർച്ച് 10 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ടി.വി. ചന്ദ്രന്റെ സംവിധാനത്തിൽ 1994-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പൊന്തൻമാട. മമ്മൂട്ടി, നസറുദ്ദീൻ ഷാ, ലബോനി സർക്കാർ, ജനാർദ്ദനൻ, മണിയൻപിള്ള രാജു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 1994- ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു. അതോടൊപ്പം ഈ ചിത്രത്തിലെയും വിധേയൻ എന്ന ചിത്രത്തിലെയും അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു[1]. 1994-ലെ ദേശീയ ചലച്ചിത്രപുരസ്കാരത്തിൽ മികച്ച സംവിധായകൻ, നടൻ, ഛായാഗ്രാഹകൻ, സംഗീതസംവിധായകൻ എന്നീ പുരസ്കാരങ്ങൾ മലയാളത്തിനു ഈ ചിത്രത്തിലൂടെ ലഭിച്ചു.
മലയാളത്തിലെ ചെറുകഥാകൃത്തായ സി.വി. ശ്രീരാമന്റെ പൊന്തൻമാട, ശീമത്തമ്പുരാൻ എന്നീ ചെറുകഥകളെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കഥാസംഗ്രഹം
[തിരുത്തുക]1940-കളിലെ സാഹചര്യങ്ങളാണ് ചിത്രത്തിൽ പശ്ചാത്തലമാക്കിയിരിക്കുന്നത്. താഴ്ന്ന ജാതിൽ പെട്ട മാടയും ഇംഗ്ലണ്ടിൽ നിന്നും പുറത്താക്കപ്പെട്ട നാടുവാഴിയായ ശീമ തമ്പുരാനും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
അവാർഡുകൾ
[തിരുത്തുക]- മികച്ച നടനുള്ള ദേശീയ അവാർഡ് : മമ്മൂട്ടി
- ഏറ്റവും നല്ല സംവിധായകനുള്ള ദേശീയ അവാർഡ് : ടി.വി ചന്ദ്രൻ