ആട്ടക്കലാശം
ആട്ടക്കലാശം | |
---|---|
സംവിധാനം | ശശികുമാർ |
നിർമ്മാണം | ജോയ് തോമസ് |
രചന | സലീം ചേർത്തല |
തിരക്കഥ | സലീം ചേർത്തല |
സംഭാഷണം | സലീം ചേർത്തല |
അഭിനേതാക്കൾ | പ്രേം നസീർ മോഹൻലാൽ സുകുമാരി ലക്ഷ്മി ജഗതി |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | പൂവച്ചൽ ഖാദർ |
ഛായാഗ്രഹണം | എൻ. എ താഹ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | ജൂബിലി പ്രൊഡക്ഷൻസ് |
വിതരണം | ജൂബിലി പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ശശികുമാർ സംവിധാനം ചെയ്ത് 1983-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ആട്ടക്കലാശം. സലീം ചേർത്തല ഈചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും എഴുതി.[1] ജോയ് തോമസ് നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, മോഹൻലാൽ, സുകുമാരി, ലക്ഷ്മി, ജഗതി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്[2]. പൂവച്ചൽ ഖാദർഎഴുതിയ വരികൾക്ക് രവീന്ദ്രൻ സംഗീതസംവിധാനം നിർവഹിച്ചു.[3]
കഥാസാരം
[തിരുത്തുക]സംശയം ഒരു കുടുംബത്തിൽ വരുത്തിവയ്ക്കുന്ന പ്രശ്നങ്ങൾ ആണ് ഈ ചിത്രത്തിന്റെ പ്രമേയം. കൃത്യമായി കാണാതെ, അറിയാതെ, എടുത്തുചാടി തീരുമാനങ്ങൾ എടുത്ത ഒരു പോലീസ് ഓഫീസർ ഭാര്യയെ തെറ്റിദ്ധരിക്കുന്നതും അദ്ദേഹത്തിൻറെ കുടുംബം തകരുന്നതുമാണ് ചുരുക്കം. ഐ.പി.എസ്. ഓഫീസറായ ബാലചന്ദ്രനും (പ്രേം നസീർ) അദ്ദേഹത്തിൻറ ഭാര്യ ഇന്ദുവും (ലക്ഷ്മി) മക്കളും സന്തോഷത്തോടെ ജീവിക്കുന്നു. അനുജൻ ബാബു (മോഹൻലാൽ) എം.ബി.ബി.എസ് പാസായി ഉപരിപഠനത്തിനു പോകാൻ ശ്രമിക്കുന്നു. ഇതിനിടയിൽ കൂട്ടുകാർ നിർബന്ധിച്ച് മദ്യപിച്ച ബാബു വീട്ടിൽ ചേച്ചിയെ കയറിപ്പിടിക്കുന്നു. ഇന്ദുവിന്റെ അടി കിട്ടി തന്റെ റൂമിലേക്ക് പോകുന്നത് കണ്ട് വന്ന ബാലൻ രണ്ട് പേരേയും വെറുക്കുന്നു. അവർ തമ്മിൽ അകലുന്നു. ഇത് അമ്മാവൻ മാധവക്കുറുപ്പും ഭാര്യയും മകളും (അനുരാധ) മുതലാക്കാൻ ശ്രമിക്കുന്നു. നാടുവിട്ടുപോയ ബാബു കടപ്പുറത്ത് ജീവിതം ആരംഭിക്കുന്നതിലൂടെ കഥ വികസിക്കുന്നു.
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | ബാലചന്ദ്രൻ |
2 | മോഹൻ ലാൽ | ബാബു |
3 | ലക്ഷ്മി | ഇന്ദു |
4 | സുകുമാരി | അമ്മായി (മന്ദാകിനി) |
5 | ജഗതി ശ്രീകുമാർ | ജോസുട്ടി |
6 | മണവാളൻ ജോസഫ് | മാങ്ങാണ്ടിക്കൽ മാധവക്കുറുപ്പ് ( അമ്മാവൻ) |
7 | വി.ഡി. രാജപ്പൻ | വി ഡി രാജപ്പൻ |
8 | കൊച്ചിൻ ഹനീഫ | കുട്ടപ്പൻ |
9 | അച്ചൻകുഞ്ഞ് | കുമാരൻ |
10 | അനുരാധ | ഉഷ |
11 | ചിത്ര | മേരിക്കുട്ടി |
12 | എം.ജി. സോമൻ | വിജയൻ |
13 | കുഞ്ചൻ | വറീത് (മുക്കുവൻ) |
14 | മീന (നടി) | മേരിക്കുട്ടിയുടെ അമ്മ |
15 | ടി.ജി. രവി | റപ്പായി |
16 | രവീന്ദ്രൻ | |
17 | ശാന്തകുമാരി | നാണീ |
18 | സിൽക്ക് സ്മിത | നർത്തകി |
19 | നെല്ലിക്കോട് ഭാസ്കരൻ | ബാപ്പുക്ക |
ഗാനങ്ങൾ :പൂവച്ചൽ ഖാദർ
ഈണം :രവീന്ദ്രൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | "മലരും കിളിയും ഒരു കുടുംബം" | കെ.ജെ. യേശുദാസ് | സാവിത്രി |
2 | "നാണമാവുന്നോ മേനി നോവുന്നോ" | കെ.ജെ. യേശുദാസ്, വാണി ജയറാം | മദ്ധ്യമാവതി |
3 | "ഞാൻ രജനി താൻ കുസുമം" | എസ്. ജാനകി | |
4 | "തേങ്ങും ഹൃദയം" | കെ.ജെ. യേശുദാസ് | മദ്ധ്യമാവതി |
അവലംബം
[തിരുത്തുക]- ↑ "ആട്ടക്കലാശം(1983)". spicyonion.com. Retrieved 2014-10-19.
- ↑ "ആട്ടക്കലാശം(1983)". www.malayalachalachithram.com. Retrieved 2014-10-19.
- ↑ "ആട്ടക്കലാശം(1983)". malayalasangeetham.info. Archived from the original on 19 October 2014. Retrieved 2014-10-19.
- ↑ "ആട്ടക്കലാശം(1983)". www.m3db.com. Retrieved 2019-04-19.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ആട്ടക്കലാശം(1983)". www.imdb.com. Retrieved 2019-04-19.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ആട്ടക്കലാശം(1983)". malayalasangeetham.info. Archived from the original on 19 ഒക്ടോബർ 2014. Retrieved 1 മാർച്ച് 2019.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Pages using the JsonConfig extension
- 1983-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- രവീന്ദ്രൻ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- പൂവച്ചൽ ഖാദറിന്റെ ഗാനങ്ങൾ
- പൂവച്ചൽ-രവീന്ദ്രൻ ഗാനങ്ങൾ
- ജെ. ശശികുമാർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- കെ. ശങ്കുണ്ണി ചിത്രസംയോജനം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- മീന (പഴയ) അഭിനയിച്ച ചലചിത്രങ്ങൾ
- മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങൾ
- എൻ എ താര ഛായാഗ്രഹണം ചെയ്ത ചലച്ചിത്രങ്ങൾ