കൊടകര ബ്ലോക്ക് പഞ്ചായത്ത്
ദൃശ്യരൂപം
തൃശ്ശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിലാണ് 297.80 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കൊടകര ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കൊടകര ബ്ളോക്ക് പഞ്ചായത്തിൽ അളഗപ്പനഗർ, കൊടകര,മറ്റത്തൂർ, നെന്മണിക്കര, പുതുക്കാട്,തൃക്കൂർ, വരന്തരപ്പിള്ളി എന്നീ ഗ്രാമപഞ്ചായത്തുകളാണ് ഉൾപ്പെടുന്നത്.
ചരിത്രം
[തിരുത്തുക]സമുദ്രനിരപ്പിൽ നിന്നും 10 മുതൽ 35 മീറ്റർ വരെ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ആദ്യകാലത്ത് കൊടകര, മറ്റത്തൂർ, വരന്തരപ്പിള്ളി, അളഗപ്പനഗർ, തൃക്കൂർ, പുതുക്കാട് എന്നീ 6 പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു കൊടകര ബ്ളോക്ക്. പിന്നീട് 1977-ൽ തൃക്കൂർ പഞ്ചായത്ത് വിഭജിച്ച് നെന്മണിക്കര പഞ്ചായത്ത് കൂടി രൂപികരിച്ചതോടെ ബ്ളോക്കിലെ പഞ്ചായത്തുകളുടെ എണ്ണം 7 ആയി വർദ്ധിച്ചു.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - പശ്ചിമഘട്ട മലനിരകൾ
- പടിഞ്ഞാറ് - ചേർപ്പ്, ഇരിങ്ങാലക്കുട ബ്ളോക്കുകൾ
- വടക്ക് - തൃശ്ശൂർ കോർപ്പറേഷനും ചേർപ്പ് ബ്ളോക്കും
- തെക്ക് - ചാലക്കുടി നഗരസഭയും ചാലക്കുടി ബ്ളോക്കും
ഗ്രാമപഞ്ചായത്തുകൾ
[തിരുത്തുക]- അളഗപ്പനഗർ ഗ്രാമപഞ്ചായത്ത്
- കൊടകര ഗ്രാമപഞ്ചായത്ത്
- മറ്റത്തൂർ ഗ്രാമപഞ്ചായത്ത്
- നെന്മണിക്കര ഗ്രാമപഞ്ചായത്ത്
- പുതുക്കാട് ഗ്രാമപഞ്ചായത്ത്
- തൃക്കൂർ ഗ്രാമപഞ്ചായത്ത്
- വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | തൃശ്ശൂർ |
താലൂക്ക് | മുകുന്ദപുരം |
വിസ്തീര്ണ്ണം | 297.8 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 196,268 |
പുരുഷന്മാർ | 95,485 |
സ്ത്രീകൾ | 100,783 |
ജനസാന്ദ്രത | 659 |
സ്ത്രീ : പുരുഷ അനുപാതം | 1055 |
സാക്ഷരത | 88.95% |
വിലാസം
[തിരുത്തുക]കൊടകര ബ്ലോക്ക് പഞ്ചായത്ത്
പുതുക്കാട് - 680301
ഫോൺ : 0480 2751462
ഇമെയിൽ : kodakarablock@gmail.com
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/kodakarablock Archived 2016-03-12 at the Wayback Machine.
- Census data 2001